പെഗസസ് ഫോൺ ചോർത്തൽ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് പരിശോധിക്കും. ചീഫ് ജസ്റ്റിസ്...
കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്മൂര്‍ കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടുകൂടിയാണ്...
ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറുടെ പ്രതികരണം. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ടെന്നും സര്‍വകലാശാല നിയമഭേദഗതി ബില്‍ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന്...
തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ബാങ്കിന് മേല്‍ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. ബുധനാഴ്ച മുതല്‍ ആറുമാസ കാലയളവില്‍...
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്കോപ്പി മെഷീൻ സജ്ജമാകുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതിയ സംവിധാനം വരുന്നതോടെ...
യുഎപിഎ കേസില്‍ ജാമ്യം തേടി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യ ഹര്‍ജി സുപ്രീംകോടതി വെളളിയാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിണക്കണമെന്ന കാപ്പന്റെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ...
പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റ് പ്രവേശനം 25ന് വൈകീട്ട് അഞ്ചുമണി വരെ നീട്ടി. ഒന്നാം വര്‍ഷ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും. പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെന്റിന് മുന്‍പായി മാനേജ്മെന്റ്- അണ് എയ്ഡഡ് ക്വാട്ടകളില്‍...
ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി നല്കിയ മുന്‍കൂര്‍ ജാമ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ സിവിക് ചന്ദ്രന്റെ പ്രായം കണക്കിലെടുത്ത്...
കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ പി എം സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞ് വീണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. മരണത്തിൽ അസ്വഭാവികത...
അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ രണ്ടു പ്രതികള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. തിങ്കളാഴ്ച വരെയാണ് സ്റ്റേ. ഹര്‍ജിയില്‍ സര്‍ക്കാരിനു നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി...
സമത്വം ഉറപ്പാക്കാനെന്ന പേരിൽ മുന്നോട്ടുവച്ച നിർദേശത്തിൽ നിന്ന് തലയൂരി വിദ്യാഭ്യാസ വകുപ്പ്. ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശമാണ് ഒഴിവാക്കിയത്. ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ നിന്നാണ് ഈ നിർദേശം ഒഴിവാക്കിയത്. ലിംഗ...
ഉല്ലാസ യാത്ര പോകുന്നവര്‍ക്ക് കേരളാപൊലീസിന്റെ മുന്നറിയിപ്പ്. സമൂഹത്തില്‍ സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഹാക്കിങ് & സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ്...
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളില്‍ ഓണപ്പരീക്ഷ ( ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍) ഇന്ന് ആരംഭിക്കും. യുപി, ഹൈസ്കൂള്‍, സ്പെഷല്‍ സ്കൂള്‍, ടെക്നിക്കല്‍ ഹൈസ്കൂള്‍ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. എല്‍പി സ്കൂള്‍ പരീക്ഷകള്‍ 28 മുതലാണ്...
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം പരക്കെ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. എട്ട് ജില്ലകളില്‍ യെല്ലോ...
ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐയുടെ ബദല്‍ നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി. ഔദ്യോഗിക ഭേദഗതിയായി ഉള്‍പ്പെടുത്താന്‍ സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ഉത്തരവുകളില്‍ നിയമസഭ തീരുമാനമെടുക്കും. മന്ത്രിമാര്‍ക്ക് എതിരെയുള്ള ഉത്തരവുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. എംഎല്‍എമാര്‍ക്ക് എതിരെയുള്ള ഉത്തരവുകളില്‍...
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ഉണ്ടായ ആക്രമണശ്രമം ആസൂത്രിതമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്ത് 2019...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു മണിയുടെ മഴ മുന്നറിയിപ്പില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്....
മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും എതിരെ സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ആഭ്യന്തരവകുപ്പ് പരാജമാണ്. പിണറായി വിജയന് വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനമുണ്ടായി. വലതുപക്ഷ വ്യതിയാനം...
കോഴിക്കോട് ഫറോക്കില്‍ പെയിന്റ് കെമിക്കല്‍ ഗോഡൗണിൽ വന്‍തീപിടുത്തം. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗോഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി...
പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കി സ്വദേശി ബാലാജി (34) ആണ് മരിച്ചത്. ലോറി ജീവനക്കാരനായ ബാലാജി പെറോട്ട വാങ്ങി ലോറിയിൽ ഇരുന്ന് കഴിക്കുന്നതിനിടെ അന്നനാളത്തിൽ കുടുങ്ങി ശ്വാസം കിട്ടാതെയാണ് മരിച്ചത്. കട്ടപ്പനയിലെയും പരിസര...
തലസ്ഥാനത്ത് തോക്കുചൂണ്ടി മോഷണത്തിന് ശ്രമിക്കുകയും നഗരത്തിൽ ഭീതി പരത്തുകയും ചെയ്ത രണ്ടംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതം. പ്രതികള്‍ ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ച ആദ്യ സൂചന. ഇവര്‍ ഉപയോഗിച്ച സ്കൂട്ടർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി....
തൃശൂരിലെ കൊടകര വെള്ളിക്കുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന് ദാരുണാന്ത്യം. പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത പറമ്പിലാണ് ജഡം കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കം ചെയ്യാനുള്ള നടപടി...
