സംസ്ഥാനത്ത് കോട്ടയം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിലാണ്...
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ കേരളവും അതീവ ജാഗ്രതയില്‍. ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് വിദഗ്ധസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ഒമൈക്രോണിന്റെ...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കൊല്ലം...
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ അതീവ ജാഗ്രതയില്‍ സംസ്ഥാനവും. നാളെ വിദഗ്ധസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. വിദേശരാജ്യത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന് കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. വാക്സിനേഷന് വേഗത്തിലാക്കാനും ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പട്ടു.കോവിഡ് വാക്സിനേഷന്...
സിംഗപ്പുർ എയർലൈൻസ് കൊച്ചിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. ഈ മാസം 30 മുതൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ ഉണ്ടാകും. രാത്രി 10.15 ന് സിംഗപ്പുരിൽ നിന്നെത്തുന്ന വിമാനം 11.05...
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം. മൂന്ന്, നാല് ഷട്ടറുകള്‍ 70 സെന്റിമീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ വീതവും നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന്...
തിരുവനന്തപുരത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം തിരുവട്ടാറിലാണ് സംഭവം. തിരുവട്ടാർ അണക്കരയിൽ മുളക്കൂട്ടുവിള സ്വദേശി ഡേവിഡ് (49) നെയാണ് കാണാതായത് ചെറുപ്പണയ്ക്ക് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഡേവിഡ്. കനത്ത മഴയെ തുടർന്ന്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. തെക്കൻ- മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് രാത്രി മുതൽ...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നാളെയും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അവധി. തിരുവനന്തപുരം നഗരത്തിലും...
മോന്സണ് മാവുങ്കലിന്റെ ശേഖരത്തിലെ പുരാവസ്തുക്കള്‍ വ്യാജമെന്ന് സംസ്ഥന പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് 35 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ശബരിമല ചെമ്പോലയില്‍ വിശദമായ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....
കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166,...
ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥി മോഫിയയുടെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മോഫിയയുടെ വീട്ടിൽ എത്തിയ ഗവർണർ ആലുവ പൊലീസിന്റെ നടപടിയെയും വിമർശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ്...
മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഡിസിസി അംഗീകരിച്ച...
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോയിരുന്നത് തമിഴ്നാട് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്നാട് നീക്കം. 141.65 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. റൂൾ കർവ് അനുസരിച്ച് മുപ്പതാം തീയതി വരെ...
മോഫിയ പർവീണിൻറെ ആത്മഹത്യയിൽ ആലുവ ഈസ്റ്റ് മുൻ സി ഐ സുധീർ കുമാറിനെ പ്രതിക്കൂട്ടിലാക്കി എഫ്ഐആർ. സുധീർ മൊഫിയയോട് കയർത്ത് സംസാരിച്ചെന്നും നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. പരാതി പരിഹരിക്കുന്നതിനാണ് മോഫിയയെയും...
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍ 29) മുതല്‍ പ്ലസ്വണ് ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ 9 മണി വരെ ദിവസവും...
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ. കേന്ദ്ര മാർഗനിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72...
മഴ കഴിഞ്ഞാലുടന്‍ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജലഅതോറിറ്റി കുത്തിപ്പൊളിക്കുന്ന റോഡുകള്‍ നന്നാക്കുന്നതില്‍ യോഗംവിളിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിലെ പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്നും റിയാസ്...
കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കർശനമാക്കിയിരിക്കുകയാണ് കർണാടക. കേരള അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്റിൻ വേണം. പതിനാറാം ദിവസം...
സംസ്ഥാനത്ത് വാക്സീനെടുക്കാത്ത അധ്യാപകർ എത്രയെന്ന് പോലും അറിയാതെ സർക്കാർ പ്രതിസന്ധിയിൽ. അധ്യാപകർ വാക്സിനെടുക്കാത്തത് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. എന്നാൽ വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കില്ലെന്നും മന്ത്രി...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ,...
തൃശൂരിലെ കോളജ് ഹോസ്റ്റലിൽ നോറോ വൈറസ് പടർന്നു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ്...
ലോകം മുഴുവൻ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീതി പടരുന്നതിനിടെ ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചതായും വിശദ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് എൻഡിടിവി...
വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ വിമാനത്താവളങ്ങളിലും...
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്നതിനും വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുമായി ജില്ലകൾ തോറും സപ്ലൈകോയുടെ മൊബൈൽ വിൽപ്പനശാലകൾ എത്തുമെന്നു ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ. ഒരു ജില്ലയിൽ അഞ്ച് മൊബൈൽ...
