എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണ്ണയ തീയതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം 70 ക്യാമ്പുകളിലായി...
തിരുവനന്തപുരത്ത് ഏപ്രിൽ അഞ്ചിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ചാണ് നിശ്ചിത പ്രദേശങ്ങളിൽ അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ അഞ്ചിന് പോത്തൻകോട്, അണ്ടൂർക്കോണം, വെമ്പായം, മാണിക്കൽ, മംഗലപുരം ഗ്രാമ...
2024 പൊതു തെരഞ്ഞെടുപ്പിൽ ഭിന്നശേഷിവോട്ടർമാർക്കും 85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്ക്വാഡുകൾ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 407 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ...
സംസ്ഥാനത്ത് വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ സമസ്തയ്ക്കും മുസ്ലീം ലീഗിനും പിന്നാലെ കോണ്‍ഗ്രസും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസം നടത്തണമെന്നാവശ്യപ്പെട്ട് കെപിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്കി. വെള്ളിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് കെപിസിസി...
പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ വരവേൽക്കാൻ എത്തിയത് ജനസാഗരമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരാധകരോട് അടങ്ങാന്‍ ആവശ്യപ്പെടുന്ന വിജയ്യുടെ വിഡിയോയും ഇതിനോടകം...
2024 പൊതുതിരഞ്ഞെടുപ്പിൽ ഭിന്നശേഷിവോട്ടർമാർക്കും 85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്ക്വാഡുകൾ...
തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്....
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തന്നെ. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും...
വിഴിഞ്ഞം തുറമുഖത്തിന് 2023 ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. തൊഴിലിടത്തെയും തൊഴിലാളികളെയും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധത കണക്കിലെടുത്താണ് പുരസ്കാരം. അദാനി വിഴിഞ്ഞം പോര്‍ട്ടിനും അവിടത്തെ...
പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് ജങ്ഷന് മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന് വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് പാലക്കാട്...
ആഭരണ പ്രിയരെയും വിവാഹം ഉള്‍പ്പെടെ ആഘോഷ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. 45 രൂപ വര്‍ദ്ധിച്ച് 6,080 രൂപയാണ് ഗ്രാം വില. 360 രൂപ ഉയര്‍ന്ന് പവന്‍വില 48,640...
ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾ വലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാഗത്ത് ഉൾവലിയൽ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്.ഇന്ന് രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ...
കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനാവാതെ വനം വകുപ്പ്. കടുവയെ പിടികൂടുന്നതിന് രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടും ഫലമില്ല. ഇന്നലെ മയക്കുമരുന്ന് വെടിവെച്ച് കടുവയെ പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് വൈകീട്ട് രണ്ട് കൂടുകള്‍ കൂടി സ്ഥാപിച്ചത്. പകല്‍...
കേരളത്തില്‍ ചിക്കന്‍പോക്സ് ബാധിച്ച രോഗികളുടെ എണ്ണം വർധിക്കുന്നു. ഈ വര്‍ഷം മാർച്ച് 15 വരെ 7644 ചിക്കന്‍പോക്സ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേകാലയളവില്‍ ചിക്കന്‍പോക്സ് ബാധിച്ച് ഒന്‍പത് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കുട്ടികളും...
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൊവ്വാഴ്ച (മാർച്ച് 19) പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോയും...
കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് നേരിയ മഴക്കെങ്കിലും സാധ്യതയുള്ളത്. ഇതിൽ തന്നെ കൊല്ലത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ...
ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് ആനയെ കൊണ്ടുവരാതിരുന്ന പാപ്പാനെ ദേവസ്വം ജോലിയിൽനിന്ന് മാറ്റിനിർത്തി. ദേവസത്തിലെ കൃഷ്ണനാരായണൻ എന്ന ആനയുടെ പാപ്പാൻ നന്ദകുമാറിനെയാണ് ജോലിയിൽനിന്ന് മാറ്റിനിർത്തിയത്. ഇന്നലെ വൈകിട്ടാണ് ക്ഷേത്രത്തിൽ ശീവേലിക്ക് ആനയെ എത്തിക്കാതിരുന്നത്. ഇതേതുടർന്ന് കരുതലായി നിർത്തിയിരുന്ന...
വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി ഐഎൻഎൽ. കേരളമടക്കം 13 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 26നാണ്. ഇത് വെള്ളിയാഴ്ചയായതിനാൽ വോട്ടർമാരുടെയും മുസ്ലിം ഉദ്യോഗസ്ഥരുടെയും പ്രയാസം കണക്കിലെടുത്ത് വോട്ടെടുപ്പ്...
സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാവർമ്മയ്ക്ക് അഭിനനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 12 വർഷങ്ങൾക്കു ശേഷമാണ് മലയാള സാഹിത്യത്തെ തേടി ഈ അംഗീകാരമെത്തുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. മലയാള സാഹിത്യത്തിന് ഇനിയുമേറെ സംഭാവനകൾ നൽകാൻ...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി...
Update: സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവിനു പിന്നാലെയുള്ള നിയമക്കുരുക്കിലും ആശയക്കുഴപ്പത്തിലും സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ഹയർ സെക്കൻഡറി അധ്യാപകർ ആശങ്കയിൽ. ശരിയായ രീതിയിൽ ഹാജർ രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ സർവീസ് ബ്രേക്ക് ഉണ്ടാകുമോ എന്നും അധ്യാപകർക്ക്...
കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഫെഡെക്സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ...
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി. എന്താണ് ഈ കേസില്‍ ഇഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍...
മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ ഇറങ്ങി. വഴിയോര കടകൾ തകർത്തു. ദേവികുളം മിഡിൽ ഡിവിഷനിലും കാട്ടാനക്കൂട്ടം ഇറങ്ങി. പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. കണ്ണൂർ അടക്കാത്തോട്...
ഇലക്ടറൽ ബോണ്ടുമായിമായി ബന്ക്ടറൽ ബോണ്ട് കേസിൽ കേന്ദ്ര സർക്കാരിനെയും എസ്ബിഐയെയും അതിരൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇലക്ടറൽ ബോണ്ടുമായിമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തണം. കോടതി നിർദേശിച്ചാൽ മാത്രമേ വിവരങ്ങൾ...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6035 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 48,280 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്...
ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമുണ്ടാകുന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അസീസ് ഫുട്വെയറും ടിപ്പ്...
കണ്ണൂര്‍ അടയ്ക്കാത്തോട് മേഖലയില്‍ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. ഇന്നലെ പകൽ മുഴുവൻ പ്രദേശത്തെ റബ്ബർ തോട്ടത്തിലെ ചതുപ്പിൽ കിടന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം. ഇതനുസരിച്ച് കാസർകോട് നിന്ന് വെടിവയ്ക്കാൻ ആളെത്തിയെങ്കിലും...
ഇലക്ടറല്‍ ബോണ്ട് കേസില്‍ സീരിയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍, ഇലക്ടറല്‍ ബോണ്ട്...
ആലുവയിൽ അജ്ഞാതനായ യുവാവിനെ തട്ടികൊണ്ടു പോയ കേസിലെ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ആലുവയിൽ നിന്നും ഒരാളെ തട്ടികൊണ്ടു പോയതായി പൊലീസിന്...
പേരാമ്പ്രയ്ക്ക് അടുത്ത് നൊച്ചാട് അനു എന്ന യുവതിയെ 55 കേസുകളിൽ പ്രതിയായ കൊടും ക്രിമിനൽ കൊലപ്പെടുത്തിയത് മൃഗീയമായെന്ന് പൊലീസ്. മോഷണത്തിനായി തള്ളിയിട്ടപ്പോൾ ബോധം പോയ യുവതിയെ തൊട്ടിലേക്ക് വലിച്ചിഴച്ച പ്രതി തല വെള്ളത്തിൽ ചവിട്ടി താഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ്...
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഫയർ ആൻഡ് സേഫ്ടി ഓഡിറ്റ് നിർദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കഴിഞ്ഞവർഷത്തേതിന് സമാനമായ ദുരന്തം ആവർത്തിക്കാതിരിക്കാൻ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യം. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കും. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ...
വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്. വീടിന് സമീപത്തെ മരത്തിൽ ഇന്ന് രാവിലെ ആണ്...
