കേരളം
എന്‍റെ പേര് പറഞ്ഞപ്പോൾ പൂവുമായി വന്നു, പിന്നെ കെട്ടിപിടിച്ച് ഒരുമ്മ! ആ സന്തോഷത്തിന്‍റെ കാരണം പറഞ്ഞ് ഐസക്ക്
അടൂരിലെ ശുചിത്വ പ്രഖ്യാപന വേദിയിലെ വ്യത്യസ്ത അനുഭവം പങ്കുവച്ച് സി പി എം മുതിർന്ന നേതാവ് ഡോ. തോമസ് ഐസക്ക്. തന്‍റെ പേര് കേട്ടപ്പോൾ ഒരു അമ്മുമ്മ കാട്ടിയ സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും വിവരങ്ങളാണ് ഐസക്ക് പങ്കുവച്ചത്. എന്‍റെ പേര് പറഞ്ഞപ്പോൾ ഒരു അമ്മൂമ്മ എഴുന്നേറ്റ് വേച്ച് വേച്ച് നടന്നു വന്നെന്നും ഞാൻ കാത്തു നിന്ന് പൂ മേടിച്ചെന്നും ഐസക്ക് പറഞ്ഞു. ശേഷം ആ അമ്മുമ്മ ഒരു കെട്ടി പിടുത്തവും ഒരുമ്മയും തന്നെന്നും അദ്ദേഹം വിവരിച്ചു. പെൻഷൻ കിട്ടിയതിന്‍റെ സന്തോഷ പ്രകടനമായിരുന്നു അതെന്നും ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.
ഐസക്കിന്‍റെ കുറിപ്പ്
പറക്കോട് ബ്ലോക്കിന്റെയും അടൂർ മുൻസിപ്പാലിറ്റിയുടെയും ശുചിത്വ പ്രഖ്യാപന വേദി ആണ് രംഗം.
എന്‍റെ പേര് പറഞ്ഞപ്പോൾ ഒരു അമ്മൂമ്മ എഴുന്നേറ്റ് വേച്ച് വേച്ച് നടന്നു വന്നു. ഞാൻ കാത്തു നിന്ന് പൂ മേടിച്ചു.
ഒരു കെട്ടി പിടുത്തം, ഒരുമ്മ, പെൻഷൻ കിട്ടിയതിന്‍റെ സന്തോഷ പ്രകടനമാണ്.