നവകേരള സദസിനുള്ള പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ചുമതല. 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയായിരുന്നു സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്. 25,40,000...
സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങൾ. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും...
നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള...
കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക്...
പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു...
നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ രാത്രിയോടെയാണ് നവകേരള സദസ്സ് വർക്കലയിൽ എത്തിയത്. രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ചിറയൻകീഴ്, ആറ്റിങ്ങൽ,...
നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്. വര്‍ക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിനാണ് തലസ്ഥാന ജില്ലയിലെ ആദ്യ സദസ്സ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി...
മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ള എം എസ് ഗോപീകൃഷ്ണന്റെ വെല്ലുവിളി. മുഖ്യമന്ത്രിയെ തടഞ്ഞാല്‍ എല്ലാ മറുപടിയും അന്നു തരാമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം കടക്കൽ പ്രദേശത്തെ...
കരിങ്കാടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും സംഘവും തല്ലിച്ചതച്ചത് കണ്ടില്ലെന്ന് മുഖ്യമന്ത്രി. ഗൺമാൻ തന്റെ സുരക്ഷയാണ് ഒരുക്കുന്നത്, ചാടിവീണയാളെ തള്ളിമാറ്റുന്നത് കണ്ടു. കൂടെയുള്ള അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു....
ആലപ്പുഴയിൽ കെഎസ്യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ. കാറിൽ നിന്നിറങ്ങി ഗൺമാൻ അനിലും സുരക്ഷ ഉദ്യോഗസ്ഥനും പ്രവർത്തകരെ അടിച്ചു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്ഐ തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു....
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്നും ആലപ്പുഴ ജില്ലയിൽ. നവകേരള സദസ് ഇന്ന് ആലപ്പുഴയിൽ തുടരും.മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാകും സദസ് നടക്കുക. കായംകുളത്ത് ആദ്യ സ്വീകരണം. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക്...
നവകേരള സദസിൽ പരാതി നൽകിയവരോട് ഗ്രാമസഭയിൽ പരാതി അവതരിപ്പിക്കാൻ മറുപടി നൽകണമെന്ന് തദ്ദേശ വകുപ്പിന്റെ നിർദേശം. കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക്, തദ്ദേശ വകുപ്പ് മറുപടിയുടെ മാതൃക നൽകി. റോഡ് പുനരുദ്ധാരണം, തെരുവ് വിളക്ക് സ്ഥാപിക്കൽ...
നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂർവമാ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്ഐആറിൽ പറയുന്നത്. എറണാകുളം ഓടക്കാലിയിൽവച്ച് ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത...
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. പെരുമ്പാവൂരിൽ...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. കാനത്തിന്റെ സംസ്കാരം കഴിഞ്ഞ് ഉച്ചക്കു ശേഷമാകും നവകേരള സദസ് പുനരാരംഭിക്കുക. രണ്ടു മണിക്ക് എറണാകുളത്തെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നാണ് നവകേരള...
നവകേരള സദസ്സിന് വിപുലമായ തയാറെടുപ്പുകളുമായി തിരുവനന്തപുരം ജില്ല. ഡിസംബർ 20ന് വർക്കലയിൽ നിന്നാരംഭിക്കുന്ന ജില്ലയിലെ നവകേരള സദസ്സ് ഡിസംബർ 23ന് വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത സദസ്സിൽ സമാപിക്കും. ജില്ലയിലെ ആദ്യ നവകേരള സദസ്സ് വർക്കല...
എറണാകുളം ജില്ലയിൽ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി. ഇന്ന് അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.ഗതാഗത തിരക്ക്...
നവകേരള സദസിനായി പരിപാടി നടക്കുന്ന സ്കൂളുകളുടെ മതിൽ പൊളിക്കൽ തുടരുന്നു. നവകേരള സദസ്സിനായി എറണാകുളം പെരുമ്പാവൂരിലെ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിന്റെ ഒരു ഭാഗമാണ് പൊളിച്ചത്. നവകേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ്...
