ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 19...
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 08.05.2022 ഞായറാഴ്ച രാവിലെ മുതൽ സ്വരാജ് റൌണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല. ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും വാഹന...
വൈദ്യുതി ബോര്‍ഡ് ചെയര്മാന് ബി അശോകും ഇടതു അനുകൂല സംഘടനയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം. ഇടതു സംഘടനയായ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ മൂന്നു പ്രധാന നേതാക്കളെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കും. ഇതോടെ, സമരപരിപാടികളില്‍നിന്ന് പിന്മാറുകയാണെന്ന്...
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 110 കടകൾ പൂട്ടിച്ചു. തിങ്കളാഴ്ച മുതൽ കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 61...
ആര്‍എസ്എസ് പ്രവര്ത്തകന് എ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിത് വധത്തില്‍ ഗൂഡാലോചന നടന്നത് ബാവയുടെ...
സംസ്ഥാനത്ത് വര്‍ഷം മുഴുവന്‍ ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നു ഹൈക്കോടതി. കാസര്‍കോട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ മൂലം പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും ഇതിനായി യോജിച്ചു...
എറണാകുളം- ജില്ലയിലെ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി . തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു....
ലൗ ജിഹാദ് വിവാദത്തിൽ കേരള സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോട് റിപ്പോർട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്...
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. ഹൈക്കോടതി വിധിക്ക്...
സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയില്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്മ്മജന് അടക്കം 11 പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് 43 ലക്ഷം രൂപ...
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കെഎസ്ആര്‍ടിസിക്ക് റീട്ടെയ്ല്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. എണ്ണ കമ്പനികള്‍ നല്കിയ അപ്പീലില്‍ ആണ് നപടി. റീട്ടെയ്ല്‍ കമ്പനികള്‍ക്ക് നല്കുന്ന...
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 37,680 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപ. കഴിഞ്ഞ ദിവസങ്ങളില്‍...
ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കിണറ്റിൽ ചാടി മരിച്ച ടിഎച്ച് മുഹമ്മദ് പോക്സോ കേസ് പ്രതി. കാസർകോട് മേൽപ്പറമ്പ് പോലീസാണ് 2020 നവംബർ 28 മുഹമ്മദിനെതിരേ കേസ് രജിസ്റ്റർചെയ്തത്. കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. പെരുമ്പള...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും ശക്തമായ മഴ തുടരും. കൂടാതെ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതിനിടെ...
ശമ്പള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കുന്നു. പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്കാണ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. ഐഎന്‍ടിയുസി ഉള്‍പ്പെട്ട ടിഡിഎഫ്., ബിഎംഎസ്, എഐടിയുസി എന്നിവരാണ്...
നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിൽ പാമ്പിന്റെ അവശിഷ്ടം. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. നെടുമങ്ങാട് പൂവത്തൂർ സ്വദേശിയായ പ്രിയ തന്റെ മകൾക്ക് നൽകാനായി...
ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പളപ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. ബിഎംഎസും...
കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ പുതിയ റിപ്പോർട്ട്. രണ്ടു പേർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ തുടർ നടപടിക്കായി നഗരസഭ നിയമോപദേശം തേടി. അതിനിടെ ഉദ്യോഗസ്ഥരിൽ നിന്ന് പണം...
തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന് പറഞ്ഞു കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ്...
മലപ്പുറം പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ് ഭാര്യ ജാസ്മിൻ എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ മകളെ ആശുപത്രിയിൽ ഭാര്യയേയും മകളേയും തീകൊളുത്തി...
കോഴിക്കോട് രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മകസ്റ്റഡിയില്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു. ഒരു...
നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ രണ്ട് മൂന്ന് ദിവസത്തിനകം പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. പ്രതിയെ കണ്ടെത്താൻ ഇൻ്റർപോളിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇൻ്റർ പോൾ...
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ല. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവര്ക്കും മാര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വാരിക്കോരി...
ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാല്‍ നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്സ്പ്രസ് ഏഴു മുതല്‍ 29 വരെ റദ്ദാക്കി. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എക്സ്പ്രസ് കൊല്ലത്ത് യാത്ര...
കെഎസ്ആര്‍ടിസി ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച. ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് വൈകീട്ട് മൂന്നുമണിയ്ക്കാണ് ചര്‍ച്ച നടത്തുന്നത്. മന്ത്രിയുടെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച. മൂന്ന് അംഗീകൃത യൂണിയനുകളെയാണ്...
ആലപ്പുഴയിൽ കൊടിമരം സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കം സിപിഐ- കോൺഗ്രസ് സംഘർഷമായി. ആലപ്പുഴ ചാരുംമൂട്ടിലാണ് സിപിഐയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയത്. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. അടിപിടിയിൽ...
ആലപ്പുഴ ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറില്‍ ഇടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരായ എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു ( 26) എന്നിവരാണ്...
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വർധിച്ച സൂര്യതാപത്തിന്റെ ഫലമായുണ്ടായ അന്തരീക്ഷ മാറ്റങ്ങങ്ങൾ മൂലം കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കരയിലേക്ക്...
മതവിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പിസി ജോർജിനെതിരായ കേസിൽ അന്വേഷണം തിരുവനന്തപുരം ഫോർട് എസിപിക്ക് കൈമാറി. നേരത്തെ ഫോർട് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്നു കേസ് അന്വേഷിച്ചത്. അതിനിടെ പിസി ജോർജിന് ജാമ്യം അനുവദിച്ചുള്ള...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. അര്ജുന് ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര് ഇളങ്കോയുടെ റിപ്പോര്‍ട്ട്. ശുപാര്‍ശ അംഗീകരിച്ചാല്‍ അര്ജുന് കണ്ണൂര്‍ ജില്ലയില്‍...
കാസര്‍കോട് ചെറുവത്തൂരില്‍ മട്ടാലയില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെറുവത്തൂരില്‍ മട്ടലായില്‍ ദേശീയ പാതയില്‍ ടെക്നിക്കല്‍ ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ഫാത്തിമാ...
പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകളുടെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. കൊല നടത്തിയ ശേഷം പട്ടാമ്പിയിലെ വര്‍ക്ക്ഷോപ്പിൽ എത്തിച്ചാണ് ഇവ പൊളിച്ച് മാറ്റിയത്. കേസിൽ ഇതുവരെ 20 എസ്ഡിപിഐ പ്രവര്‍ത്തകര്‍...
കാസർകോട് ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന് വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷ്യ സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്....
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്ദുൾ നാസർ, ഹനീഫ, മരുതൂർ സ്വദേശി കാജാ ഹുസൈൻ എന്നിവരുടെയും അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്....
കാസര്‍ക്കോട് ഷവര്‍മയില്‍നിന്നുള്ള ഭക്ഷ്യ വിഷബാധ മൂലം പെണ്‍കുട്ടി മരിച്ചതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത കേസില്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ കെ എസ് അരുണ്‍കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് യുവനേതാവായ അരുണ്‍കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അരുണ്‍കുമാര്‍. നിലവില്‍ ജില്ലാ ശിശുക്ഷേമ സമിതി...
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന...
കൊല്ലത്ത് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. ശാസ്താംകോട്ട കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും റെയില്‍വേ ജീവനക്കാരിയായ ലീനയുടെയും മകള്‍ മിയയാ(17)ണ് മരിച്ചത്. മെഴുകുതിരി കത്തിച്ചുവയ്ക്കുന്നതിനിടയിൽ വസ്ത്രത്തിന് തീ...
ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്റ്റീരിയ ബാധിച്ചിരുന്നു. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ശേഷമാകും കൂടുതൽ വിവരങ്ങൾ...
അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് ഏകദേശം 4,000 കിലോയുടെ സ്വര്‍ണവിൽപ്പന നടന്നെന്ന് റിപ്പോർട്ട്. കേരളത്തിൽ ഏകദേശം 2000 – 2,250 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് കണക്കുകളെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍...
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. 10നാണ് പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. 11ന് ഉപചാരം ചൊല്ലും.പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. പിന്നീട് തിരുവമ്പാടിയിലും കൊടിയേറും. പാറമേക്കാവിൽ രാവിലെ...
പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക ഉപയോഗിച്ചുള്ള മൂല്യനിർണയം ഇന്നുമുതൽ പുനരാരംഭിക്കും. പുതിയ സ്കീമിൽ കൂടുതൽ ഉത്തരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനകം മൂല്യനിര്‍ണയം നടന്ന ഉത്തരക്കടലാസുകള്‍ ഒന്നുകൂടി പരിശോധിക്കും. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ്...
കാസർകോട് നാലുകുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട്...
കോഴിക്കോട് ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന. പരിശോധനയില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. കാസര്‍ക്കോട് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന...
പാലക്കാട് മങ്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മങ്കര അയ്യർമലയിലെ ഗുഹയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു ചെരുപ്പും കണ്ടെടുത്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പും, പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അയ്യർമല...
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ പട്ടാമ്പി സ്വദേശിയാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട നിർണായക വ്യക്തിയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം പറയുന്നു. മൂന്ന് ബൈക്കുകളിലായി...
ഇന്ത്യയിലെ കൽക്കരി ഉൽപ്പാദനം ഏപ്രിലിൽ 661.54 ലക്ഷം ടൺ എത്തിയതായി കൽക്കരി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനം 534.7 ലക്ഷം ടണ്ണാണ്. ഏപ്രിലിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനത്തിൽ ആറ് ശതമാനത്തിന്റെ...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ (Nimisha Priya) മോചനത്തിനായി വ്യവസായി യൂസഫലി കൂടി ഇടപെടുന്നതായി റിട്ടയേഡ് ജസ്റ്റിസ് കുര്യന് ജോസഫ്. ചർച്ചകളിലും ദയാധനം സമാഹരിക്കുന്നതിലും യൂസഫലിയുടെ സഹകരണം ഉണ്ടാകുമെന്നും...
കോഴിക്കോടിന് പിന്നാലെ കാസര്‍കോട് ജില്ലയിലും നാല് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു . ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടികൾക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ സാംപിളുകൾ...