പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വെള്ളത്തിൽ മുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. ചെർപ്പുളശേരി സ്വദേശിനി റിസ്വാന (19), കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20), കരിവാരക്കുണ്ട് സ്വദേശി ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്....
സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി 53000 ത്തിന് മുകളിലെത്തി വിപണി നിരക്ക്. അന്താരാഷ്ട്ര സ്വർണ്ണവില 2383 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്...
പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളാണ് ചീഫ് ജുഡീഷണൽ രജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്. അരുൺ, ഷെബിൻലാൽ, അതിൽ,...
പാലക്കാട് മലമ്പുഴയിൽ ട്രെയിൻ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തുടരുന്നു. ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം. നടക്കാൻ...
ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു/ സ്വകാര്യ ഇടങ്ങളില്‍ നിന്നായി 449078 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍...
കേരള സർക്കാരിന്റെ പാഠപുസ്തകം എന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഡി ജി പിയ്ക്ക് പരാതി നൽകി വിദ്യാഭ്യാസ മന്ത്രി. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്ന് ഡിജിപിയ്ക്ക് നല്കിയ പരാതി...
മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടീസയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സിഎംആർഎൽ ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഹാജരായില്ല....
സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്ലെറ്റുകളില് വിഷു ചന്തകള്‍ ഇന്ന് തുടങ്ങും. ചന്തകള്‍ തുടങ്ങാന്‍ കോടതി അനുവദിച്ചതോടെയാണ് കണ്‍സ്യൂമര്‍ഫെഡിന് നിര്‍ദ്ദേശം നല്‍കിയത്. ഇന്നുമുതല്‍ വിഷു കഴിയുന്നതുവരെയുള്ള ഒരാഴ്ച 13 ഇന സാധനങ്ങള്‍ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും.എല്ലാ ഔട്ട്ലെറ്റുകളിലും സാധനങ്ങള്‍...
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പര്‍...
വായുസഞ്ചാരം കുറഞ്ഞ കിണറില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. എഴുപതുകാരനായ പട്ടാണിപ്പാറ മുടിയന്‍ചാല്‍ കായത്തടത്തില്‍ ശങ്കരന് ആണ് അഗ്നിരക്ഷാ സേന രക്ഷകരായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുഴുപ്പില്‍ ടോമി എന്നയാളുടെ 35 അടിയോളം താഴ്ചയുള്ള...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 517 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
അന്തരിച്ച പ്രമുഖ സിനിമ നിർമാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന് അന്ത്യഞ്ജലി. രാവിലെ 9 മണിയോടെ വഴുതക്കാട്ടെ ഫ്ലാറ്റിൽ എത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു. നടന്മാരായ ജഗദീഷ്, മണിയൻപിള്ള രാജു, നിർമ്മാതാക്കളായ ജി സുരേഷ്...
കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ ടി എം തോമസ് ഐസക്കിനെ വിടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് നീങ്ങുകയാണ് ഇ.ഡി. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറലില്‍ നിന്ന്...
വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട തുറന്നത്. തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം ദര്‍ശനം നടത്താനാകും. ഇന്നു മുതല്‍ 18...
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ എം സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്....
പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിര്‍മ്മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണ്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബില്‍ ലാലും ചേര്‍ന്നാണ് പാത്രങ്ങള്‍ വാങ്ങിയത്. സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ്...
സംസ്ഥാനത്ത് സ്വർണ വില വീണ്ടും സർവകാല റെക്കോഡിൽ. 80 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏപ്രിലിൽ ഇതുവരെ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ആര്‍ക്കാണ് വിജയ സാധ്യത എന്നതില്‍ മനോരമ ന്യൂസും വോട്ടേഴ്സ് മൂഡ് റിസര്‍ച്ചും നടത്തിയ അഭിപ്രായ സര്‍വ്വെയിലാണ് കേരളത്തിലെ വിജയസാധ്യതകള്‍ പ്രവചിക്കുന്നത്. തിരുവനനന്തപുരത്ത് ശശി തരൂര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സര്‍വ്വെ...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ് എ ഇയര്‍'(സേ)...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കളുടെ വമ്പൻനിര കേരളത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തുന്നും. അന്ന് വൈകിട്ട് കോഴിക്കോട് ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്തുകൊണ്ടാണ് രാഹുൽ പ്രചാരണത്തിന് തുടക്കമിടുന്നത്....
