യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്....
തിരുവനന്തപുരത്ത് കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞിട്ടില്ല. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം....
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ...
പി.സി.ജോർജിന് താൽകാലിക ആശ്വാസം. വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി...
കൊച്ചി വെണ്ണല മത വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. പാലാരിവട്ടം വെണ്ണലയിൽ ഒരു ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ്...
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. ഡാമിന്റെ നാലു ഷട്ടറുകള്‍ നാളെ രാവിലെ 80 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരത്തെ...
പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് ഇന്നു മുതല്‍ കടുത്ത നിയന്ത്രണം. ഈ മാസം 28 വരെയാണ് നിയന്ത്രണം. ഇന്ന് ജനശതാബ്ദി അടക്കം ആറു ട്രെയിനുകള്‍ ഓടില്ല. നാഗര്‍കോവില്‍ -മംഗളൂരു പരശുറാം...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ...
ലഹരി ഇടപാടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര് ഗവായ്, എ എസ്...
കാത്തിരിപ്പുകൾക്കൊടുവിൽ കെ എസ് ആർ ടി സിയിൽ ശമ്പള വിതരണം തുടങ്ങി. ശമ്പളം നൽകാനായി 20 കോടി രൂപ കുടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി...
ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധികയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും...
കൊച്ചിയില്‍ വന്‍ തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. 220 കിലോ ഹെറോയിൻ ആണ് പിടികൂടിയത്. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്. തമിഴ് നാട്ടിൽ നിന്നുള്ള...
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ട്രയല്‍ ആരംഭിച്ചത്. സ്ഥിരം സര്‍വീസ് മാതൃകയില്‍...
നടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി സൂചന. വിജയ് ബാബുവിനെതിരെ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍...
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. നാല് ആഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പേരറിവാളന് കേസും സുപ്രീംകോടതി ഉത്തരവില്‍ പരാമര്‍ശിച്ചു....
കാലവര്‍ഷം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ, മാര്‍ച്ച് ഒന്നു മുതല്‍ കേരളത്തില്‍ ലഭിച്ചത് ശരാശരിയിലും 112 ശതമാനം കൂടുതല്‍ മഴയെന്ന് കണക്ക്. ഇന്നലെ വരെ 252.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 535.9 മില്ലിമീറ്റര്‍ മഴ...
കനത്ത മഴയെ തുടർന്ന് പലവട്ടം മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്ന് നടത്താനാണ് തീരുമാനം. മഴ പേടി ഉള്ളതിനാൽ വെടിക്കെട്ട് നേരത്തെയാക്കിയിട്ടുണ്ട്. നാലു മണിക്കാവും വെടിക്കെട്ട് നടത്തുക തുടർച്ചയായുള്ള കനത്ത...
കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത കറി...
എറണാകുളം- ഗുരുവായൂര്‍-എറണാകുളം അണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിന്‍ ഈ മാസം 30 മുതല്‍ സര്‍വീസ് തുടങ്ങും. സെക്കന്‍ഡ് ക്ലാസ് സീറ്റിങ് ഉള്ള 14 കോച്ചുകളാണ് തീവണ്ടിയിൽ ഉണ്ടാകുക. എറണാകുളം ജംഗ്ഷന് ( സൗത്ത്)- ല്‍ നിന്നും...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37360 രൂപയായി. ഇന്നലെ...
നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പാസ്പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. പാസ്പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്നാടു മുതല്‍ മധ്യപ്രദേശിനു മുകളിലൂടെ ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നതിനാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ...
വിവാഹ വീട്ടിലെ ടെറസില്‍ നിന്നു വീണു യുവാവു മരിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പായത്തായിരുന്നു ദാരുണ സംഭവം. കോലിയക്കോട് കീഴാമലയ്ക്കല്‍ സ്വദേശി ഷിബു (32) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്റെ...
സംസ്ഥാനത്ത് ആദ്യമായി ജന്റം എ സി ലോ ഫ്ലോര്‍ ബസുകള്‍ പൊളിക്കുന്നു. തേവരയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളില്‍ 10 എണ്ണം പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം. 2018 മുതല്‍...
എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. താല്പര്യമുള്ളവര് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂണ്‍ അഞ്ചിന് മുമ്പ് പേര്...
കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മലബാറിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തില്‍. ഇന്ന് മുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും. ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കാൻ...
പാലക്കാട് മുട്ടിക്കുളങ്ങരയില്‍ വയലില്‍ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാര്‍ക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പൊലീസുകാർ ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം....
ഡീസലിന്റെ അധികവില സംബന്ധിച്ച നിയമതർക്കത്തിൽ കെഎസ്ആർടിസിക്ക് ഭാഗിക ആശ്വാസം. ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിലനിർണ്ണയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ കെഎസ്ആർടിസി...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. മാനേജ്മെന്റ് വിചാരിച്ചാല്‍ മാത്രം ശമ്പളം കൊടുക്കാനാവില്ലെന്നും, അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാം തുറക്കാൻ സാധ്യത. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് തൃശൂർ കളക്ടർ അറിയിച്ചു....
വാഗമൺ ഓഫ് റോഡ് റേസ് കേസിൽ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി RDO ആർ.രമണൻ ഏഷ്യാനെറ്റ്...
കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതൽ റദ്ദാക്കി. റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതിന്റെ ആവശ്യമെന്തെന്നാണ് യാത്രക്കാരുടെ...
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്നു കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ...
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍വന്നു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിനന്റെ പുതിയ ആസ്ഥാന മന്ദിരം, പുളിങ്കുന്ന്...
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും സീറ്റുകൾ ആവശ്യമില്ലെന്ന് ജനം കരുതിയെന്നും അദ്ദേഹം...
ചാലക്കുടി മലക്കപ്പാറയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ അമ്മ അറസ്റ്റില്‍. ബിരുദവിദ്യാര്‍ഥിനിയായ ചാലക്കുടി മലക്കപ്പാറ സ്വദേശിയാണ് അറസ്റ്റിലായത് ആദിവാസി കോളനിയിലെ അവിവാഹിതയായ ആദിവാസി പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് പിന്നാലെ നവജാത...
ഓടിക്കൊണ്ടിരിക്കേ, എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്റെ എന്ജിന് ബോഗിയില്‍ നിന്ന് വേര്‍പെട്ടു. വേര്‍പെട്ട എന്ജിന് ഏതാനും മീറ്ററുകള്‍ ഓടി. എന്ജിന് വേര്‍പ്പെട്ട കാര്യം ഉടന്‍ ശ്രദ്ധിച്ച ലോകോ പൈലറ്റ് എന്ജിന് നിര്‍ത്തുകയായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ്...
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 42 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. 24 വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. 12 സീറ്റുകള്‍ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയം നേടി. മുമ്പത്തെ 20 സീറ്റ് നേട്ടം എല്‍ഡിഎഫ്...
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും...
സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുഴവൻ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും...
മദ്യശാലകൾക്ക് മുന്നിലെ ക്യൂ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ഔട്ട്ലെറ്റുകള് തുറക്കാൻ ബെവ്കോ. പുതിയ മദ്യനയത്തിന്റെ ഭാഗമായി നേരത്തേ പൂട്ടിയ 68 ഔട്ട്ലെറ്റുകൾ വീണ്ടും തുറക്കും. മദ്യഷാപ്പുകളിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ...
കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിലേയും ഫലമറിഞ്ഞു. ആറിൽ അഞ്ചും എൽഡിഎഫ് നേടി. എൽഡിഎഫ് യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽനിന്ന് ഒരും വാർഡും പിടിച്ചെടുത്തു. യുഡിഎഫ് എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റും പിടിച്ചെടുത്തു. കൊല്ലം...
ഊട്ടിക്കും ചെന്നൈക്കും ഇനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര പോകാം. തിരുവനന്തപുരത്തു നിന്നും ഊട്ടിക്കും എറണാകുളത്തു നിന്ന് ചെന്നൈക്കുമാണ് സ്വിഫ്റ്റ് ബസുകൾ ഓടുക. സർവീസ് ഇന്നു മുതൽ ആരംഭിക്കും. തിരുവനന്തപുരത്തു നിന്ന് രണ്ട് നോൺ എസി...
കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി ഷെറിൻ സെലിൻ മാത്യുവിന്റെ പോസ്റ്റുമോർട്ടം ഇന്ന്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷെറിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം...
യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി. അനിത കുമാരിയെ വയനാട്ടിലേക്കാണ് മാറ്റിയത്. വയനാട് ഡെപ്യൂട്ടി കളക്ടർ നിർമൽ കുമാറിനാണ് പുതിയ ചുമതല. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർക്കെതിരെ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ്...
കോഴിക്കോട് നിർമ്മാണത്തിലിരിക്കേ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകൾ തകർന്ന് വീണതിന്റെ...
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഈ മാസം 30 മുതല്‍ വീണ്ടും ഓടിത്തുടങ്ങും. എക്സ്പ്രസ് തീവണ്ടിയായാണ് സര്‍വീസ് നടത്തുക. 16 കോച്ചുള്ള വണ്ടിയാണ് ഓടിക്കുക. രാവിലെ 9.05ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടി...
സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. കാസർകോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. രണ്ടു കോർപ്പറേഷൻ, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ്...
സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ...
തിരുവനന്തപുരത്ത് പതിനാറുകാരി ആത്മഹത്യ ചെയ്ത നിലയില്‍. മൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലറയിലാണ് സംഭവം. മൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കാത്തതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്...