രാജ്യത്ത് ഏകീകൃത വിവാഹമോചന നിയമം കൊണ്ടുവരണമെന്ന ഹരജിക്കെതിരെ ആള് ഇന്ത്യ മുസ്ലിം പേഴ്സല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തി നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഏകീകൃത വിവാഹമോചന നിയമമെന്ന് ബോര്‍ഡ് ഹരജിയില്‍ ബോധിപ്പിച്ചു. ഹിന്ദു...
ഓക്സ്ഫഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സിന് ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക് വാക്സിന് ഫലപ്രദമാണോ എന്നറിയാനാണ് പരീക്ഷണം നടത്തുന്നതെന്ന് ഓക്സ്ഫഡ്സര്വകലാശാല അറിയിച്ചു. 300 വോളന്റിയര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്കാന്...
കേരളാ സന്ദര്‍ശനത്തിന് മുന്നോടിയായി മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി...
കൊറോണ വൈറസിനെതിരെയുള്ള ആന്റ്റിബോഡി വാക്സിനേഷന് കഴിഞ്ഞതിനു ശേഷം ചുരുങ്ങിയത് 8 മാസം വരെ അത് ശരീരത്തിലുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ രണദീപ് ഗുലേരിയ പറഞ്ഞു. എത്ര കാലം വരെ ആന്റ്റിബോഡി നിലനില്‍ക്കുമെന്നതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്നും...
തുടര്‍ച്ചയായി രണ്ടു പോക്സോ കേസുകളില്‍ പ്രസ്താവിച്ച ജസ്റ്റിസ് പുഷ്പ ഗനേജിവാലയ്ക്ക് ഒരു വര്‍ഷം കൂടി അഡീഷണല്‍ ജഡ്ജിയായി തുടരാന്‍ അനുമതി നല്കി സുപ്രീംകോടതി കൊളീജിയം. ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായുളള ജസ്റ്റിസ് പുഷ്പയുടെ കാലാവധി തീരുന്നത്...
വിമാനയാത്രയുടെ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിരക്ക് വര്‍ധന ഗതാഗത സംവിധാനത്തെ കൂടുതല്‍ ചിലവേറിയതാക്കും. 5600 രൂപ വരെ ടിക്കറ്റിന് വര്‍ധിപ്പിക്കാനാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഇന്ധന വിലയാണ് നിരക്ക് വര്‍ധനവിന്റെ...
ഏകതാ പ്രതിമയിലേക്ക് ഇനി ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനുകളും. ഐആര്‍ടിസിയാണ് പുതിയ ട്രെയിന്‍ സര്‍വ്വീസിന് തുടക്കം കുറിക്കുന്നത്. ജ്യോതിര്ലിംഗയിലേക്കും ഏകതാ പ്രതിമയിലേക്കുമുള്ള എസി ഡീലക്സ് സര്‍വ്വീസുകള്‍ ഫെബ്രുവരി 27 ന് ആരംഭിക്കും. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള...
ഗൂഗിള്‍ മാപ്പിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനൊരുങ്ങി ഇന്ത്യ. ഐ.എസ്.ആര്.ഒയും നാവിഗേഷന്‍ ദാതാവായ മാപ് മൈ ഇന്ത്യയും സംയുക്തമായാകും തദ്ദേശീയ മാപ്പ് തയാറാക്കുക. ഇതിനായി മാപ് മൈ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോസ്പേഷ്യല്‍ ടെക്നോളജി കമ്ബനി സിഇ...
രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുമെന്ന കാരണത്താല്‍ ജനപ്രിയമായ ആപ്പുകളായ ടിക്-ടോക്ക്, പബ്ജി എന്നിവയുള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ്...
തമിഴ്നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. 24 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സേട്ടൂരിനടുത്തുള്ള അച്ചൻകുളം ഗ്രാമത്തിലാണ് സംഭവം. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് തീപിടിത്തമുണ്ടായത്. തുടർ സ്ഫോടനങ്ങൾ കുറേ സമയത്തേക്ക് തുടർന്നതിനാൽ ഫയർഫോഴ്സിനും പൊലീസിന്...