സാമ്പത്തിക ബാധ്യത തീർക്കാൻ തിരുവനന്തപുരം വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയും ജില്ലാമെഡിക്കൽ ഓഫീസറും അന്വേഷണം...
കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172,...
കേരള മെഡിക്കൽ റാങ്ക് പട്ടികകയ്ക്കായി നീറ്റ് മാർക്ക് അറിയിക്കാനുള്ള സമയപരിധി നീട്ടി. 2021-22 അധ്യയന വർഷത്തേക്കുള്ള കേരളത്തിലെ എംബിബിസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ,യൂനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ (Bsc. (hon) Agri) ഫോറസ്ട്രി...
പണം ചോദിച്ചിട്ട് നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. കോഴിക്കോടാണ് സംഭവം. മീന്‍കട നടത്തുന്ന നടക്കാവ് സ്വദേശിയായ ശാമിലിയെ ഭര്‍ത്താവ് നിധീഷ് നടുറോഡില്‍ വെച്ചാണ് ക്രൂരമായി ആക്രമിച്ചത്.യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍...
കൊച്ചിയിൽ ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. ട്രെയിനിനു മുന്നിൽ ചാടിയാണ് താഹിറ ആത്മഹത്യ ചെയ്തത്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ‘സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം...
തിരുവനന്തപുരം കണിയാപുരത്ത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടാനേതാവിനെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ച സംഭവത്തില്‍ മംഗലപുരം എസ്ഐ വി തുളസീധരന്‍ നായരെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്റേതാണ് ഉത്തരവ്....
സിനഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും പുതുക്കിയ കുർബാന രീതി നാളെ മുതൽ നടപ്പാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്നും കർദ്ദിനാൾ വ്യക്തമാക്കി....
ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട. മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ കുട്ടികൾക്കും ആർടിപിസിആർ പരിശോധനാ...
തീർത്ഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം പത്ത് കോടി കവിഞ്ഞു. ശർക്കര വിവാദം അപ്പം അരവണ വിൽപ്പനയെ ബാധിച്ചില്ല. നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത്...
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ വകഭേദം വാക്സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി...
അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ഇന്ന് അട്ടപ്പാടിയില്‍ എത്തും. അഗളിയില്‍ രാവിലെ പത്ത് മണിക്ക് യോഗം ചേരും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ഇന്ന് അട്ടപ്പാടിയില്‍...
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം. പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ 2 നകം വിദ്യാർഥികൾ അപേക്ഷിക്കണം....
സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനസമയം വൈകുന്നേരം വരെയാക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാവും അന്തിമതീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്. നിലവിൽ...
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം ഇന്ന്. രാവിലെയാണ് ഫലപ്രഖ്യാപനം നടക്കുക. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലാണ് ഫലം ലഭിക്കുക. പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ 2...
രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബീഹാറും ഝാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമെന്നും നീതി ആയോഗ്. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ് കണക്കുകള്‍. മധ്യപ്രദേശും മേഘാലയവുമാണ് തൊട്ടുപിന്നില്‍. ബീഹാറിലെ ജനസംഖയുടെ 51.91 ശതമാനം പേര്...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ഹൃദ്രോഗിയായ കുട്ടിയെ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിൽ കൊണ്ടുപോകവേയാണ് മരണമുണ്ടായത്. ഇന്ന് അട്ടപ്പാടിയിലുണ്ടാകുന്ന...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും അവധി ബാധകമല്ല. തിരുവനന്തപുരം ജില്ലയിൽ നിലവിൽ...
മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ. ആറ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാൾ മോഡലുകളെ...
ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി അറിയിച്ചു. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലാണ് ഫലം ലഭിക്കുക....
കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202,...
മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ , ആൻ്റോ ജോസഫ് , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ആദായനികുതി വകുപ്പിൻ്റെ ടിഡിഎസ് വിഭാഗമാണ് നിർമ്മാതാക്കളുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ഇവർ...
സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവര്‍ത്തനസമയം വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ധാരണ. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കണമെന്ന നിര്‍ദേശം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി...
മോഫിയ പർവീൺ ആത്മഹത്യ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻകുടുംബത്തിന് മുഖ്യമന്ത്രി വാക്കുനൽകിയിരുന്നു. മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച...
സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ വർധന. എന്നാൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ താഴെയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 4485 രൂപയാണ്....
റോഡുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയ കൊച്ചിയിലെ റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു....