Connect with us

കേരളം

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഓ​ണ്‍ലൈ​ന്‍ പേ​മെന്‍റ്​ സം​വി​ധാ​ന​ങ്ങ​ളും ഹാ​ക്ക് ചെ​യ്ത് പണം തട്ടി;20 കാരനായ ഹാക്കറെ കയ്യോടെ പൊക്കി കേരള പോലീസ്

Published

on

126

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും വി​വി​ധ ഓ​ണ്‍ലൈ​ന്‍ പേ​മെന്‍റ്​ സം​വി​ധാ​ന​ങ്ങ​ളും ഹാ​ക്ക് ചെ​യ്ത് പ​ണം ത​ട്ടു​ന്ന ‘മി​സ്​​റ്റീ​രി​യ​സ് ഹാ​ക്കേ​ഴ്സ്’ ഗ്രൂ​പ് അ​ഡ്മി​നാ​യ മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി പി​ടി​യി​ല്‍. മ​ഹാ​രാ​ഷ്​​ട്ര ന​ന്ദേ​ദ് സ്വ​ദേ​ശി ഓം​കാ​ര്‍ സ​ഞ്ച​യ് ച​ത​ര്‍വാ​ഡി​നെ​യാ​ണ് (20) മ​ഞ്ചേ​രി പൊ​ലീ​സ് മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന്​ ല​ക്ഷ​ങ്ങൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​സി​ല്‍ നേ​രി​ട്ട് ബ​ന്ധ​മു​ള്ള താ​നെ​യി​ല്‍ താ​മ​സി​ക്കു​ന്ന ഭ​ര​ത് ഗു​ര്‍മു​ഖ് ജെ​താ​നി (20), ന​വി മും​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന ക്രി​സ്​​റ്റ​ഫ​ര്‍ (20) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ത​ട്ടി​പ്പി​നാ​വ​ശ്യ​മാ​യ ഓ​ണ്‍ലൈ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഓ​പ​റേ​റ്റ് ചെ​യ്തി​രു​ന്ന​ത് ച​ത​ര്‍​വാ​ഡാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. പു​ല​ര്‍ച്ച​യാ​ണ് പ്ര​തി​ക​ള്‍ അ​ക്കൗ​ണ്ടി​ല്‍നി​ന്ന്​ പ​ണം ഹാ​ക്ക് ചെ​യ്തി​രു​ന്ന​ത്. പ​ണം ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ലും അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍ അ​റി​യാ​തി​രി​ക്കാ​നാ​ണി​ത്. ഹാ​ക്കി​ങ് ടൂ​ള്‍സ്, ഹാ​ക്ക് ചെ​യ്ത വി​വ​ര​ങ്ങ​ള്‍ മു​ത​ലാ​യ​വ ഷെ​യ​ര്‍ ചെ​യ്യാ​ന്‍ ഇ​വ​ര്‍ രൂ​പ​വ​ത്ക​രി​ച്ച ‘മി​സ്​​റ്റീ​രി​യ​സ് ഹാ​ക്കേ​ഴ്സ്’ ഗ്രൂ​പ്പി​ല്‍ ഹാ​ക്ക് ചെ​യ്ത നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ യൂ​സ​ര്‍ ഐ​ഡി​ക​ളും പാ​സ് വേ​ഡു​ക​ളും ഷെ​യ​ര്‍ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നി​ര​വ​ധി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍നി​ന്ന്, ഇ-​വാ​ല​റ്റു​ക​ളി​ല്‍നി​ന്ന്​ ഇ​വ​ര്‍ പ​ണം ഹാ​ക്ക് ചെ​യ്ത​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. തൃ​ക്കാ​ക്ക​ര​യി​ലും ഹ​രി​യാ​ന ഫ​രീ​ദാ​ബാ​ദി​ലും പ്ര​തി​ക​ളു​ടെ പേ​രി​ല്‍ സ​മാ​ന കു​റ്റ​ത്തി​ന് കേ​സു​ണ്ട്. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി‍െന്‍റ നി​ര്‍ദേ​ശ​പ്ര​കാ​രം മ​ഞ്ചേ​രി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പി. അ​ഭി​ലാ​ഷ്, എ​സ്.​ഐ ഉ​മ്മ​ര്‍ മേ​മ​ന, സൈ​ബ​ര്‍ ഫോ​റ​ന്‍സി​ക് ടീം ​അം​ഗം എ​ന്‍.​എം. അ​ബ്​​ദു​ല്ല ബാ​ബു, സ്പെ​ഷ​ല്‍ ഇ​ന്‍വെ​സ്​​റ്റി​ഗേ​ഷ​ന്‍ ടീം ​അം​ഗ​ങ്ങ​ളാ​യ കെ. ​സ​ല്‍മാ​ന്‍, എം.​പി. ലി​ജി​ന്‍, കെ.​വി. ജു​നൈ​സ് ബാ​ബു എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ത​ട്ടി​പ്പു​രീ​തി ഇ​ങ്ങ​നെ

വി​വി​ധ ഫി​ഷി​ങ് വെ​ബ്സൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വ്യ​ക്തി​ക​ളു​ടെ ഇ​ന്‍​റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് യൂ​സ​ര്‍ ഐ​ഡി​യും പാ​സ് വേ​ഡും ക​ണ്ടെ​ത്തു​ന്ന പ്ര​തി​ക​ള്‍ പി​ന്നീ​ട് അ​തു​വ​ഴി അ​ക്കൗ​ണ്ടി​ലെ പ​ണം ഹാ​ക്ക് ചെ​യ്യും. പ​ണം ഉ​പ​യോ​ഗി​ച്ച്‌ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും വ​സ്തു​ക്ക​ളും വാ​ങ്ങും. ഇ​ത്ത​ര​ത്തി​ല്‍ വാ​ങ്ങു​ന്ന ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി വി​ല്‍​പ​ന ന​ട​ത്തി​യാ​ണ് പ്ര​തി​ക​ള്‍ പ​ണ​മാ​ക്കി മാ​റ്റു​ന്ന​ത്.
നേ​രി​ട്ട് പ​ണ​മാ​ക്കി മാ​റ്റി​യാ​ല്‍ എ​ളു​പ്പ​ത്തി​ല്‍ പി​ടി​ക്ക​പ്പെ​ടാ​മെ​ന്ന​തി​നാ​ലാ​ണി​ത്. കൂ​ടാ​തെ ആ​മ​സോ​ണ്‍, ഫ്ലി​പ്പ്കാ​ര്‍ട്ട് പോ​ലു​ള്ള ഇ-​വാ​ല​റ്റ് അ​ക്കൗ​ണ്ടു​ക​ള്‍ ഹാ​ക്ക് ചെ​യ്തും ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ ത​ട്ടി​യെ​ടു​ക്കും. ഇ​ത​ര വ്യ​ക്തി​ക​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ എ​ടു​ത്ത സിം ​കാ​ര്‍ഡു​ക​ളും വ്യാ​ജ ഐ.​പി വി​ലാ​സ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഹാ​ക്കി​ങ് ന​ട​ത്തു​ന്ന​ത്.

ഏ​റെ നാ​ള​ത്തെ ശ്ര​മ​ക​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തി​നാ​യി പൊ​ലീ​സ് ഒ​രു മാ​സ​ത്തോ​ള​മാ​യി മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച്‌ വ​രി​ക​യാ​യി​രു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version