കെ റെയിൽ സർവേ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്. സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണ്. ഏതെങ്കിലും എജൻസികൾക്ക് സമയം കൂടുതൽ വേണമെങ്കിൽ അത് അനുവദിച്ചു...
കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വയനാട് പുതുപ്പാടി മട്ടിക്കുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മട്ടിക്കുന്ന് ബസ്റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കേരളത്തെ കെ...
നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരിയിൽ നാളെ ഹർത്താൽ. അമ്പൂരി ആക്ഷൻ കൗൺസിലാണ് ഹർത്താൽ നടത്തുക. കരട് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. സംരക്ഷിതമേഖലയാകുന്നതോടെ കരപ്പയാറിന് അപ്പുറത്തെ ആദിവാസി സെറ്റിൽമെന്റുകൾ...
സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി. എറണാകുളം, ആലപുഴ ,പത്തനംതിട്ട ജില്ലകളിൽ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം, ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിച്ചു, സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി...
കേരളത്തിൽ ഇന്നു മുതൽ റംസാൻ വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് വ്രതാരംഭത്തിന് തുടക്കമായത്. ഇനി ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്. ശഅബാൻ 29 ആയ ഇന്നലെ മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാരും...
മൂവാറ്റുപുഴയിൽ അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥർ. ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎയും നാട്ടുകാരും ചേർന്ന് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനുള്ളിലാക്കി. ഹൃദ്രോഗിയായ...
രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില 115 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 113.0 രൂപയും ഡീസലിന് 99.86...
തെക്കൻ കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ. പാളയം ഇമാമാണ് പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായതോടെയാണിത്. റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ...
ഇന്ധന,പാചക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത...
മുട്ടിൽ മരംമുറിയിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ കണ്ണൂർ സിസിഎഫ് കെ വിനോദ് കുമാറിനെ സ്ഥലം മാറ്റി. കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റം. അതേസമയം കേസില്‍ ആരോപണ വിധേയനായ എന്‍.ടി...
സഹകരണ പരീക്ഷാ ബോർഡ് നടത്തിയ സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. പരീക്ഷ നടക്കുന്ന സമയം തന്നെ ചോദ്യങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്തെന്നാണ് ആക്ഷേപം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്....
കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍...
സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വിലയും കുതിക്കുന്നു. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതും മൂലമാണ് വില കുതിച്ചുയർന്നത്. കിലോഗ്രാമിന് 200 രൂപ വരെയാണ് വില കൂടിയത്. 50- 60 രൂപ നിലവാരത്തിൽ നിന്നാണ് ഈ കുതിപ്പ്. വേനലിൽ...
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിലും മധ്യ തെക്കന്‍ കേരളത്തിലും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള...
തൃശൂര്‍ ചേര്‍പ്പ് ബാബു വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ സാബുവിന്റെ സുഹൃത്ത് സുനിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ച ബാബുവിന്റെ മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ചത് സുനിലെന്ന് പോലീസ് കണ്ടെത്തി. പ്രതി കുറ്റം...
കൊച്ചി യാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ പച്ചക്കറി വാങ്ങി ആംബുലൻസുമായി മുന്നോട്ടു നീങ്ങിയപ്പോൾ റോഡിൽ വമ്പൻ ഗതാഗത കുരുക്ക്. പിന്നെ മറ്റൊന്നും നോക്കിയില്ല. സൈറൺ മുഴക്കി ഒറ്റക്കുതിപ്പ്. മറ്റൊരു റോഡിൽ നിന്ന് വന്ന മോട്ടോർ വാഹന വകുപ്പ്...
മലപ്പുറം മഞ്ചേരിയിൽ നഗരസഭാ കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി...
കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ തുടരന്വേഷണത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ...
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 38,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും...
കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴി. എന്നാല്‍ ഈ വര്‍ഷം നിലവിലേത് പോലെ ഓഫ്ലൈന് ആയി പരീക്ഷ എഴുതാനാവും. ഐഐടികളിലും എന്‍ഐടികളിലും ബിടെക് പ്രവേശനത്തിനായി നടത്തുന്ന ജെഇഇ പ്രവേശന പരീക്ഷയ്ക്ക്...