രാജ്യത്ത് കൊവിഡ് വാക്സിനേഷന് നല്കുന്ന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പശ്ചിമബംഗാളിലെ മാത്വയില്‍ ബി.ജെ.പി നടത്തിയ റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.. പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തില്‍...
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡല്‍ഹി ഹൈ കോടതി വിധിയെ തള്ളി സുപ്രീം കോടതി. ഡല്‍ഹിയിലെ സ്വകാര്യ അണ്- എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിസന്ധികളുടെ സാഹചര്യത്തില്‍, സൗജന്യമായി ഇന്റര്‍നെറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും...
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു. ഇതാദ്യമായാണ് പെട്രോൾ വില 90 കടക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ ഒൻപത് പൈസയാണ് വില. പാറശാലയിൽ 90 രൂപ 22 പൈസ. ഇന്ന്...
വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. മംഗളൂരു ഉള്ളാൾ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്സിങ്, ഫിസിയോതെറപ്പി വിദ്യാർഥികളാണ് അറസ്റ്റിലായത്. വടകര പാലയാട്...
പ്രായപൂർത്തിയായിട്ടില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിയ്ക്ക് ഇഷ്ടമുളളയാളെ വിവാഹം ചെയ്യാൻ മുസ്ലിം വ്യക്തി നിയമമനുസരിച്ച് സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി. സർ ദിൻഷാ ഫർദുൻജി മുല്ല രചിച്ച ‘മുഹമ്മദീയൻ നിയമതത്വങ്ങൾ’ എന്ന കൃതിയിലെ 195ആം വകുപ്പനുസരിച്ചും മുസ്ളിം...
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
മുസ്ലീം പുരുഷന് വിവാഹമോചനം നേടാതെ ഒന്നിലേറെ വിവാഹമാകാമെന്നും , മുസ്ലീം സ്ത്രീക്ക് അത് ബാധകമല്ലെന്നും പഞ്ചാബ് & ഹരിയാന ഹൈക്കോടതി . ആദ്യ വിവാഹബന്ധം വേർപ്പെടുത്താതെ വീണ്ടും വിവാഹിതരായ ഇസ്ലാം വിശ്വാസികളായ യുവാവിന്റെയും , യുവതിയുടെയും...
രാജ്യത്ത് കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 35 മരണമാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 19 ആണ്. ഈ രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ...
ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്ന ശശികലയ്ക്ക് എതിരെ നടപടി കടുപ്പിച്ച് ഇപിഎസ്. ശശികലയുടെ 400 കോടിയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തൂത്തുക്കുടിയിലെ 800 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 24 മണിക്കൂറിനിടെ...
ശമ്ബളക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! ഇനി മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്ബോള്‍ ഓരോ വ്യക്തിക്കും സ്വയംതന്നെ പിഎഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ‘എക്സിറ്റ്’ തീയതി പുതുക്കാം. നാളിതുവരെ പഴയ കമ്ബനിയാണ് മുന്‍ ജീവനക്കാരുടെ...
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 89.48 രൂപയായി. ഡീസലിന് വില 83.59 ആയി ഉയര്‍ന്നു. കൊച്ചിയിലെ പെട്രോള്‍ വില...
കോവിഡ് പോരാട്ടത്തിൽ ശുഭ സൂചന. 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശത്തും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് കോവിഡ് കുറയുന്നതിന്റെ ശുഭ സൂചനയാണ് ഇതെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത്...
ബാങ്ക് അക്കൗണ്ടുകളും വിവിധ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ് അഡ്മിനായ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. മഹാരാഷ്ട്ര നന്ദേദ് സ്വദേശി ഓംകാര്‍ സഞ്ചയ് ചതര്‍വാഡിനെയാണ് (20) മഞ്ചേരി പൊലീസ്...
രാജ്യത്ത് ഇതുവരെ 60 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വാക്സിന് കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ അടക്കമുള്ള കണക്കുകള്‍ പ്രകാരം 60,35,660 പേര്‍ക്കാണ് വാക്സിന് കുത്തിവച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡിഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി...
കന്നുകാലി കശാപ്പ് നിരോധന ബിൽ പാസാക്കി കർണാടക നിയമ നിർമ്മാണ കൗൺസിൽ. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെയാണ് നിയമ നിർമ്മാണ കൗൺസിലിൽ ബില്ല് പാസാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും ബില്ലിന്റെ പകർപ്പ്...
മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ തെരച്ചിൽ തുടരുന്നു. 26 മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തു. ദുരന്തത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങള്‍...
കര്‍ഷകരുടെ സമരത്തിന് വീണ്ടും പിന്തുണ നല്കുന്ന പോസ്റ്റിട്ടു കുറിച്ച് മുന്‍ പോണ് താരം മിയ ഖലീഫ. താരത്തിന്റെ ആദ്യ പോസ്റ്റിനെ വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയപ്പോള്‍ അവരെ പരിഹസിച്ച് താന്‍ കര്‍ഷകര്‍ക്ക് ഒപ്പമെന്ന് മിയ...
വി.കെ.ശശികലയ്ക്ക് കൃഷ്ണഗിരിയിൽ ഒരുക്കിയ സ്വീകരണത്തിനിടെ രണ്ടു കാറുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. കൃഷ്ണഗിരി ടോൾ ഗേറ്റിന് സമീപം ശശികല എത്തിയപ്പോൾ പ്രവർത്തകർ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് കാറുകൾ അഗ്നിക്കിരയായത്. കാറുകൾ പൂർണമായും അഗ്നിക്കിരയായി. ഫയർഫോഴ്സ് എത്തിയാണ്...
തമിഴ് നടൻ സൂര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. . ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാൽ പേടിക്കേണ്ടതില്ല. ഹൃദയം...
പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി. 15 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെച്ച കേസില്‍ 19കാരനെ ശിക്ഷിച്ച വിധി താല്‍ക്കാലികമായി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് സമ്മതത്തോടെയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ്...
ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്സോ കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 28കാരനെ വെറുതെ വിട്ട് കോടതി നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം...
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ മറ്റൊരു വൈറസും ഭീതിയിലാഴ്ത്തുകയാണ്. ആള്‍ക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരയിയാണ് ഇപ്പോള്‍ അപകടകാരി. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തിലെ ആള്‍ക്കുരങ്ങുകളാണ് നാഡീവ്യൂഹത്തേയും...
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഉടൻ മാർഗരേഖ പുറത്തിറക്കും. സർക്കാർ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തി. ഇന്റർനെറ്റ് മൊബൈൽ അസോസിയേഷൻ മുന്നോട്ടുവച്ച സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ...
രാജ്യത്ത് കൊവിഡിനെതിരെയുള്ള വാക്സിനേഷന്റെ മൂന്നാംഘട്ടം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് അറിയിച്ചു. .50 വയസിന് മുകളിലുള്ളവരും ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായ 27 കോടി പേര്‍ക്കാണ് വാക്സിന് നല്‍കുന്നതെന്ന് ഹര്ഷവര്ദ്ധന് പറഞ്ഞു. രാജ്യത്ത് ഇതുവരെ...
കടുത്ത നെഞ്ച് വേദന കാരണം ആശുപത്രിയിലേക്ക് പോയതായിരുന്നു മസാചുസെറ്റ്സ് സ്വദേശിയായ ബ്രാഡ് ഗൗതിയേ (38). എന്നാല്‍, ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ നെഞ്ചുവേദനയുടെ കാരണം പറഞ്ഞതും ബ്രാഡ് ഞെട്ടിപ്പോയി. കാരണം മറ്റൊന്നുമല്ല, ചെവിയില്‍ വെച്ച ആപ്പിള്‍ എയര്‍പോഡ്...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് പറയുന്നതെങ്കിലും അത് ഉപഭോക്താവിന് കൂടുതല്‍ നഷ്ടം വരുത്തിവെക്കുമോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക....
റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു; പലിശനിരക്കില്‍ മാറ്റമില്ല.റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചാ പ്രതീക്ഷയെന്നും വിപണയില്‍...
കമ്യൂണിസ്റ്റ് ഭീകര ബന്ധം സംശയിക്കുന്ന ദന്തഡോക്ടർ കോയമ്പത്തൂരിൽ അറസ്റ്റിൽ. ഡോ. ദിനേശിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ വനത്തിൽ 2016ൽ കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള പരിശീലന ക്യാമ്പ് നടത്തിയ കേസിൽ രക്ഷപെട്ട ഒരാളെന്ന് സംശയിക്കുന്ന...
മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ നിന്നും ഉയരുന്നത്. മുംബൈയില്‍ ഒരു മ്യൂസിക് ലോഞ്ചിനെത്തിയ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനോട് കര്‍ഷക സമരത്തില്‍ എന്താണ് പ്രതികരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍...
അടച്ചിട്ട മുറിയില്‍ സ്ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാല്‍ അതിനെ അനാശാസ്യമായി വിലയിരുത്താനാകില്ലെന്നു മദ്രാസ് ഹൈക്കോടതി. അനാശ്യാസം ആരോപിച്ചു തമിഴ്നാട് പോലീസിലെ കോണ്‍സ്റ്റബിളിനെ പുറത്താക്കിയതിനെ ചോദ്യം ചെയ്തുള്ള കേസിലാണ് ഉത്തരവ്. സമൂഹത്തിന്റെ അനുമാനത്തിന് അനുസരിച്ചു നടപടിയെടുക്കാനാകില്ലെന്നു ജസ്റ്റിസ്...
നഷ്ട്ത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും വില്‍ക്കുന്നതും കേന്ദ്രസര്‍ക്കാര്‍ നയമായത് കൊണ്ടാവണം, ലോക്സഭയില്‍ ഒരു ചോദ്യമുയര്‍ന്നു. ബിഎസ്എന്‍എല്‍ വില്‍ക്കാനുള്ള ആലോചന വല്ലതുമുണ്ടോയെന്നായിരുന്നു അത്. ഇതിന് മറുപടി രേഖാമൂലം എഴുതി നല്‍കിയത് കേന്ദ്ര ടെലികോം വകുപ്പ് സഹമന്ത്രി സഞ്ജയ്...
ഭര്‍ത്താവിന്റെ പിതാവുമായുള്ള തര്‍ക്കത്തിനൊടുവില്‍ ദേഷ്യം മൂത്ത് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി. ഹൈദരാബാദിലെ രാമണ്ണഗുഡ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതനുസരിച്ച്, പരമേശ്വരി എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്....
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച് പ്രമുഖ അത്ലറ്റ് പി.ടി ഉഷ. ഞങ്ങളുടെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് ട്വീറ്റ്. ‘ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ...
പട്ടികജാതി യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ ഗര്‍ഭം മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് അലസിപ്പിച്ചു. തമിഴ്നാട് സേലത്തിനടുത്തുള്ള അത്തൂരിലാണ് നടുക്കുന്ന സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി. രാമാനാഥപുരം സ്വദേശി ഗണേഷന് കഴിഞ്ഞ വ്യാഴാഴ്ച സേലം ജില്ലാ പൊലീസ്...
കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാം. ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ്- 116: ഡല്‍ഹി സര്‍ക്കാരിന്റെ ഐ.ടി. വിഭാഗത്തിലാണ് ഒഴിവുകള്‍. പ്രായപരിധി: 30 വയസ്സ്. അസിസ്റ്റന്റ് പബ്ലിക്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 118 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,54,392 ആയി. പുതിയതായി 11,427 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കേസുകൾ 1,07,57,610 ആയി. നിലവിലെ ആക്ടീവ്...
ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന...
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു. പ്രാധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങുകളോട് അനുബന്ധിച്ചുള്ള ഭൂമി പൂജയും ആരംഭിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ....
കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,19,297 പേരാണ് ഇതുവരെ രോഗമുക്തരായത്. 64.51 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പുതിയ...