മുന്‍ മന്ത്രി ആര് സുന്ദരേശന് നായര്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1981 ലെ കരുണാകരന് മന്ത്രിസഭയില്‍ ആരോഗ്യ-ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു. എന്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 37,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി 480 രൂപയാണ് കുറഞ്ഞത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില....
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം മധ്യപ്രദേശിന് മുകളില്‍ സ്ഥിതിചെയ്തിരുന്ന...
സർക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്മെന്റിന്റെ ഫലമായാണ് ഇക്കുറി അതിതീവ്രമഴയിലും കാര്യമായ നാശം സംഭവിക്കാതിരുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നത് കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ...
കിഫ്ബി മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാട്ടി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നല്കിയ സമന്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയില്‍. ഇഡിയ്ക്കെതിരെ ഭരണപക്ഷ എംഎല്‍എമാരും ഹൈക്കോടതിയില്‍...
നാട്ടുവൈദ്യന് ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന് അഷ്റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്ഐ സുന്ദരന്‍ സുകുമാരന്‍ കോടതിയില്‍ കീഴടങ്ങി. മുട്ടം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...
മഹാത്മാഗാന്ധി സര്‍വകലാശാല ഓഗസ്റ്റ് 11നു ( വ്യാഴാഴ്ച) നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും...
സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില പരിഷ്കരിച്ചു. രാവിലെ കുറഞ്ഞ സ്വർണവില വീണ്ടും കുറച്ചിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് രണ്ടാം തവണ കുറഞ്ഞത്. ആദ്യം ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു....
ഇനി ഓര്‍ഡിനന്‍സുമായി മുന്നോട്ടില്ലെന്ന് നിയമ മന്ത്രി പി രാജീവ്. ഒക്ടോബറില്‍ നിയമസഭ സമ്മേളനം നടത്താന്‍ നേരത്തെ തീരുമാനിച്ചതാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനല്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമം ആവശ്യമെങ്കില്‍ നിര്‍മിക്കുക എന്നതാണ് സര്‍ക്കാരിന്റെ രീതി....
പാലക്കാട് ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയാണ് മരിച്ചത്. 24 വയസായിരുന്നു. അഞ്ചുമൂര്‍ത്തി മംഗലം ചീക്കോട് സ്വദേശി സുജീഷ് വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. സൂര്യ പ്രിയ ഡിവൈഎഫ്ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി...
ഓണക്കിറ്റ് വിതരണം ഇത്തവണയും വൈകും. പത്താം തീയതി വിതരണം ആരംഭിക്കുമെന്ന് അറിയിച്ച ഓണക്കിറ്റ് വിതരണം പതിനേഴിനാണ് തുടങ്ങുക. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഇത്തവണ ഓണകിറ്റിലുള്ളത്. സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്ക് ആവശ്യമായ സാധനങ്ങളിൽ പലതും ഇനിയും...
കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയില്‍ ഏതെങ്കിലും സ്വീകരിച്ച 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ഡോസ്) ആയി കോര്‍ബെവാക്സ് സ്വീകരിക്കാം. കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്കി. കോവിഡ്-19 പ്രതിരോധ ദേശീയ ഉപദേശക സമിതിയുടെ ശുപാര്‍ശയെ...
ഓര്‍ഡിനന്‍സുകള്‍ അസാധുവാകുന്നത് പരിഹരിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ശുപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചുചേര്‍ക്കാനാണ് ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും....
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 11 വരെ കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി,...
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് വാളയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാല്‍ കല്‍പ്പാത്തി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പുഴയോരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. അതേസമയം മലമ്പുഴ ഡാമില്‍...
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെന്റ് ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളില്‍ പ്രവേശനം നടക്കും. അവസാന അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24...
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍...
മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടി.മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു ആശങ്കയും വേണ്ട.അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്.വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍...
ദേശീയ പാതയുടെ കുഴിയടയ്ക്കല്‍ നടപടികള്‍ പരിശോധിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍. ഇടപ്പളളി മണ്ണൂത്തി-ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശനം നടത്തിയത്. ദേശീയ...
ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ -എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ദേവരാമചന്ദ്രന്‍...
ഗുരുവായൂരില്‍ കഴിഞ്ഞ ദിവസം ഭക്തരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരികരീച്ചത്. എട്ടുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. 7 പേര്‍ക്ക് ദേവസ്വം മെഡിക്കല്‍ സെന്ററിലും...
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ്...
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെന്റ് നാളെ വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളില്‍ പ്രവേശനം നടക്കും. അവസാന അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24...
ഇടമലയാര്‍ അണക്കെട്ടില്‍ റൂള്‍ കര്‍വ് പിന്നിട്ടതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ സ്പില്‍വേയുടെ രണ്ട്, മൂന്ന് ഷട്ടറുകളാണ് തുറന്നത്. 25 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 50 മുതല്‍ 100 ക്യുമെക്സ് (സെക്കന്‍ഡില്‍ അമ്പതിനായിരം മുതല്‍...
അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴില്‍ കൊണ്ടു...
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. തമിഴ്നാട് മധുര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നുമെത്തിച്ച സ്വര്‍ണ്ണം ട്രെയിന്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടു...
ചേര്‍ത്തലയില്‍ ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് സ്ഫോടനം. പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു,...
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ...
തുരുവനന്തപുരം കേശവദാസപുരത്ത് മനോരമയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആദം അലി പിടിയില്‍. ചെന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടന്‍ തന്നെ നാട്ടിലെത്തിക്കും. മനോരമയെ പ്രതി കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൊലപാതകവുമായി...
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയയ്ക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫോണുമായി പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍...
എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഇടുക്കി ജില്ലയില്‍ ദേവികുളം, പീരുമേട് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബൈസന്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലും അവധി ബാധകമാണ്. പ്രൊഫഷണല്‍ കോളജുകള്‍...
അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്റെ സില്‍വര്‍ ലൈന്‍ അടക്കമുള്ള റെയില്‍- വ്യോമ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ ഗതാഗതരംഗം ആധുനികവത്കരിക്കുന്നതിനായി ദേശീയപാത...
ഓർഡിനൻസുകളിൽ ഒപ്പിടാതെ സർക്കാരിനെ സമ്മർദത്തിലാക്കി ഗവർണർ. ലോകയുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകളിൽ ആണ് ഗവർണർ തീരുമാനം എടുക്കാത്തത്. ഈ ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ സർക്കാർ വെട്ടിലാണ്. ലോകയുക്ത ഓർഡിനൻസിൽ ഒരിക്കൽ ഗവർണർ ഒപ്പിട്ടിരുന്നതാണ്.എന്നാൽ...
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് നിലവിൽ 2384.04 അടിയിലെത്തി. റൂൾ കർവ് പിന്നിട്ടതിനാൽ ചെറുതോണി ഷട്ടർ രാവിലെ പത്തിന് തുറക്കും. ഷട്ടർ 70 മീറ്റർ ഉയർത്തി 50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ...
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. 1000 രൂപ പിഴയും ഈടാക്കും. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങൾ പകർത്തുന്നത് അപകടങ്ങളുണ്ടാക്കിയതിന്റെ...
സംസ്ഥാനത്ത് മഴ ഭീഷണി തുടരുമെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ്. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചന. രാത്രി ഒമ്പത് മണിയോടെ ബംഗാൾ ഉൾകടലിൽ...
കെഎസ്ആർടിസി ഡീസൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. 20 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പണം ബുധനാഴ്ച കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തും. അതേസമയം ബുധനാഴ്ച വരെ എങ്ങനെ മുന്നോട്ട് പോകുമെന്നതിൽ ആശങ്ക തുടരുകയാണ്.123...
നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ 10 നാണ് അണക്കെട്ട് തുറക്കുക. 50 ഘനയടി വെള്ളമാണ് ഇടുക്കിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടുകയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്...
കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതില്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറം നല്കിയ പരാതിയിലാണ് നടപടി....
കോവിഡ് പ്രതിരോധം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ് ആണ് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന കേരളം, കര്‍ണാടക,...
ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയപാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതി ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. ദേശീയപാത കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി കര്‍ശന നിര്‍ദേശം...
സംസ്ഥാനത്ത് കോവിഡ് നേരിയ തോതിൽ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയാണ് ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങൾക്കു പ്രവേശനമുള്ള...
നാളെ പി എസ് സി നടത്താൻ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. അതേസമയം ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും കുട്ടനാട് താലൂക്കിൽ ഗതാഗതം തടസ്സപ്പെടുവാൻ സാധ്യതയുള്ളതിനാലും ആലപ്പുഴ ജില്ലയിലെ...
മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച തീരുമാനം എറണാകുളത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിയാറിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ...
സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും ഡെപ്യൂട്ടി ഡയറക്ടറേറ്റിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ റെഡ് ടേപ്പ് എന്ന പേരിലായിരുന്നു റെയ്ഡ്. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക- അനധ്യാപിക നിയമനം സ്ഥിരപ്പെടുത്താൻ...
ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളജുകളും അംഗൻവാടികളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ആഗസറ്റ് 6 ശനിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ ഇന്ന്...
സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച രോഗി (31) രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കൂടി തുറക്കും. നാല് ഷട്ടറുകള്‍ (V1, V5, V6 &V10) കൂടെ 0.30 മീറ്റര്‍ വീതം ഉയര്‍ത്തി ആകെ 1870 ക്യുസെക്സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചത്....
മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. നാലുഷട്ടറുകൾ അഞ്ചു സെന്റിമീറ്റർ വീതം തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്. ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്....