പെൻഷൻകാരുടെ യോഗം എന്ന പേരിൽ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കാൻ നീക്കം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചത്. ജോലി സ്ഥലത്തുനിന്നുവരെ വയോജനങ്ങൾ പരിപാടിയിലേക്കെത്തി....
വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം. പട്ടാമ്പിയിൽ വച്ചാണ് സംഭവം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരൻ മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അപകടത്തെ തുടർന്ന് റെയിൽവേ പൊലീസ്...
രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സ് ഡ്രൈവര്‍...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 643 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന...
കോതമംഗലത്തെ ജനവാസ മേഖലകളിൽ നിന്ന് തുരത്തിയ കാട്ടാനകളിലൊന്ന് വീണ്ടും തിരിച്ചെത്തി കൃഷി നശിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്തിലെ ചാരുപാറയിലാണ് നൂറുക്കണക്കിന് വാഴകൾ നശിപ്പിച്ചത്. ഫെൻസിംഗിന് നടപടികൾ തുടങ്ങിയെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ഇഞ്ചത്തൊട്ടി വനത്തിൽ...
എംഎല്‍എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പ് ഇവരുടെ രാജി ബന്ധപ്പെട്ട അധികൃതര്‍ വാങ്ങണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകനായ ഒ കെ ജോണിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി...
2024 പൊതുതെരഞ്ഞെടുപ്പ്, തിരുവനന്തപുരത്ത് ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം. 2024 പൊതുതെരഞ്ഞെടുപ്പിന്റെ ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. തിരുവനന്തപുരം ജില്ലാ പരിധിയിലെ വ്യക്തികൾ ലൈസൻസുള്ള ആയുധം...
ഇലക്ട്രൽ ബോണ്ട് നിർമ്മാണ കമ്പനികൾ വാങ്ങിയത് അന്വേഷണം നേരിടുന്നതിനിടെ എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അന്വേഷണം നേരിടുന്ന പതിനൊന്ന് കമ്പനികൾ 506 കോടിയുടെ ബോണ്ടുകൾ വാങ്ങിയെന്ന വിവരമാണിപ്പോള്‍ പുറത്തവന്നിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ സമ്മർദത്തെ തുടർന്നാണ് കോടിക്കണക്കിന്...
കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഥിരം കുറ്റവാളിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ ആണെന്ന് പിടിയിലായത്. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ...
മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തുവെന്ന് വിമർശിച്ച് ലത്തീൻ അതിരൂപതയുടെ സർക്കുലർ. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്നും കുറ്റപ്പെടുത്തി. സർക്കുലർ പള്ളികളിൽ വായിച്ചു. വരുന്ന വെള്ളിയാഴ്ച തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന...
കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി ഇനി റെയില്‍വേ സ്റ്റേഷനുകളില്‍ ലഭിക്കും. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന് വളപ്പിലും മൊബൈല്‍ വാനുകള്‍ പാര്‍ക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യാനാണ് തീരുമാനം. പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍...
കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടർ മെട്രോ ടെർമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ടെർമിനലുകളെ...
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ബുധനാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്...
മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന് തകര്‍ത്തു. കടയിലെ ഭക്ഷണസാധനങ്ങള്‍ കൊമ്പനാന ഭക്ഷിച്ചു. പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ വഴിയോരക്കടയില്‍ സൂക്ഷിച്ചിരുന്ന കരിമ്പ്, ചോളം മുതലായവയാണ് പടയപ്പ ഭക്ഷിച്ചത്....
കലാകാരന്മാരെയും സാംസ്കാരിക നായകരെയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി ആര് ബിന്ദു. മലയാള ഗാനശാഖയില്‍ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തില്‍...
ഇന്ത്യന്‍ നദികളിലെ ഏറ്റവും വലിയ നീന്തല്‍ മത്സരമായ കൊച്ചി സ്വിമ്മതോണ്‍ അള്‍ട്രാ ഏപ്രില്‍ 21 ആലുവ പെരിയാറില്‍ നടക്കുമെന്ന് സംഘാടകര്‍. 700 ലധികം പേര് പങ്കെടുക്കുന്ന സ്വിമ്മതോണ്‍, തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലാ...