കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു വിഭാഗം ജീവനക്കാരാണ് ഹർജി നൽകിയത്. ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ല. വിവിധ തരത്തിൽ നിരവധിപ്പേർക്ക് കെ എസ് ആർ ടിസി കൺസഷൻ...
ജൂലൈ 20 ന് പുലർച്ചെ രണ്ട് മണിക്ക് കെഎസ്ആർടിസി കൺട്രോൾ റൂമിൽ കൊച്ചി സിറ്റി പോലീസിന്റെ സന്ദേശം. 19 ന് വൈകുന്നേരം 5 മണിയോടെ കൊടുങ്ങല്ലൂർ സ്വദേശിയായ 22 വയസ്സുള്ള യുവതിയേയും 45 ദിവസം പ്രായമുള്ള...
കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവിതരണം മറ്റന്നാള്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുകയെന്ന് ബോര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചതായും മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്കാന് 79 കോടി രൂപ...
കോർപ്പറേഷനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ആവുന്ന വഴികളെല്ലാം പരീക്ഷിക്കുകയാണ് കെ എസ് ആർ ടി സി. ഇപ്പോഴിതാ നാലമ്പല തീർത്ഥാടന യാത്രയാണ് കണ്ണൂർ കെ എസ് ആർ ടി സി ഏറ്റവും പുതിയതായി ആവിഷ്കരിക്കുന്നത്. അറുപതിലധികം...
കെഎസ്ആർടിസിയുടെ ഭരണം , അക്കൗണ്ട്സ് സംബന്ധമായ നടപടികൾ കാര്യക്ഷമമാകുന്നതിന് വേണ്ടി ആരംഭിക്കുന്ന 15 ജില്ലാ ഓഫീസുകളിൽ 11 എണ്ണത്തിന്റെ പ്രവർത്തണം ജൂലൈ 18 മുതൽ ആരംഭിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ജൂൺ 1...
കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. മെയ്...
കെ എസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കെഎസ്ആര്‍ടിസിയിലെ യൂണിയനുകളോട് ഹൈക്കോടതി നിര്‍ദേശിച്ചു. കുറച്ചു കാലത്തേക്ക് യൂണിയന് പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം. ശമ്പള വിഷയത്തിലെ ഹര്‍ജി പരിഗണിക്കണമെങ്കില്‍ സമരം നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു....
കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സമരം തുടരുമെന്നും പണിമുടക്കിലേക്ക് കടക്കില്ലെന്നും യൂണിയനുകള്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം...
കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ മന്ത്രി മുന്നോട്ടുവെക്കും. സർക്കാരിന്...
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് കൂടി ശമ്പളം ലഭിച്ചുവെങ്കിലും കാഷ്വൽ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥർക്കും ഇനി ശമ്പളം കിട്ടാനുള്ളത്. ഇതിനായി 16 കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നാണ് മാനേജ്മെന്റ് പറയുന്നത്....
കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി. കാസര്‍ക്കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ ഡീസല്‍ പൂര്‍ണമായി തീര്‍ന്നു. ബില്ലടവ് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. നാളെ സര്‍വീസുകള്‍ ഭാഗികമായോ ചിലപ്പോള്‍ പൂര്‍ണമായി തന്നെയോ മുടങ്ങുന്ന അവസ്ഥയാണ്. ഡീസല്‍...
കെഎസ്ആർടിസിയിൽ ഇന്ന് മുതൽ സമരം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ. സിഐടിയു നേതൃത്വത്തിൽ ഇന്ന് ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കാണാൻ അനുവദിക്കില്ലെന്ന്...
കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്കാണ്...
കെഎസ്ആർടിസിയിൽ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാവും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് മെയ് മാസത്തെ ശമ്പളം ലഭിച്ചത്. 32 കോടി കൂടി ഉണ്ടെങ്കിലേ ബാക്കി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ. ഇതിന് സർക്കാർ സഹായമല്ലാതെ മറ്റ് വഴിയില്ലെന്നാണ്...
കെഎസ്ആർടിസിയിൽ ഇന്ന് മുതൽ ശമ്പളം നൽകാൻ നീക്കം. മെയ് മാസത്തെ ശമ്പളമാണ് നൽകുക. ശമ്പള വിതരണം ശമ്പളം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. നാളെ മുതൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കിട്ടിത്തുടങ്ങും. ശമ്പള വിതരണം പൂർത്തിയാക്കാൻ...
കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നൽകാൻ നേരത്തെ ധനവകുപ്പ് 30 കോടി രൂപ...
ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ഒപ്പ് വെച്ച ദീർഘകാല കരാർ പ്രകാരം 353 ജീവക്കാരുടെ സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കി. നാല് വർഷത്തിന് ശേഷമാണ് സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കുന്നത്. കണ്ടക്ടർ തസ്തികയിൽ നിന്നും 107...
ജീവനക്കാർക്ക് ശമ്പളം നല്‍കുന്നതിനല്ല മുന്‍ഗണനയെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ്. പ്രഥമ പരിഗണന പൊതുഗതാഗത സേവനത്തിനാണെന്നും കെ എസ്ആര്ടിസി മാനേജ്മെന്റ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വരുമാനം ഉണ്ടായെങ്കില്‍ മാത്രമേ ശമ്പളം കൃത്യമായി നല്‍കാനാകൂ എന്നും കെ എസ്ആര്ടിസി...
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നു മുതല്‍ സമരത്തില്‍. കെഎസ്ആര്‍ടിസി ആസ്ഥാനത്ത് സിഐടിയു, ഐഎന്‍ടിയുസി സംഘടനകള്‍ തിങ്കളാഴ്ച അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും. ശമ്പളം കിട്ടുന്നതുവരെ സമരം തുടരും. ബസ് സര്‍വീസുകളെ ബാധിക്കാത്ത വിധമാണ് സമരം....
കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. തിങ്കളാളഴ്ച മുതല്‍ സിഐടിയു സത്യഗ്രഹവും ഐഎന്‍ടിയുസി രാപ്പകല്‍ സമരവും നടത്തും. കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്കരണം രൂക്ഷമായി തുടരുകയാണ്. എല്ലാ മാസവും 5ാം തീയതിക്ക് മുന്‍പായി...
കാൻസർ രോഗിയായ വയോധികനേയും പേരക്കുട്ടികളേയും കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ. 73 വയസുകാരനേയും 13, 7 വയസുള്ള പെൺകുട്ടികളേയുമാണ് ബസിൽ നിന്ന് ഇറക്കിവിട്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂലമറ്റം യൂണിറ്റിലെ...
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ ജില്ല ട്രാൻസ്പോർട് ഓഫീസർ ഇന്ന് കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് സമർപ്പിക്കും. ബസ് പാർക്ക് ചെയ്യുമ്പോൾ ഡ്രൈവറുടെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായെന്നാണ് ഡിടിഒയുടെ കണ്ടെത്തൽ....
കോഴിക്കോട് കെഎസ്ആര്‍ടിസി (KSRTC)ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട്-ബംഗ്ലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തിറക്കാനായത്. കോഴിക്കോട് -ബംഗലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 15...
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതിയുമായി കെഎസ്ആര്‍ടിസി.ശരാശരി 151 കോടി രൂപയാണ് പ്രതിമാസ വരുമാനം ഇത് 240 കോടി കോടിയെങ്കിലുമായി ഉയർത്തിയാൽ പ്രതിഡികൾ മറികടക്കാമെന്നാണ് മാനേജ്മെൻ്റിന്റെ കണക്ക് കൂട്ടൽ. ഇതിനായി ഓരോ യൂണിറ്റിനും ടാർജറ്റ് നിശ്ചയിച്ച്...
കാത്തിരിപ്പുകൾക്കൊടുവിൽ കെ എസ് ആർ ടി സിയിൽ ശമ്പള വിതരണം തുടങ്ങി. ശമ്പളം നൽകാനായി 20 കോടി രൂപ കുടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി...
സംസ്ഥാനത്ത് ആദ്യമായി ജന്റം എ സി ലോ ഫ്ലോര്‍ ബസുകള്‍ പൊളിക്കുന്നു. തേവരയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളില്‍ 10 എണ്ണം പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം. 2018 മുതല്‍...
ഡീസലിന്റെ അധികവില സംബന്ധിച്ച നിയമതർക്കത്തിൽ കെഎസ്ആർടിസിക്ക് ഭാഗിക ആശ്വാസം. ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിലനിർണ്ണയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ കെഎസ്ആർടിസി...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. മാനേജ്മെന്റ് വിചാരിച്ചാല്‍ മാത്രം ശമ്പളം കൊടുക്കാനാവില്ലെന്നും, അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ...
ഊട്ടിക്കും ചെന്നൈക്കും ഇനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര പോകാം. തിരുവനന്തപുരത്തു നിന്നും ഊട്ടിക്കും എറണാകുളത്തു നിന്ന് ചെന്നൈക്കുമാണ് സ്വിഫ്റ്റ് ബസുകൾ ഓടുക. സർവീസ് ഇന്നു മുതൽ ആരംഭിക്കും. തിരുവനന്തപുരത്തു നിന്ന് രണ്ട് നോൺ എസി...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പരീക്ഷണവുമായി കെഎസ്ആര്‍ടിസി. പൊളിക്കാന്‍ വെച്ച കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പൊളിക്കാന്‍ വെച്ച ബസുകള്‍ പല വകുപ്പുകള്‍ക്കും നല്‍കുന്നുണ്ട്....
മേയ് മാസം 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്നതരത്തിൽ വന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. വാർത്തയിൽ വന്നത് പോലെ നിലവിൽ...
ദേശീയ പണിമുടക്കില്‍ പങ്കെടുത്ത കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിക്കും. കഴിഞ്ഞ 28,29 തീയതികളിലെ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ഡയസ് നോണ്‍ നടപ്പാക്കണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. ഇന്നുതന്നെ ഗതാഗത വകുപ്പ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന് ഇതുസംബന്ധിച്ച...
വിപണി വിലയേക്കാള്‍ കൂടിയ തുകയ്ക്ക് ഇന്ധനം വാങ്ങണമെന്ന എണ്ണക്കമ്പനികളുടെ നിര്‍ദേശം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു. വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും...
തിരുവനന്തപുരം വെടിവെച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിന് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും...
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കെഎസ്ആര്‍ടിസിക്ക് റീട്ടെയ്ല്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. എണ്ണ കമ്പനികള്‍ നല്കിയ അപ്പീലില്‍ ആണ് നപടി. റീട്ടെയ്ല്‍ കമ്പനികള്‍ക്ക് നല്കുന്ന...
ശമ്പള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കുന്നു. പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്കാണ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. ഐഎന്‍ടിയുസി ഉള്‍പ്പെട്ട ടിഡിഎഫ്., ബിഎംഎസ്, എഐടിയുസി എന്നിവരാണ്...
ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പളപ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. ബിഎംഎസും...
ആലപ്പുഴ ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറില്‍ ഇടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരായ എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു ( 26) എന്നിവരാണ്...
സർക്കാർ ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ് ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർദ്ധിപ്പിച്ചെങ്കിലും ജനറം നോൺ എ.സി., സിറ്റി...
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്നും സ്ഥാപനം സ്വയം കണ്ടെത്തണമെന്നുമുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ അനുകൂലിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ...
20 ഡ്യൂട്ടി ചെയ്യാത്തവർക്ക് ഇനി മുതൽ കെഎസ്ആർടിസിയിൽ ശമ്പളം വൈകും. ജീവനക്കാർ ഹാജരാകാത്തതു കാരണം പ്രതിദിനം 300 മുതൽ 350 സർവീസുകൾ വരെ മുടങ്ങുന്നത് വരുമാന നഷ്ടമുണ്ടാക്കുന്നതായി വ്യക്തമായതിനെ തുടർന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. 20 ഡ്യൂട്ടി...
കഴിഞ്ഞ 17 ന് പത്തംതിട്ട – ബാഗ്ലൂർ സർവ്വീസിൽ യാത്ര ചെയ്ത യാത്രക്കാരിയോട് അപമര്യാതയായി പെരുമാറിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പി.എ ഷാജഹാനെ സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം...
ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ചിറ്റാര്‍ സ്വദേശി ഷാജഹാനാണ് തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. “14 വര്‍ഷമായി ജോലി ചെയ്യുന്നു. ഇന്നുവരെ എനിക്കെതിരെ...
കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കെഎസ്ആർടിസിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് എണ്ണക്കമ്പനികൾ...
വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വാഹനങ്ങളില്‍ സണ്‍ ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍...
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റ് വീണ്ടും സര്‍ക്കാര്‍ സഹായം തേടുന്നു. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധന വകുപ്പിന് അപേക്ഷ നല്‍കും. ശമ്പളം ഇന്ന് മുതല്‍ ഗഡുക്കളായി നല്‍കാനും ആലോചനയുണ്ട്. അതിനിടെ...
കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി പരസ്വാമി (55) യാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ കുന്നംകുളത്ത് വെച്ചായിരുന്നു അപകടം. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് ഇടിച്ചത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാനായി...
വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ വിഷുവിന് മുമ്പ് ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ സ്വപ്നവും...
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്. വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് എഐടിയുസി മുന്നറിയിപ്പ് നല്കി. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയു ആഹ്വാനം ചെയ്തു. എല്ലാ മാസവും അഞ്ചിന്...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം. റീട്ടെയില്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്കാന് എണ്ണ വിതരണ കമ്പനികളോട് ഹൈക്കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിക്ക് നല്കുന്ന ഡീസലിന്റെ വില നിശ്ചയിച്ചതില്‍ അപാകത ഉണ്ടെന്ന്...