മുന്‍ മന്ത്രിയും സി.പി.ഐ. എം നേതാവുമായ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ടാണ് ഇ.ഡി മരവിപ്പിച്ചത്. എസി മൊയ്തീനുമായി അടുപ്പം ഉണ്ടെന്ന് ഇ.ഡി സംശയിക്കുന്ന മൂന്ന് പേരുടെയും...
തിരുവനന്തപുരം നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി വാങ്ങിയ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറക്കും. 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും....
ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...
കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. തീരുമാനത്തെ...
സംസ്ഥാനത്ത് ഓണ വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ ആറ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി. സംസ്ഥാനത്താകെ 637 ഭക്ഷ്യ സുരക്ഷാ പരിശോനകള്‍ നടത്തിഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 54 സ്ഥാപനങ്ങള്‍ക്ക് പിഴ...
ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് ട്രെയിനിൽ സുഖയാത്ര. കൊടി സുനിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കയ്യാമം വെക്കാതെ ട്രെയിനിൽ കൊണ്ടുവരുന്ന വിഡിയോ കെകെ രമ എംഎൽഎ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. സുനിക്കൊപ്പം മറ്റൊരു...
അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. തമിഴ്നാട് വനമേഖലയിലുള്ള അരിക്കൊമ്പന് എന്ന കാട്ടാന ഒറ്റപ്പെട്ട് കഴിയുന്നതായും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായും തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ചിലര്‍ നത്തുന്നുണ്ട്....
ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പി ഓ സതിയമ്മയെ പുറത്താക്കിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണ് ജോലി ഇല്ലാത്ത...
വാറണ്ട് നല്കാന് പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഓണസമ്മാനം നല്കി മടങ്ങി. വാമനപുരം റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പെരിങ്ങല വില്ലേജിലെ ഇലവുപാലം സ്വദേശി ബിജുവിന്റെ വീട്ടിലെത്തിയ എക്സൈസ് സംഘമാണ് വാറണ്ടിന് പകരം ഒരു...
കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ളയെന്ന് മാത്യു കുഴൽനാടൻ. നിലപാടിൽ ഉറച്ച് നിൽക്കുന്നു. നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്. വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുകയാണ്.രേഖകൾ പുറത്തുവിടാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല. 1.72 കോടി രൂപയെക്കാൾ കൂടുതൽ കൈപ്പറ്റിയെന്നും...
കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 22.08.2023 ഉച്ചയ്ക്ക് 2.30ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 378 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ...
സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബഞ്ചിന്റേതാണ് നിർദ്ദേശം . ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.ജില്ലാ കലക്ടറോടാണ്...
പത്തനംതിട്ട എഴുമറ്റൂരിൽ കോടതി ഉത്തരവുണ്ടായിട്ടും വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാതെ സിപിഐ മണ്ഡലം കമ്മിറ്റി. കഴിഞ്ഞദിവസം കോടതിയിൽ നിന്നെത്തി ഒഴിപ്പിച്ച ഓഫീസ് സിപിഐ നേതാക്കൾ ഇന്നു വീണ്ടും തുറന്നു. കെട്ടിട ഉടമയുടെ പൂട്ട് തകർത്താണ് സിപിഐ...
മലപ്പുറം തുവ്വൂരിൽ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് സംഘം പരിശോധന നടത്തും. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിനടുത്ത് താമസിക്കുന്ന...
വണ്ടിയുമായി പായുമ്പോൾ റെഡ് സിഗ്നൽ മറികടന്ന് കുതിച്ചാൻ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. മറ്റു യാത്രക്കാരെ അപകടത്തിലാക്കുന്നവിധം അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നെന്ന് പരിഗണിച്ചായിരിക്കും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന ഇത്തരം നിയമലംഘനങ്ങളിൽ കർശന...
സപ്ലൈകോ ഔട്ട്ലെറ്റിലെ ബോർഡിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയതിന് സസ്പെൻഷനിലായ കോഴിക്കോട് പാളയം മാനേജർ നിധിൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം.സപ്ലൈകോ ഔട്ട്ലെറ്റിലെ ബോർഡിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയതിന്...
ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്....
നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബർ 31 വരെ നീട്ടിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. ഇതോടെ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് ഉറപ്പായി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്...
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ഉന്നതതല യോഗം ചേർന്നു.പോസിറ്റീവായവരുടെ ജീനോം സ്വീക്വൻസിങിന്റെ വിവരങ്ങൾ ക്രോഡീകരിച്ചു കൃത്യമായി നിരീക്ഷിക്കണമെന്നു സർക്കാർ...
സംസ്ഥാനത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. അക്രമങ്ങളില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നത് ആശ്വാസമാകുന്നുണ്ട്. കാഞ്ഞങ്ങാട് ഉച്ചയ്ക്ക് 3.45ഓടെയാണ് രാജധാനി എക്സ്പ്രസിന് നേരെ...
പുതുപ്പള്ളി പ്രചാരണത്തിനിടെ ചീരകളും സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിച്ച് ജെയ്ക് സി തോമസ്. ജെയ്കിനോട് അധ്യാപകര്‍ക്ക് പറയാനുണ്ടായിരുന്നത് കെട്ടിടത്തിന്റെ പോരായ്മകളെ കുറിച്ചായിരുന്നു. പുതിപ്പള്ളി ഉപതെരഞ്ഞടുപ്പ് പ്രചാരണത്തില്‍ വികസനം മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രശ്നങ്ങള്‍ മനസിലാക്കിയ ജെയ്ക് പുതിയ പുതുപ്പള്ളിയില്‍...
സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയില്‍ 15 കോടി രൂപ ചെലവില്‍ ഒരു ആശുപത്രിയും 10.5...
ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന നാളെ 22 മുതല്‍ 26 വരെ നടക്കും. പാലക്കാട് ജില്ലയിലെ 12 സര്‍ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു....
മമ്മൂട്ടി ചെയർമാനായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതിയുടെ സൗജന്യ ഓക്സിജൻ കോൺസെൻട്രേറ്റർ കൊല്ലം ജില്ലാ വിതരണോദ്ഘാടനം ചിതറ കെ പി ഫൗണ്ടേഷൻ ആസ്ഥാനമായ സ്നേഹവീട്ടിൽ നടത്തി. എം എൽ എ ശ്രീ....
ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടന...
വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. അമ്പൂരി സ്വദേശി നോബി തോമസാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. മർദനത്തിലേറ്റ പരിക്കുകളുമായി പരാതി പറയാനാണ് നോബി സ്റ്റേഷനിലെത്തിയത്. മുറിവുകളുമായി...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു.കഴിഞ്ഞവർഷവും ഓണത്തിന്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-732 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന...
ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളികളുടെ ബോണസ്/ഉത്സവബത്ത തർക്കം ഒത്തു തീർപ്പായി. അഡിഷണൽ ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ ചേർന്ന് അനുരഞ്ജന യോഗത്തിലാണ് തർക്കം പരിഹരിച്ചത്. പതിനഞ്ച് വർഷം വരെ സർവീസ്...
വിഎസ്എസ് സിയിലെ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് പൊലീസ്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. പരീക്ഷാ തട്ടിപ്പിന് പുറമേ ആള്‍മാറാട്ടവും...
സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഗ്രാമിന് 5410 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 43280 രൂപയാണ് വില. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന്...
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ്...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നതതല യോഗം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു. നിരക്ക് വർധന, ലോഡ് ഷെഡിങ് വേണോ വേണ്ടയോ തുടങ്ങിയ...
‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പൊലീസിന്റെ ദൈനംദിന സോഷ്യല്‍ മീഡിയ ക്യാമ്പയിന് മികച്ച പ്രതികരണം. പൊലീസ് നല്കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്കാന് ചിങ്ങം ഒന്നുമുതലാണ് കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ...
അടൂരിലെ ശുചിത്വ പ്രഖ്യാപന വേദിയിലെ വ്യത്യസ്ത അനുഭവം പങ്കുവച്ച് സി പി എം മുതിർന്ന നേതാവ് ഡോ. തോമസ് ഐസക്ക്. തന്റെ പേര് കേട്ടപ്പോൾ ഒരു അമ്മുമ്മ കാട്ടിയ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും വിവരങ്ങളാണ് ഐസക്ക് പങ്കുവച്ചത്....
ഉഡുപ്പി കരിന്തളം 400 കെ വി വൈദ്യുത ലൈൻ കടന്ന് പോകുന്നതിന് താഴെയുള്ള വിളകള്‍ക്കും ഭൂമിക്കും മാന്യമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് കര്‍ഷകർ. സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇവർ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. കര്‍ണാടകയിലെ ഉഡുപ്പി മുതല്‍...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ച് നടന്ന നറുക്കെടുപ്പില്‍ AR 586813 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/,...
ചിന്നക്കനാലിൽ നിന്നും പിടികൂടി കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വിനായക ചതുർഥി ദിനത്തിൽ തേങ്ങയുടച്ച് പ്രാർത്ഥന. അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ആനയുടെ ആയുസിനും...
കോഴിക്കോട് കുന്ദമംഗലത്ത് വൻ തീപിടുത്തം. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിനു മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക്...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഇടിമിന്നലോടു കൂടിയ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന്...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്. കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ...
സിപിഐഎം ഓഫീസുകളെ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസുകളേയും ലോക്കല്‍ കമ്മിറ്റി ഓഫീസുകളേയും അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി നിര്‍ദേശിച്ചത്. സിപിഐഎം...
ട്രെയിനില്‍ ടിടിആറിന് നേരെ ആക്രമണം. മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് യാത്രക്കാരന് ടിടിആറിനെ ആക്രമിച്ചത്. ടിടിആറിന് നേരെ കത്തി വീശിയ പ്രതിയെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ ബിജുകുമാറിനെ കോഴിക്കോട്...
സന്യാസി വേഷത്തിലെത്തിയ ഒരാൾ അഞ്ച് വയസ്സുകാരനെ നിലത്തടിച്ചു കൊന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ആവർത്തിച്ച് എറിയുകയും നിലത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ്...
വ്യാജ രേഖകൾ ചമച്ച് കെ എസ് എഫ് ഇയിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ . മലപ്പുറം പയ്യനാട് സ്വദേശി അനീഷ് റാഷിദ് ആണ് കോഴിക്കോട് – താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന...
ട്രെയിനില്‍ വനിതാ ടി ടി ഇ യെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് തടഞ്ഞപ്പോഴാണ് ആക്രമിച്ചത്. വടകര സ്വദേശി രൈരുവിനെ കോഴിക്കോട് റെയില്‍വെ പൊലീസാണ് പിടികൂടിയത്. മംഗളുരു – ചെന്നൈ...
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. ഈ മാസം 25 മുതൽ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണം അവധി. ഇതുസംബന്ധിച്ച...
പഞ്ഞക്കര്‍ക്കിടകം പിന്നിട്ട് സമൃദ്ധിയുടെ, ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനി പൂക്കളങ്ങളും പൂവിളികളുമായി പത്തുനാള്‍. ആര്‍പ്പോ വിളികളും പൂക്കളങ്ങളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാന്‍ നാടൊരുങ്ങി. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവസംവിധായകന് അറസ്റ്റില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി...