ഫാന്‍സി നമ്പര്‍ കണ്ടാണ് ടിക്കറ്റ് എടുത്തതെന്ന് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്. ദൈവമാണ് മാര്‍ഗം കാണിച്ചുതന്നത്. സഹായത്തിന് ആരും ഇല്ലാതെ വന്നപ്പോള്‍ ദൈവം സഹായവുമായി...
വാക്സിന് എടുക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി വിണാ ജോര്‍ജ്. കോവിഡ് മരണങ്ങളില്‍ വാക്സിന് എടുക്കാത്തവരുടെതാണ് മരണം നോക്കുമ്പോള്‍ കൂടുതല്‍ കാണുന്നത്. പല ജില്ലകളിലും വാക്സിന് വേണ്ട എന്നുപറയുന്നവരുണ്ട്. അതുകൊണ്ട വാക്സിന് സ്വീകരിക്കുന്നതില്‍ ആരും വിമുഖത...
കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700,...
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. പ്രവേശനം വ്യാഴാഴ്ച മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ്. പട്ടിക ഹയര്‍ സെക്കന്ററി ഡയറക്ടേററ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. പട്ടികയില്‍ ഇടംപിടിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കള്‍ക്കൊപ്പം...
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സ്കൂളുകള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. സ്കൂള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീഡ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍...
11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് വിപുലീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതിയ 17 പ്രോജക്ടുകള്‍...
അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ഭരണപരമായ കാര്യങ്ങളില്‍ രാഷ്ട്രീയമായ വേര്‍തിരിവ് പാടില്ലെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി ആ ചട്ടക്കൂടില്‍ നിന്ന് മന്ത്രിമാര്‍ പ്രവര്‍ത്തിക്കണം. അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലുളള പക്ഷപാതിത്വവും പാടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍...
സകല ഗതാഗത സംവിധാനങ്ങളും ലോക്ഡൗണിനു ശേഷം പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാരോടുമുള്ള റെയില്‍വേയുടെ കടുംപിടിത്തത്തിനു മാത്രം അയവില്ല. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 മുതല്‍ നിര്‍ത്തിവെച്ച സര്‍വിസുകളധികവും പിന്നീട് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു...
പ്ലസ് ടു വിദ്യാർഥിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതിനെതിരെ കേസെടുത്തു. ഭർത്താവിനും രക്ഷിതാക്കൾക്കും ചടങ്ങിന് നേതൃത്വം നൽകിയ മതപുരോഹിതർക്കും എതിരെയാണ് കേസ്. ബാലവിവാഹ നിരോധനനിയമ പ്രകാരമാണ് കേസെടുത്തത്. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. വണ്ടൂർ തിരുവാലി...
പുത്തന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ക്ലബ് ഹൗസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അര്‍ധരാത്രികളില്‍ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന ‘റെഡ് റൂമുകള്‍’ സജീവമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ക്ലബ് ഹൗസില്‍...
സ്കൂളുകള്‍ തുറക്കാന്‍ എസ്.സി.ഇ.ആര്.ടിയുടെ കരട് മാര്‍ഗരേഖ അടിസ്ഥാനമാക്കാന്‍ ഒരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചാകും സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഇതില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും തദ്ദേശ ഭരണ...
സംസ്ഥാനത്ത് വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും (2,37,96,983), 36.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (98,27,104) നല്‍കിയതായി ആരോഗ്യവകുപ്പ്. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം...
കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദ്ദേശത്തിന് തിരിച്ചടി. വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന്...
അത്യന്തം അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്,...
പാലക്കാട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീൻകോയ പിടിയിൽ. പാലക്കാട് നോർത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീൻകോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. അതിന് ശേഷം മേട്ടുപ്പാളയത്തെ ഷോപ്പിൽ...
കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856,...
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാന് സമരം നടത്തിയ മുന്‍ സിപിഎം നേതാവിനെ കാണാതായി. സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. ഇന്നലെ രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച്...
കൊവിഡ് മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. അത്യാധുനിക 100 കിടക്കകള്‍ ആണ് ഇവിടെ ഉള്ളത്. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍...
തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ te 645465 എന്ന നമ്പറിന്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, മന്ത്രിമാരായ ആന്റണിരാജു, ജി ആര് അനില്‍ ഉള്‍പ്പെടെയുള്ളവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു. സംസ്ഥാന...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാലാണ് ഇത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാവും ഇനി ആന്റിജൻ പരിശോധന...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ക്ക് പുറമേ മഴു, കത്തികള്‍ എന്നിവയും കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ജയിലില്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്തയെ...
നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിനായി സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യവകുപ്പിലെയും പൊതു വിദ്യാഭ്യാസവകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് രണ്ട് ദിവസത്തിനകം സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിലയിലും സംരക്ഷണം...
പ്ലസ് വൺ പരീക്ഷകൾ എല്ലാ വിഷയങ്ങൾക്കും രാവിലെ 9.40 മുതൽ തുടങ്ങും. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്കു രാവിലെ 9.40 മുതൽ 12.30 വരെയും പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് 9.40 മുതൽ 12.00 വരെയുമാണ് പരീക്ഷ നടക്കുക....
സംസ്ഥാനത്ത് വാക്സിനേഷൻ നിലവിലെ വേഗതയിൽ പോയാൽ ജനുവരിയോടെ പൂർത്തിയാക്കാനാകുമെന്ന് കണക്കുകൾ. ആദ്യ ഡോസ് വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും ഇനി വേണമെന്നാണ് വിദഗ്ധരുടെ കണക്ക്....
സംസ്ഥാനത്ത് നീണ്ട അടച്ചിടലിന് ശേഷം സ്കൂളുകൾ തുറക്കാൻ തീരുമാനമെടുത്തത് വിദ്യാഭ്യാസവകുപ്പറിഞ്ഞില്ല. മന്ത്രി വി ശിവൻകുട്ടിയെയോ വിദ്യാഭ്യാസവകുപ്പിനെയോ അറിയിക്കാതെ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചെന്നാണ് വിവാദം.നിർണ്ണായക തീരുമാനമെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ചില്ല, പകരം ആരോഗ്യ വകുപ്പുമായാണ് കൂടിയാലോചനകൾ...
സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് സിലിണ്ടർ വിതരണം ആരംഭിച്ചു. അഞ്ചു കിലോയുടെ ‘ചോട്ടു’ ഗ്യാസ് സിലിണ്ടറാണ് ഇത്തരത്തിൽ വിതരണത്തിനെത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സപ്ലൈകോയും തമ്മിൽ കരാർ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ്...
കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933,...
ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും അതിനായുള്ള മാർഗ നിർദ്ദേശം പുറത്തിറക്കുന്നതും...
അര നൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തനം മേഖലയിൽ നിറസാന്നിധ്യമായിരുന്ന കെ എം റോയി അന്തരിച്ചു. 82 വയസായിരുന്നു. മാധ്യമ പ്രവർത്തകൻ, കോളമിസ്റ്റ്, പ്രഭാഷകൻ, അധ്യാപകൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന തല നേതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭാ ശാലിയായിരുന്ന കെ.എം...
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയുമായി മക്കള്‍. കളമശ്ശേരി മെഡിക്കല്‍ കോളജിന് എതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. പെരുമ്പാവൂര്‍ കുന്നത്തുനാട് കൊമ്പനാട് സ്വദേശി കുഞ്ഞുമോന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈമാസം പതിനാലാം തീയതിയാണ്...
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം...
കൊവിഡാനന്തര കാലം സ്കൂളുകള്‍ തുറക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്കും നേരത്തെയുള്ള കുട്ടികള്‍ക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
കുട്ടികളിലെ ന്യുമോണിയ ബാധ തടയാന്‍ വാക്സിന് പദ്ധതിയുമായി സര്‍ക്കാര്‍. ന്യുമോണിയക്കെതിരായ പ്രതിരോധ വാക്സിനായ ന്യമോകോക്കല്‍ കോണ്‍ജുഗേറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നേരത്തെ സ്വകാര്യ മേഖലയില്‍ മാത്രമാണ് വാക്സിന് ലഭ്യമായിരുന്നത്. അഞ്ച്...
സംസ്ഥാനത്ത് പൂർണ തോതിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതോടെ ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചിരുന്നു....
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. വൈകുന്നേരം 3.30-നാണ്...
സുപ്രീംകോടതി അനുമതി ലഭിച്ചതോടെ പ്ലസ് വൺ പരീക്ഷ അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുടങ്ങിയേക്കും. ഇന്നു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീയതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. 10 ദിവസത്തിനകം പരീക്ഷ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മാനദണ്ഡങ്ങൾ...
ദേശീയ തലത്തിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക രോഗി സുരക്ഷാ...
ജീവനക്കാർ കലാ, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുൻകൂർ അനുമതിവേണമെന്ന വിവാദ സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വകുപ്പ് മേധാവികളെ അതൃപ്തി അറിയിച്ചു. കലാ പ്രവർത്തനത്തിന് മുൻകൂർ അനുമതി വേണമെന്നും...
കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033,...
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്. വിഷയം പീന്നീട് വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു....
സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ...
എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രവേശനം എന്‍ട്രന്‍സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാകണമെന്ന സിബിഎസ്ഇ മാനേജ്മെന്റിന്റെയും ഒരു കൂട്ടം വിദ്യാര്‍ഥികളുടെയും ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നിലവില്‍ പ്രൊഫഷണല്‍...
ജീവനക്കാര്‍ കലാ, സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതിവേണമെന്നും അതിനായുള്ള അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ്. സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശേധിച്ചാകണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക്...
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്ലൈനായി നടത്താമെന്ന് സുപ്രീം കോടതി. പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്കിയ വിശദീകരണം...
വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ പ്രഫ. താണു പദ്മനാഭന് അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ താണു പദ്മനാഭന് പൂനെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സില്‍ അക്കാദമിക്...
ഔഷധി ചെയര്മാന് കെ ആര് വിശ്വംഭരന് അന്തരിച്ചു. 72 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി ടെല്‍ക്, റബര്‍...
നോക്കുകൂലി വാങ്ങില്ലെന്നും നിയമാനുസൃതമായി സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ എന്നും ചുമട്ടു തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ പ്രഖ്യാപനം. തൊഴില്‍ വകുപ്പു വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രെയ്ഡ് യ്ൂണിയനുകളും സംയുക്തമായാണ് പ്രഖ്യാപനം...
നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട് ഉള്‍പ്പെടുന്ന ഒൻപതാം വാര്‍ഡ് ഒഴികെ ചാത്തമംഗലം പഞ്ചായത്തിലെ മറ്റുഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയതോടെ ജില്ലയില്‍ ഭീതിയൊഴിഞ്ഞു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാലും വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 14...
രാജ്യവും സംസ്ഥാനവും കോവിഡിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ല. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ അവസ്ഥ അങ്ങനെയല്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നാണ്. അതിനിടെയാണ് കോവിഡ്...