കേരളത്തിൽ നിന്നും ഗോവയിലേക്ക് വിനോദ യാത്രയ്ക്ക് പോയ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓൾഡ് ബെൻസാരിയിൽ വച്ചാണ് ബസിന് തീപിടിച്ചത്. ആർക്കും പരിക്കില്ല. ബസ് പൂർണ്ണമായും കത്തി നശിച്ചു. കണ്ണൂർ മാതമംഗലം ജെബീസ്...
രാജ്യത്ത് ഇന്ധന വില വർധനവ് തുടരുന്നു. ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരത്ത് ഡീസൽ വില...
സംസ്ഥാനത്ത് റംസാന് വ്രതം മറ്റന്നാള്‍ മുതല്‍. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ റംസാന് വ്രതം മറ്റന്നാള്‍ ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്മാന് എം മുഹമ്മദ് മദനി അറിയിച്ചു. സൗദിയില്‍ റംസാന് വ്രതം നാളെ ആരംഭിക്കും. എന്നാല്‍...
മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ജില്ലാ പ്രസിഡന്റ്. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. നിലവിൽ മുസ്ലിം...
വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കും. മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പദ്ധതികൾ...
അവസാനവര്‍ഷ എംബിബിഎസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല. മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്നും വിദ്യാര്‍ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്നും സര്‍വകലാശാല വ്യക്തമാക്കി. സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത സപ്റ്റംബറില് മാത്രമായിരിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. ആരോഗ്യ...
ഏപ്രില്‍ മാസത്തില്‍ വേനല്‍ മഴ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ശമനമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ, സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...
ഐടി പാർക്കുകളിലെ ബാർ ലൈസൻസിനായി കമ്പനികൾക്കും ക്ലബ് രൂപീകരിച്ച് അപേക്ഷിക്കാം. ഇതു സംബന്ധിച്ച് എക്സൈസ് കമ്മീഷണർ അബ്കാരി ചട്ട ഭേദഗതിക്ക് ശുപാർശ നൽകി. ക്ലബ് ലൈസൻസ് ഫീസ് നിലവിൽ 20 ലക്ഷമാണ്. ഐടി പാർക്കിലെ ലൈസൻസ്...
പന്നിയങ്കര ടോളിൽ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളിൽ നിന്ന് ടോൾ ഈടാക്കില്ല. പൊലീസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നിവ പ്രമാണിച്ചാണ് സ്വകാര്യ ബസ്സുകൾക്കുള്ള ഇളവ് നീട്ടിയത്.നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ...
സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക അർധ സൈനിക ക്യാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ്...
പെട്രോൾ- ഡീസൽ വില വർധനയ്ക്കു പുറമേ സിഎൻജി വിലയും വാണിജ്യ സിലിണ്ടറിന്റേയും വില കുത്തനെ കൂട്ടി. ഒരു കിലോ സിഎൻജി വിലയിൽ എട്ട് രൂപയിൽ അധികമാണ് വർധനവുണ്ടായത്. കൊച്ചിയിൽ 72 രൂപയായിരുന്ന സിഎൻജി വില 80...
നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. സംസ്കാരം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളാണ് രമയെന്ന്...
ആരോഗ്യ സർവകലാശാല നടത്തിയ അവസാന വർഷ എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ. പരീക്ഷയെഴുതാൻ 3600 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 1700ലേറെ വിദ്യാർഥികൾ പരീക്ഷയ്ക്കെത്തിയില്ല. ക്ലാസുകളും പരിശീലനങ്ങളും അതിവേഗം തീർത്ത് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം....
തുടര്‍ച്ചയായ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ മുന്നേറ്റം. 360 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും...
വിവിധ മേഖലകളിൽ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം ടോൾ നിരക്കിലും പുതിയ സാമ്പത്തിക വർഷം വർധനവ്. ദേശീയപാതകളിലെ ടോൾ നിരക്ക് 10 രൂപ മുതൽ 65 രൂപ വരെയാണ് വർധിപ്പിച്ചത്. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ...
എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേക മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം നടക്കുന്നത്. 262 കലാലയങ്ങളിൽ നിന്നായി 8000ലധികം വിദ്യാർത്ഥികൾ, 7 വേദികൾ, ഉദ്ഘാടന ചടങ്ങിന്...
പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഇന്നുമുതൽ കൂടും. വില നിയന്ത്രണമുള്ള 872 മരുന്നുകൾക്ക് 10.7 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടാവുക. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ രണ്ട് ശതമാനവും ആയിരുന്നു വർധന പാരസെറ്റമോളിന് ഗുളിക...
കേന്ദ്ര- സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരും. പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് ആരംഭമാകുന്നതോടെ ജനങ്ങൾക്ക് നികുതി ഭാരം കൂടുന്നത്. വെള്ളക്കരവും ഭൂനികുതിയും ഉൾപ്പടെ നിരവധി അടിമുടി വിലക്കയറ്റമാണ് കാത്തിരിക്കുന്നത്....
ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് സിപിഎം. ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വകാര്യ ബില്‍ അവതരിപ്പിക്കും. ജനപ്രതിനിധികള്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്നാകും ബില്ലിലെ പ്രധാന നിര്‍ദേശം. കേരളത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ്...
തൃശൂർ പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും. എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വർധനയുണ്ടാകും. മാർച്ച് ഒമ്പതു മുതൽ ടോൾ പിരിവ് ആരംഭിച്ച പന്നിയങ്കരയിൽ പ്രതിഷേധങ്ങൾക്കിടയിലാണ് വീണ്ടും വർധിപ്പിക്കുന്നത്....
കേരളത്തില്‍ 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ...
ചാക്കയില്‍ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം. മൂന്നംഗ സംഘം വള്ളക്കടവ് സ്വദേശി സുമേഷിനെ കാറിടിച്ച് കൊന്നതാണെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ചാക്ക ബൈപ്പാസിലാണ് സംഭവം....
സംസ്ഥാനത്ത് നാളെ മുതല്‍ ഭൂമിയുടെ ന്യായ വില കൂടും. ന്യായവിലയില്‍ പത്തുശതമാനം വര്‍ധന വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇതോടെ ഭൂമി രജിസ്ട്രേഷന് ചെലവും ഉയരും. അടിസ്ഥാന ഭൂനികുതിയില്‍ ഇരട്ടിയിലേറെ വര്‍ധനയാണ് വരുന്നത്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന...
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമ (AFSPA) പരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ പരിധി കുറയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നാഗാലാന്റ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അഫ്സ്പ നിയമത്തിന്റെ പരിധി...
ദുല്‍ഖറിന്റെ കമ്പനിക്ക് എതിരെ ഏര്‍പ്പെടുത്തിയ വിലക്ക് കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പിൻവലിച്ചു. പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ ‘സല്യൂട്ട്’ ഒടിടിക്ക് നൽകിയതെന്നായിരുന്നു ദുൽഖ൪ അറിയിച്ചത്. വിശദീകരണം തൃപ്തികരമെന്ന് ഫിയോക് വിലയിരുത്തി. തിയറ്റർ...
സംരക്ഷിത വനമേഖലകള്‍ക്കു ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. തിരുവനന്തപുരത്തെ പേപ്പാറ, നെയ്യാര്‍ വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും 70.9 ചതുരശ്ര കി മീ പരിസ്ഥിതി ലോല മേഖലയാകും. തിരുവനന്തപുരത്തെ അമ്പൂരി,...
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു. 2017 എംബിബിഎസ് ബാച്ചുകാരുടെ അവസാന വർഷ പരീക്ഷ ആണ് വിദ്യാർഥികൾ ബഹിഷ്കരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ആകെ പരീക്ഷയെഴുതിയത് 20 വിദ്യാർഥികൾ മാത്രമാണ്. 190 വിദ്യാർഥികൾ...
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് 12 ആണ്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.സൂര്യന്റെ ഉപരിതലത്തിൽ...
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 311 രൂപയാക്കി വർധിപ്പിച്ചു. 290 രൂപയായിരുന്ന കൂലിയാണ് 21 രൂപ വർധിപ്പിച്ച് 311 രൂപയാക്കിയത്. ഏപ്രിൽ ഒന്നിന് പുതുക്കിയ കൂലി നിലവിൽ വരും. രാജ്യമാകെ അവിദഗ്ധ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം...
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. മൂന്ന് ദിവസം തുടർച്ചയായി ഇടിഞ്ഞ ശേഷമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നത്തെ സ്വർണവില 22 കാരറ്റിന് ഗ്രാമിന് 4765 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന്...