പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടർ തകരാര്‍ പരിഹരിക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയതായി പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷി. തമിഴ്നാട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തകരാർ പരിഹരിക്കാൻ നാലോ അഞ്ചോ ദിവസമെങ്കിലും വേണ്ടി വരും. ഡാമിന്റെ...
പത്തനംതിട്ട ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കുടുങ്ങിയ, പേവിഷബാധ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന തെരുവുനായ ചത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎന്‍ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന. വൈകീട്ടോടെ പരിശോധനാ ഫലം ലഭിച്ചേക്കും. നാലരമണിക്കൂര്‍...
തിരുവനന്തപുരം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്ന അതിദാരുണമായ മർദ്ദനത്തിൽ ഖേദം പ്രകടിപ്പിച്ച് കെഎസ്ആർടിസി എംഡി ബിജുപ്രഭാകർ. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊതു സമൂഹത്തോട് മാപ്പു ചോദിക്കുന്നതായി...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നും നാളെയും എറണാകുളം ജില്ലയിൽ പര്യടനം നടത്തും. ഇന്ന് രാവിലെ 6.30ന് കുമ്പളം ടോൾ പ്ലാസയിൽനിന്ന് ജാഥ ആരംഭിച്ചു. പദയാത്ര 10:30ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി...
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്ന് വെള്ളമെത്തിയതോടെ പെരിങ്ങല്‍കുത്ത് ഡാമിന്റെ ആറു ഷട്ടറുകള്‍ അടിയന്തരമായി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബുധനാഴ്ച...
സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 20,000 വരെ ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം തുറന്ന് വെള്ളം...
നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾക്ക് കാവലായി ഇനി രണ്ട് ആനകൾ. ലക്ഷ്മിക്കും സിദ്ധാന്തിനുമാണ് ചുമതല. നർമദപുരത്തെ സത്പുര ടൈഗർ റിസർവിൽ നിന്നാണ് ഇരുവരെയും കുനോ ദേശീയ പാർക്കിൽ എത്തിച്ചത്. മറ്റ് വന്യമൃഗങ്ങളിൽ നിന്ന് ഇനി ഇവർ ചീറ്റകളെ...
വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചാണ്...
കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാർഡ്...
എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ഇന്ന് രണ്ട് മണിക്കാണ് ലാവ്ലിൻ കേസ് ചേരാൻ നിശ്ചയിച്ചിരുന്നത്. അഞ്ചാമത്തെ കേസായി പരിഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചീഫ്...
കാട്ടാക്കടയില്‍ അച്ഛനും മകള്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. വിദ്യാര്‍ഥി കണ്സഷന് ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമലനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തില്‍ ഗതാഗതമന്ത്രി ആന്റണി...
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ വർക്ക്ഷോപ്പുകൾ ഈ മാസം 21, 22 തീയതികളിൽ നടക്കും....
ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയൽ പിടിച്ച് വച്ചത്. ഏപ്രിൽ മാസം...
മൃഗങ്ങളുടെ വാക്സിനേഷന്, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷന് ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകളെ പിടിച്ച്...
സംസ്ഥാനത്തെ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞം ഇന്ന് തുടങ്ങും. തെരുവുനായ്ക്കൾക്കുള്ള കൂട്ട വാക്സിനേഷൻ ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോബർ 20 വരെ നീളും....
റോഡിലെ കുഴികള്‍ സംബന്ധിച്ച് വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്...
പ്ലസ് വണ്‍ സ്കൂള്‍- കോംബിനേഷന്‍ മാറ്റത്തിനുള്ള അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നു കൂടിയുണ്ടാകും. മാറ്റം ലഭിച്ചവര്‍ രേഖകള്‍ സഹിതം പുതിയ അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം. സ്കൂള്‍ മാറ്റം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പ്രവേശനം നേടിയ...
യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും അമ്മയും കസ്റ്റഡിയിൽ. കരിവള്ളൂർ പൂക്കാനത്ത് സ്വദേശി സൂര്യയാണ് ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് രാകേഷ്, ഇയാളുടെ അമ്മ ഇന്ദിര എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ...
പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മൂന്ന് മാസമായി കറവുള്ള പശുവിനാണ് പേവിഷബാധ...
അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സാക്ഷികളെ സ്വാധീനിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിചാരണക്കോടതി ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടി തള്ളി. പതിനൊന്നാം പ്രതി ഷംസുദ്ദീന് ഹൈക്കോടതി...
കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. വിസി പുനര്‍നിയമനം...
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന് നടക്കാനാരിക്കെ ചീഫ് സെക്രട്ടറി വി പി ജോയ് ഗവര്‍ണറെ കാണുന്നു. രാജ്ഭവനിലെത്തിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണറെ കാന്നത്. ലഹരിവിരുദ്ധ പ്രചാരണ...
കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ സംഭവത്തില്‍ ഭർത്താവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻ നായർ ആണ് അറസ്റ്റിലായത്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തൽ. ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. ബുധനാഴ്ചയാണ്...
മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ് രംഗത്ത്. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്കാന് എച്ച്ആര്‍ഡിഎസ് തീരുമാനം. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. എച്ച്ആര്‍ഡിഎസ് ്അജീകൃഷ്ണന്‍ ദില്ലി ഇഡി ഓഫീസിലെത്തി...
മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് കാണിച്ചാണ് ശ്രീറാം തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നും...
സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,585 രൂപയായി വില. ഒരു പവൻ സ്വർണത്തിന് 36,680 രൂപയാണ്. വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ...
കെ എം ബഷീർ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ...
വിവാദ പ്രസംഗങ്ങളില്‍ കെ എം ഷാജിയോട് വിശദീകരണം നല്കാന് മുസ്ലിം ലീഗ് നിര്‍ദേശം. ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. രാവിലെ പത്തരയ്ക്ക് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ എത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടിക്കാഴ്ചയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
പേവിഷബാധയെത്തുടർന്ന് മരിച്ച 12 വയസ്സുകാരി അഭിരാമിയുടെ കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. അഭിരാമിക്ക് ചികിത്സ തേടിയെത്തിയപ്പോൾ വീഴ്ചവരുത്തിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പെരുനാട് സാമൂഹിക ആരോഗ്യ...
കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി. അഴിച്ചുവിട്ടു വളര്‍ത്തുന്ന പശുവിനാണ് ഇത്തവണ പേയിളകിയത്. പശുവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. പശുവിന്റെ പരാക്രമത്തിന് നാലുപേര്‍ ഇരയായി. പശുവിന്റെ ശരീരത്തിലെ മുറിവുകള്‍ പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. പേയിളകിയ...
ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ അഞ്ചു കോടി ലഭിച്ച ഭാഗ്യവാന് ആരെന്ന് വ്യക്തമായിട്ടില്ല. മീനാക്ഷി ലോട്ടറി ഗ്രൂപ്പ് കോട്ടയം പാലായില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം അടിച്ചത്. പാലായിലും ഭരണങ്ങാനത്തും ലോട്ടറി ടിക്കറ്റ്...
മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. രാജ്ഭവനില്‍ രാവിലെ 11.45 നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുള്ളത്. ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിലെ ഗൂഡാലോചനയെ കുറിച്ചുള്ള വീഡിയോ...
വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. കായംകുളം കൃഷ്ണപുരം കാപ്പില്‍ കിഴക്ക് കൊല്ലാകുറ്റി പടീറ്റതില്‍ ഷൗക്കത്തിന്റെ വീട്ടിലെ ആടുകളെയും കോഴികളെയുമാണ് തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. രണ്ട്...
കോട്ടയം പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്. വയറിലും നെഞ്ചിലും ഉള്‍പ്പെടെ മുപ്പത്തിനാല്...
സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവെ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നാളെ രാവിലെ 11.30ന് ഗവര്‍ണര്‍ രാജ്ഭവനില്‍ മാധ്യമങ്ങളെ കാണും. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് അസാധാരണ നടപടിയാണ്. സര്‍വകലാശാല നിയമനവിവാദത്തില്‍...
പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് നാളെ മുതൽ. മാറ്റം ലഭിച്ചവർ യോഗ്യത സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം പുതിയ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം...
ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടകയില്‍. ചരിത്രത്തെ ഞെരിച്ചു കൊല്ലാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബാഗേപ്പള്ളിയില്‍ നടന്ന സിപിഎം റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു...
ദേശീയപാതയിൽ നഗരസഭ ജംഗ്ഷനിലെ അടിപ്പാത നിർമാണം ഉടൻ പുനരാരംഭിക്കും. നിർമാണത്തിന് സഹായകരമായ വിധത്തിൽ ചാലക്കുടിയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കും. ഇതിന് മുന്നോടിയായി ഞായറാഴ്ചയും തിങ്കളാഴ്ചയും പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗം...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. TJ 50 605 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ...
കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മല്‍സരത്തിന് കാണികള്‍ കുറയും. നാൽപതിനായിരം കാണികളെ പ്രവേശിപ്പിക്കാവുന്ന സ്റ്റേഡിയത്തില്‍ കസേരകള്‍ തകരാറിലായതിനെ തുടര്‍ന്ന് കാണികളുടെ എണ്ണം വെട്ടിക്കുറക്കും. ടിക്കറ്റ് വില്പന നാളെ ആരംഭിക്കും. ഇന്ത്യന്‍ പര്യടനത്തിനെത്തുള്ള ദക്ഷിണാഫ്രിക്കന്‍...
പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി കൈവെട്ടിയ സംഭവത്തില്‍ സന്തോഷ് പിടിയിൽ. അടൂരിൽ നിന്നാണ് ഏഴംകുളം സ്വദേശിയായ സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് ഇയാൾ ഭാര്യയെ വീട്ടിൽ കയറി വടിവാൾ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. ചാവടിമല...
തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി തിരുവനന്തപുരം കോർപ്പറേഷന്റെ നടപ്പാക്കുന്ന തീവ്രകര്‍മ്മ പദ്ധതിക്ക് ഇന്ന് തുടക്കം. നഗരസഭയുടെ തീവ്രവാക്സീനേഷൻ പദ്ധതിക്കാണ് ഇന്ന് തുടക്കമാകുന്നത്. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് വളർത്തു നായ്ക്കൾക്ക് സൗജന്യ പേവിഷ വാക്സീൻ നൽകും....
അലക്ഷ്യമായി ആര്‍ച്ച് ആര്‍ച്ച് റോഡിലേക്ക് മറിച്ചിട്ടതിനെത്തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ക്ലബ് ഭാരവാഹികള്‍ക്കും കമാനം സ്ഥാപിച്ചവര്ക്കുമെതിരെയാണ് കേസെടുത്തത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍...
വിഴിഞ്ഞം തുറമുഖ സമരത്തിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന് പരിധികളില്‍ നാളെ മദ്യശാലകള്‍ അടച്ചിടും. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന...
പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അതീവ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതു വാഹനങ്ങളിൽ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ...
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി സിറാജുദീന്‍ ആണ് അറസ്റ്റിലായത്. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ നടത്തിയ ഗൂഡാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവിധ കൊലക്കേസുകളില്പ്പെട്ട പോപുലര്‍...
അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽകുമാർ (35) ആണ് കൊല്ലപ്പെട്ടത്. അയൽവാസികളുമായുള്ള തർക്കത്തെ തുടർന്നാണ് അനില്‍കുമാറിന് തലയ്ക്ക് അടിയേറ്റത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം...
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെ റോഡിലേക്ക് മറിച്ചിട്ട ആർച്ച് സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ കേസെടുക്കാൻ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം സ്വർണവില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങളിലെ...