ചരക്ക് സേവന നികുതി (ജിഎസ്ടി) ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്രം. ജിഎസ്ടി നിരക്കുകളുടെ അഞ്ച് ശതമാനമുള്ള നികുതി സ്ലാബ് എട്ട് ശതമാനമാക്കി ഉയർത്താൻ ജിഎസ്ടി കൗൺസിൽ ആലോചിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ നിഷേധിച്ചതായി സർക്കാർ വൃത്തങ്ങൾ...
രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാല്പത്തിയഞ്ച് ആയി. ദില്ലിയില്‍ പുതുതായി നാല് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗബാധിതർ 45 ആയത്. ദില്ലിയിലെ രോഗബാധിതരുടെ എണ്ണം ആറായി. രോഗബാധിതരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. രാജ്യത്ത്...
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ മദ്യവില്പന പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക്. പുതിയ നയപ്രകാരം 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പുകള്‍ പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്തതും സിസിടിവി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള...
ഇന്ന് രാത്രിയോടെ മദ്യ വില്പനയില് നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ബുധനാഴ്ച രാവിലെ മുതല്‍ പുതിയ എക്സൈസ് നയം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ സ്വകാര്യ മദ്യഷാപ്പുകള്‍ക്ക് വഴിയൊരുക്കും. ഉപഭോക്താക്കള്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് നടപടി....
കനത്ത മഴയെ തുടർന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ദൂരക്കാഴ്ച ബുദ്ധിമുട്ടായതോടെ വിമാനങ്ങളുടെ ലാൻഡിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് കാലാവസ്ഥ മെച്ചപ്പെട്ടതോടെ നീക്കിയത്. ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങൾക്കു യാത്രക്കാർ അതാതു വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നു...
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് മാത്രമേ ദര്‍ശനത്തിന്...
കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ അടുത്ത മാസം തന്നെ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ സമീരന് പാണ്ഡെ വ്യക്തമാക്കിയത്. മൂന്നാം തരംഗത്തില്‍ പ്രതിദിനം ഒരുലക്ഷം...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. 34,703 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസർക്കാർ...
ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. ഡിബിഎസ് ബാങ്കാണ് പട്ടികയിൽ ഒന്നാമത്. തുടർച്ചയായി രണ്ടാം വർഷമാണ് ബാങ്ക് പട്ടികയിൽ ഒന്നാമതെത്തുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങി രാജ്യത്തെ മുൻനിര ബാങ്കുകളെ...
കോവിഡ് 19 അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ വെബ് ഗെയിം സൃഷ്ടിച്ച് 14 കാരന്. ബംഗളുരു സ്വദേശിയായ അഭിനവ് രഞ്ജിത് ദാസാണ് ‘ഗോ കൊറോണ ഗോ എന്ന പേരില്‍’ പുറത്തിറക്കിയിരിക്കുന്ന ഗെയിമിന്റെ ബുദ്ധികേന്ദ്രം. കോവിഡ് മഹാമാരിയെ...
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ഐ.ടി നിയമങ്ങള്‍ ട്വിറ്റർ പാലിക്കുന്നില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. പുതിയ നിയമങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവ ട്വിറ്റര്‍ പാലിക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. അഡ്വ. അമിത് ആചാര്യ...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഹര്‍ജിയുടെ പകര്‍ക്ക്...
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ മൃഗങ്ങളിലും രോഗബാധ ഉണ്ടാകുന്നതായി റിപ്പോർട്ട്. ജയ്പൂർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IVRI) അധികൃതർ അറിയിച്ചു. ത്രിപുരിന്റെ...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,120 പേര് ഈ സമയത്തിനിടെ മരിച്ചു. 3,52,181പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,37,03,665 പേര്‍ക്ക്. ഇതില്‍ 1,97,34,823 പേര് രോഗമുക്തരായി....
ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, രാജ്യത്ത് 9 ലക്ഷത്തിലധികം വൈറസ് ബാധിതര്‍ ഓക്സിജന്‍ ‘സപ്പോര്‍ട്ടില്‍’ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍. രണ്ടുലക്ഷത്തോളം പേര് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു....
ഏപ്രിലില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായത് 75 ലക്ഷം പേര്‍ക്കെന്ന് റിപ്പോർട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) ആണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ മേഖലയിലെ സ്ഥിതി ഇനിയും മോശമാകുമെന്നും സിഎംഐഇ മാനേജിങ് ഡയറക്ടറും ചീഫ്...
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായി മൂന്നാം തവണയാണ് മമത ബംഗാൾ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്. രാത്രി ഏഴ് മണിയോടെ മമത ഗവർണർ ജഗ്ദീപ് ധർഖറിനെ സന്ദർശിച്ചു സർക്കാരുണ്ടാക്കാനുള്ള അവകാശവാദം നടത്തുമെന്ന്...
ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടു. കാപ്പൻ കൊവിഡ് മുക്തനായെന്ന് യു പി സർക്കാർ വ്യക്തമാക്കി. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം...
കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യപ്രവർത്തകർ കുടുംബത്തെ പോലും മറന്ന് കൊവിഡിനെതിരെ പോരാടുകയാണ്. വെല്ലുവിളി വലുതാണ് എന്നതിൽ സംശയമില്ല. എങ്കിലും ഇതും നമ്മൾ മറികടക്കും. കൊവിഡിൻ്റെ രണ്ടാം തരംഗം രാജ്യത്ത്...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂയാണ് പ്രഖ്യാപിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോവിഡ്...
കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് വിദഗ്ധ സംഘത്തെ അയക്കുന്നത്. പരിശോധന നിരക്ക് ഉയര്‍ത്താനും, ആശുപത്രികളില്‍...
കോവിഡ് പ്രതിരോധ വാക്സിന് എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് പറഞ്ഞു. സാര്‍വത്രികമായ വാക്സിന് വിതരണമാണോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....
രാജ്യത്ത് ഒരു വർഷക്കാലത്തിനുള്ളിൽ ടോൾ പിരിവിന് ജിപിഎസ് അടിസ്ഥാനമായ സംവിധാനമൊരുക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. രാജ്യത്തെ എല്ലാ ദേശീയപാതകളിൽ നിന്നും ടോൾ പ്ലാസകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഹനങ്ങളുടെ...
രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതായി ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ...
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കൊവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഇവിടങ്ങളില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പര്‍ഭാനി ജില്ലില്‍...
കോവിഡ് മഹാമാരിയെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന മഹാരാഷ്ട്രയിലെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു . മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കണമെങ്കില്‍ വൈറസിനെ നിസ്സാരമായി...