കോഴിക്കോട് പേരാമ്പ്രയില്‍ വീട്ടമ്മ മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് തെളിഞ്ഞു. പേരാമ്പ്ര കൂത്താളി പുതിയേടത്ത് ചന്ദ്രികയുടെ മരണമാണ് പേവിഷബാധ ഏറ്റിട്ടല്ലെന്ന് സ്ഥിരീകരിച്ചത്. പേരാമ്പ പുതിയേടത്ത് ചന്ദ്രിക (53) കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ചർച്ചകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ജനാധിപത്യ രീതിയില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്....
കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് വീണ്ടും ശക്തമായ സാഹചര്യത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയ്ക്ക്...
കോട്ടയത്ത് വീണ്ടും തെരുവുനായ ആക്രമണം. വെള്ളൂരിൽ രാവിലെ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയത്ത് ഇക്കഴിഞ്ഞ 18ാം തിയതിയും തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ...
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ ആർ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിന്റെ പൂർണചുമതല നൽകി മാറ്റി നിയമിച്ചു. വനം വകുപ്പിന്റെ അധികച്ചുമതലയും നൽകി. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് ഗതാഗത വകുപ്പിന്റെ...
മഴ വീണ്ടും ശക്തമായതോടെ പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 07 സെന്റിമീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. നദീതിരങ്ങളില്‍...
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്കി. ബന്ധു നിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്റേയും ആശയസംവാദങ്ങളുടെയും...
കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു മൂന്നാം വട്ടം നടത്തിയ ചര്‍ച്ചയും പരാജയം. സിംഗിള്‍ ഡ്യൂട്ടിയുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിലനില്‍ക്കുന്നത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒരുമണിയുടെ മഴ മുന്നറിയിപ്പില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നതായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാലുമണിയുടെ മഴ പ്രവചനം അനുസരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടി...
ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് പ്രധാന ബില്ലുകള്‍ ഒരുദിവസം കൊണ്ടുവരുന്നത് പ്രതിപക്ഷം എതിര്‍ത്തിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി...
സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക നിയമനത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി യുജിസി. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുന്ന വിധം അധ്യാപക നിയമനത്തില്‍ മാറ്റം വരുത്താനാണ് യുജിസി ഉദ്ദേശിക്കുന്നത്. നിലവില്‍ നിശ്ചിത യോഗ്യതയുള്ളവരെയാണ്...
തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണശ്രമം. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലാണ് സംഭവം. ഹൗസിങ്ങ് കോളനിയിലെ അടഞ്ഞു കിടന്ന വീട് കുത്തിക്കുറക്കാനാണ് രണ്ടു മോഷ്ടാക്കള്‍ ശ്രമിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട അയല്‍വീട്ടുകാര്‍ തടഞ്ഞു. ഇതോടെയാണ് മോഷ്ടാക്കള്‍ വീട്ടുകാര്‍ക്കുനേരെ തോക്കൂചൂണ്ടിയത്....
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഓഗസ്റ്റ് 31 വരെയാണ്...
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം കടുപ്പിച്ചതോടെ, പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു. മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരാണ് ചര്‍ച്ചയില്‍...
കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടൽ മാർഗം തുറമുഖം വളയും. കടൽ മാർഗവും കര മാർഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരം ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് ഇന്ന് കടൽ...
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഇടതുമുന്നണി നിലനിര്‍ത്തി. എല്‍ഡിഎഫിന് 21 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫ് 14 സീറ്റ് നേടി. കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യുഡിഎഫ്...
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകിട്ട് നാലിന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി. ജി.ആര്. അനില്‍ അധ്യക്ഷനാവും. മന്ത്രിമാരായ...
ഒരു മാസം മുൻപ് തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. പേരാമ്പ്ര കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. ഇവർ പേവിഷബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. മരണം പേവിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞമാസം 21-നാണ് വീടിനടുത്തുള്ള...
സംസ്ഥാനത്ത് മഴ കനത്തതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറക്കും. രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തുമെന്നാണ് തിരുവനന്തപുരം കളക്ടർ അറിയിച്ചത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും...
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം മറ്റന്നാള്‍ മുതൽ തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിർവ്വഹിക്കും. വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ...
ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തി കുഴിയിലാണ് ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഇരുവർക്കും മൂന്നര വയസുള്ള മകളുണ്ട്....
ആലുവ ആലങ്ങാട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ച സംഭത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ സ്തംഭനം മൂലമാണ് വിമല്‍ കുമാര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിമല്‍ കുമാറിന്റെ ദേഹത്ത് പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു....
സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. മലമ്പുഴക്ക് സമീപം ചേമ്പനയിലെ കാട്ടില്‍ ഒളിപ്പിച്ച ഫോണുകളാണ് ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തത്. ഷാജഹാന് വധക്കേസിലെ നിര്‍ണായക തെളിവാണിതെന്ന്...
എറണാകുളം ആലങ്ങാട് മർദ്ദനത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലങ്ങാട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും അച്ഛൻ വിമൽ കുമാറിനെ...
തിരുവനന്തപുരം നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച ദാരുണ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പടുത്തിയത്. പ്രതികൾ രണ്ടുപേരും വ്യാപാരികളാണ്. അമിത...
സംസ്ഥാനത്ത് ഇന്നുമുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂന്ന് ദിവസങ്ങളിൽ...