Connect with us

Kerala

മുല്ലപ്പെരിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നു; 1870 ക്യുസെക്‌സ് ജലം പുറത്തു വിടും

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കൂടി തുറക്കും. നാല് ഷട്ടറുകള്‍ (V1, V5, V6 &V10) കൂടെ 0.30 മീറ്റര്‍ വീതം ഉയര്‍ത്തി ആകെ 1870 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചത്. വൈകീട്ട് അഞ്ചുമണിക്കാണ് ഷട്ടറുകള്‍ തുറക്കുക.

ഇതോടെ മുല്ലപ്പെരിയാറില്‍ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം പത്താകും. അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ ( V2, V3 & V4) കൂടാതെ, വൈകീട്ട് മൂന്നുമണി മുതല്‍ മൂന്ന് ഷട്ടറുകള്‍ (V7,V8 & V9) കൂടി തുറക്കുകയായിരുന്നു. ഇപ്പോള്‍ 1068 ക്യുസെക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.

citizen-kerala-whatsapp-group-invite