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് പൈലറ്റ് പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ചേലക്കരയിലെ നവ കേരള സദസ് കഴിഞ്ഞ് മന്ത്രിസംഘം...
നവകേരള സദസ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് നിർദേശം. തൃശൂർ കോർപറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർ ഷാജുവാണ് ഇന്ന് നടക്കുന്ന വിളംബര ജാഥയിൽ പങ്കെടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടത്. കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് അറിയിപ്പ് നൽകുന്നതെന്ന് ഷാജു...
ആലുവയില്‍ നവകേരള സദസ് നടക്കുന്ന വേദിക്കരികില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് വ്യാപാരികള്‍ക്ക് നല്കി. മറ്റെവിടെയെങ്കിലും ഭക്ഷണം പാകം ചെയ്ത് ഹോട്ടലില്‍ എത്തിച്ച് വില്‍ക്കാം. നവകേരള സദസ് നടക്കുന്ന ദിവസം...
റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രംഗത്ത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. കലോത്സവത്തിൻ്റെ വിഭവ...
നവകേരള സദസ്സിനായി കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കു നേരെ ജില്ലയിൽ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉയർന്നതോടെ പല കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കരുതൽ തടങ്കലിലാക്കി. കൊടുവള്ളിയിലെ പാർട്ടി പ്രവർത്തകരെയാണ് പൊലീസെത്തി പിടികൂടി കരുതൽ തടങ്കലിലാക്കിയത്. കൊടുവള്ളി മണ്ഡലം കോൺഗ്രസ്...
കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത്. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ നേരത്തെ ഇറങ്ങിയ ഭീഷണി കത്തിൽ...
സ്കൂൾ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാൻ കെഎസ് യു. തെളിവുകൾ സഹിതം ഇന്ന് കോടതിയിൽ ഹർജി നൽകുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അറിയിച്ചു.നവ കേരള സദസ്സിന്റെ വാഹനം...
നവകേരള സദസ് ഇന്ന് വയനാട് ജില്ലയില്‍ നടക്കും. നവകേരള സദസിന് മുന്നോടിയായി രാവിലെ ഒമ്പതു മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. ഇരുന്നൂറോളം പേര്‍ക്കാണ് ക്ഷണമുള്ളത്. രാവിലെ 11...
നവ കേരള സദസ് തടയുമെന്ന മുന്നറിയിപ്പുമായി ഭീഷണിക്കത്ത്. വയനാട് കലക്ടറേറ്റിലാണ് സിപിഐ (ML)ന്റെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കത്ത് പൊലീസിന് കൈമാറി. അതേസമയം, നവകേരള സദസിനെതിരായി ഭീഷണിക്കത്തു വന്നുവെന്ന വിവരം വയനാട് എസ്പി...
നവകേരള സദസിൽ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന നിർദേശത്തിൽ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. പഠനത്തിന്റെ ഭാഗമായി...
നവകേരള സദസിനായി സ്കൂള്‍ ബസ് വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടു നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കാസര്‍കോട് സ്വദേശിയായ രക്ഷിതാവാണ് കോടതിയെ സമീപിച്ചത്. നവകേരള...
ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് നവകേരള സദസ് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. നാനാതുറകളില്‍ നിന്ന് ആളുകള്‍ ഒത്തുചേര്‍ന്നു. നാടിന്റെ പുരോഗതിയ്ക്കൊപ്പം ‘ഞങ്ങളുമുണ്ട്’ എന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു....
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് രണ്ടാം ദിനം. കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ ഇന്ന് പര്യടനം പൂർത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തും. കാസർകോട് റസ്റ്റ് ഹൗസിലാണ്...
പിണറായി സർക്കാരിന്റെ നവ കേരള സദസിനു ഇന്ന് കാസർക്കോട് തുടക്കമാകും. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതാണ്...