ക്രൈം
പാലക്കാട് ഗുഹയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി
പാലക്കാട് മങ്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മങ്കര അയ്യർമലയിലെ ഗുഹയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു ചെരുപ്പും കണ്ടെടുത്തു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പും, പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അയ്യർമല തേരുപറമ്പിൽ നിന്ന് അകലെയുള്ള ഗുഹയിലാണ് വൈകീട്ട് അഞ്ചരയോടെ അസ്ഥികൂടം കണ്ടെത്തിയത്.
സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement