രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒരു വര്‍ഷമായി നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിമര്‍ശിച്ചു. ട്രൈബ്യൂണലുകള്‍ ഒന്നുകില്‍ പ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ അടച്ചുപൂട്ടണമെന്നും...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 35,909 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 3.81 ലക്ഷം പേരാണ്...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,083 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,21,92,576 ആയി. 493 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്....
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യം. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുത്തു. പുതു ഊര്‍ജം നല്കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു....
എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. “വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും...
കോവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ പ്രതികണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സൈറസ് പൂനാവാല രംഗത്ത്. വാക്സിന് പിഴവ് സംഭവിച്ചാല്‍ അത് കമ്പനികള്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തലിന് വഴി ഒരുക്കും എന്ന് അദ്ദഹം പറഞ്ഞു....
മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം. പ്രമുഖ വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് വികസിപ്പിച്ച ആദ്യ നേസല്‍ വാക്സിനാണ് കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷ നല്‍കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജിയും ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച്...
ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്തവര്‍ഷം ജൂലൈ ഒന്നോടെ ഇത് പ്രാബല്യത്തില്‍ വരും. പോളിത്തീന്‍ കവറുകളുടെ കനം 120 മൈക്രോണായി ഉയര്‍ത്തണം. നിലവില്‍ 50 മൈക്രോണ്‍...
ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലുമായി 85 ഒഴിവ്. ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികയിലാണ് അവസരം. തപാലില്‍ അതത് സ്റ്റേഷന്/യൂണിറ്റിലേക്കാണ് അപേക്ഷ അയക്കേണ്ടത്. സൂപ്രണ്ട് (സ്റ്റോര്‍): ബിരുദം അല്ലെങ്കില്‍ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം. ലോവര്‍...
പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങൾ 15 വർഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങൾ പരമാവധി 20 വർഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമായിരിക്കും...
രാജ്യത്ത് ഇന്നലെ 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,295 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 3,85,227 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്....
ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലുണ്ടായ പാളിച്ചയാണ് പരാജയത്തിന് കാരണമെന്നാണ് റിപ്പോർട്ട്. രണ്ട് തവണ മാറ്റിവെച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടിരിക്കുന്നത്. ദൗത്യം പൂർത്തിയാക്കാനായിട്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. പുലർച്ചെ 5.43 നാണ്...
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബംഗളുരൂവില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്. ഇന്നലെ 1,338 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 31 പേര് മരിച്ചു. മൂന്നാം തരംഗം കൂടുതലായി ബാധിച്ചത് കുട്ടികളെയാണെന്നാണ് ഇത് നല്കുന്ന സൂചന....
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിന്‍വലിച്ചു. ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് ശേഷം ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള...
പ്രയാഗ്രാജ് ആസ്ഥാനമായുള്ള നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ 1664 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍: RRC/NCR/01/2021. ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രയാഗ്രാജ്, ഝാന്‍സി, ആഗ്ര എന്നീ ഡിവിഷനിലാണ് അവസരം. പ്രയാഗ്രാജ്-703, ഝാന്‍സി-665, ആഗ്ര-296 എന്നിങ്ങനെയാണ് ഒഴിവുകളുടെ...
രാജ്യത്ത് വാക്സിന് മിശ്രണം പഠിക്കാന്‍ ഡ്രഗ് കണ്ട്രോള് ജനറലിന്റെ അനുമതി. കോവീഷില്‍ഡും കോവാക്സിനും കൂട്ടിക്കലര്‍ത്തിയുള്ള പഠനത്തിനാണ് അനുമതി നല്‍കിയത്. മിക്സഡ് ഡോസ് ഫലപ്രദമാണെന്ന് നേരത്തെ ഐ.സി.എം.ആര് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ നടത്തിയിരുന്ന വാക്സിന് മിശ്രണത്തെ കുറിച്ചുള്ള...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 3,86,351 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 36 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രോഗമുക്തി നിരക്ക് 97.45...
ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ പാചകവാതക കണക്ഷന് നല്കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ രണ്ടാം പതിപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകളുടെ പേരില്‍ പാചകവാതക കണക്ഷന് നല്‍കുന്നതാണ് ഉജ്ജ്വല പദ്ധതി. നിലവില്‍...
കൊവിഡിനും എബോളയ്ക്കും പിന്നലെ പുതിയ വൈറസ് എത്തുന്നു. മാര്‍ബര്‍ഗ് വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയയിലാണ് കൂടുതലായും കണ്ടുവരുന്നത്. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് പിടിപ്പെടുന്നവരില്‍ മരണസാദ്ധ്യത 24...
രാജ്യത്ത് സ്കൂളുകൾ തുറക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകർക്കും വാക്സിനേഷൻ എത്തിക്കാനുള്ള നടപടിയുമായി സർക്കാർ. സൗജന്യ വാക്സിൻ വിതരണത്തിന് കേന്ദ്രം സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി. കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് അധ്യാപകരെ സൗജന്യമായി...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 373 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ രാജ്യത്ത് 41,511 പേര്...
വിദേശ പൗരന്മാര്ക്കും കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് -19 വാക്സിന് സ്വീകരിക്കാന്‍ ഇന്ത്യ അനുമതി നല്കി. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വിദേശികള്‍ക്ക് അവരുടെ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന...
രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. കസ്റ്റഡി മര്‍ദനങ്ങളും മറ്റു പൊലീസ് ക്രൂരതകളും നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു....
സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഇതിനായി മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. 2020...
പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പതിനഞ്ചു പ്രതിപക്ഷ പാര്‍ട്ടികളാണ് ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,969,954 ആയി. 477 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 428,339 ആയി. രോഗമുക്തി...
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷന് ആധാർ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കണമെന്നു യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയോട് (യുഐഡിഎഐ) കേന്ദ്ര സർക്കാർ. വിലാസമാറ്റം പോലുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ ആധാർ ഉപയോഗിക്കാമെന്നും കേന്ദ്ര നിയമ മന്ത്രാലയം സമർപ്പിച്ച...
പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി പണം പിന്‍വലിക്കാനാവില്ലെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നാഴ്ച മാത്രമാണുള്ളത്. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി...
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്നറുകള്‍ കൊണ്ട് റോഡുകള്‍ അടച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്ന കൂറ്റന്‍ കണ്ടെയ്നറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ഉയരത്തില്‍ അടുക്കി വലിയ മതില് പോലെയാണ് വിന്യസിച്ചിരിക്കുന്നത്....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,19,34,455 ആയി. 491 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,27,862 ആയി. 4,06,822...
ഒളിംപിക്സ് അത്ലറ്റിക്സില് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര. ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി അത്ലറ്റിക്സില് ഇന്ത്യക്ക് മെഡല്‍ നേട്ടം. ടോക്യോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം. 2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം...
കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നതായി റിപ്പോർട്ട്. ഈ മാസം 18 മുതലാണ് സർവീസ് ആരംഭിക്കുന്നത്. സിയാലിന്റെ ഓണ സമ്മാനമായി കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുടെ പ്രതിവാര സർവീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ്...
ടോക്യോയില്‍ ഇന്ത്യയുടെ ആറാം മെഡല്‍. ഗുസ്തിയിലെ 65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയക്ക് വെങ്കലം. കസാക്കിസ്ഥാന്‍ താരം ഡൗലറ്റ് നിയാസ്ബെക്കോവിനെ 8-0 എന്ന സ്കോറിനാണ് പുനിയ തോല്‍പ്പിച്ചത്. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം...
മാനവരാശി കഴിഞ്ഞ 100 വർഷത്തിനിടയിൽ നേരിട്ട ഏറ്റവും വലിയ ദുരന്തമാണു കോവിഡെന്നും മഹാമാരി സമയത്ത് 80 കോടി ഇന്ത്യക്കാർക്കു സൗജന്യ റേഷൻ ലഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഗരീബ് കല്യാൺ അന്ന യോജന ഗുണഭോക്താക്കളുമായുള്ള...
പ്രമുഖ അമേരിക്കന്‍ കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോണ്സണ് അപേക്ഷ നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇയാണ്...
രാജ്യത്തെ കോവിഡ് രോഗ വ്യാപനത്തോത് ( ആര് – വാല്യു) ഉയരുന്നു. കഴിഞ്ഞമാസം ഇത് 0.93 ആയിരുന്നു. ഇപ്പോള്‍ ഇത് 1.01 ആയി ഉയര്‍ന്നു. രോഗവ്യാപനതോത് കൂടുതലായ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് ആരോഗ്യ...
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 38,628 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 617 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. 40,017 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,18,95,385...
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍ രത്ന അവാര്‍ഡ് ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്തു. നിലവില്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രധാനമന്ത്രി...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി തുടർച്ചയായ ഏഴാമത്തെ യോഗത്തിന് ശേഷവും പ്രധാന പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചു. ആർബിഐയുടെ ധനനയ നിലപാട് അക്കോമൊഡേറ്റീവ് ആയി തുടരും. കൊറോണ വൈറസുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾക്കിടയിൽ സമ്പദ്...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 44,643 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 464 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 41,096 പേർ കൂടി...
വൻകിട കമ്പനികളുടെ സ്വത്തിടപാടുകളിൽ മുൻകൂര്‍ പ്രാബാല്യത്തോടെ നികുതി ഈടാക്കാനായി 2012 ൽ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പൊളിച്ചെഴുതാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അതിനായി ആദായനികുതി നിയമത്തിൽ ഭേദഗതി കൊണ്ടുവരും. 2012ന് മുമ്പ് വോഡഫോണ്‍ ഉൾപ്പടെയുള്ള...
45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക്, കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ഡോസുകൾ തമ്മിലുള്ള ഇടവേളയുടെ കാര്യത്തിൽ 14...
പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്. തുടക്കത്തില്‍ റഷ്യന്‍ കരുത്തിലെ വെല്ലുവിളിച്ച ഇന്ത്യന്‍ താരത്തിന് പിന്നീട്...
മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രവാസികൾ മടങ്ങിത്തുടങ്ങി. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.30 പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബായിലെത്തി.10.30നു കൊച്ചിയിൽ നിന്നു പുറപ്പെട്ട വിമാനത്തിലും തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിലും നൂറുകണക്കിനു പേരാണു...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,17,69,132 ആയി. 533 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്....
കോവിഡ് ബാധിച്ച ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പുതിയ പഠനം. 87,000ത്തോളം കോവിഡ് രോഗികളില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് കണ്ടെത്തലിലേക്കെത്തിയത്. രണ്ട് തരത്തില്‍ പഠനം നടത്തിയെങ്കിലും ഇരു...
ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള വ്യൂ ഒണ്‍സ് ഓപ്ഷനാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോയും വീഡിയോയും ആര്‍ക്കാണോ അയക്കുന്നത്, അയാള്‍ അത് ഓപ്പണ്‍...
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഏറ്റക്കുറച്ചില്‍ പ്രകടിച്ചതോടെ രാജ്യത്ത് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ച് പൊതു മേഖലാ എണ്ണ കമ്പനികള്‍. പതിനെട്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. രാജ്യാന്തര വിപണിയില്‍ അസംസ്കൃത...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,17,69,132 ആയി. 562 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്....
തമിഴ്നാട് ഉള്‍പ്പെടെ രാജ്യത്തെ ഒരു സംസ്ഥാനവും വിഭജിക്കാനുള്ള യാതൊരു നിര്‍ദേശങ്ങളും പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്നാട് വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് കേന്ദ്രം വിരാമമിട്ടിരിക്കുന്നത്. ഡിഎംകെ എംപി എസ്. രാമലിംഗവും ഐജെകെ പാര്‍ട്ടി എംപി...