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്...
ഡോ എപിജെ അബ്ദുകൾ കലാം സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനം. സർവകലാശാല ചാൻസലറായ ഗവർണറെ പൂർണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. രാഷ്ട്രപതി അനുവാദം നൽകാത്ത ബില്ലിലെ...
ഇടുക്കിയിൽ ചെമ്മീൻ കറി കഴിച്ച് അലർജിയുണ്ടായതിന് ചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ചെമ്മീൻകറി...
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡ് ചോർന്നതിലെ അട്ടിമറി ശരിവച്ച് വസ്തുതാന്വേഷണ റിപ്പോർട്ട്.മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്നാണ് കണ്ടെത്തല്‍. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി...
പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി...
പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40 കൊല്ലമായി പ്രവര്‍ത്തിച്ച് വന്നത്...
കനത്ത ചൂടിൽ പാലക്കാട് വെന്തുരുകുന്നതിനിടെ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 45.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് വിതർ സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിലും 40 ഡിഗ്രിക്ക് മുകളിലാണ് രാവിലെ 11...
കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു...
അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോൺബോസ്കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് പൊലീസ് കണ്ടെത്തി. ഡോൺബോസ്കോ മെയിൽ ഐഡി ആര്യയുടേതെന്നാണ് കണ്ടെത്തൽ. വിചിത്രവിശ്വാസത്തേക്കുറിച്ച് സംസാരിക്കാനായി തയാറാക്കിയതാണ് വ്യാജ മെയിൽ ഐ.ഡി. അന്യഗ്രഹ ജീവിതമെന്ന...
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. പൊന്നാനി കടപ്പുറത്താണ് മാസപ്പിറ കണ്ടത്. ഇതിന്റെ...
സംസ്ഥാനത്ത് ഏപ്രിൽ 13 വരെ ഉയർന്ന താപനില തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും...
വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിന് ഒരേ മനസോടെ കൈകോർത്ത് ആഗോള മലയാളി സമൂഹം. മോചനദ്രവ്യമായി വേണ്ടത് 34 കോടി ഇന്ത്യൻ രൂപ (ഒന്നര കോടി...
വ്രത ശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തി കുറിച്ച് ഇസ്ലാം മത വിശ്വാസികൾ ബുധനാഴ്ച ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ശവ്വാൽ ഒന്ന് ബുധനാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ്...
ചീമേനി ചെമ്പ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ്...
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) പരീക്ഷയിലാണ് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ....
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്കുന്ന പരസ്യങ്ങൾക്ക് അനുമതി നിർബന്ധമായും വാങ്ങിയിരിക്കണമെന്ന്...
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു. വൈകീട്ടത്തെ വൈദ്യുതി ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണ് ഉള്ളത്. വേനല്‍കടുക്കുന്ന ഓരോദിവസം ഉപയോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇന്നലെത്തെ ഉപയോഗം 11.01 കോടിയാണ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത...
സാമൂഹ്യ സുരക്ഷാ പെന്ഷന് അവകാശമാണെന്നു പറയാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്ഷന് എന്നാണു പേരെങ്കിലും അത് സര്‍ക്കാര്‍ നല്കുന്ന സഹായം മാത്രമാണ്. പെന്ഷന് നല്‍കുന്നതിനായി സെസ് പിരിക്കുന്നുണ്ട് എന്നതുകൊണ്ട് അതു നിയമപരമായ അവകാശമായി മാറില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ...
വൈദ്യുതി തടസ്സപ്പെട്ടാൽ 9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചും വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികൾ രജിസ്റ്റർ ചെയ്യാമെന്ന് കെഎസ് ഇബി. സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പരില്‍ കെ...
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 52,600 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 6575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ( നീറ്റ് -യുജി) രജിസ്ട്രേഷന് വീണ്ടും അവസരം. നാളെ രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പല കാരണങ്ങളാലും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളുടെ...
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ഇന്നു മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. 2023 നവംബർ, ഡിസംബർ മാസങ്ങളിലെ കുടിശികയുള്ള തുകയാണ് വിതരണം ചെയ്യുന്നത്....
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഏപ്രിൽ 12 വരെ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ...
ലോകത്ത് ഏറ്റവുമധികം ക്യാൻസർ രോഗികളുള്ളത് ഇന്ത്യയിൽ എന്നു കണക്ക്. പകർച്ചവ്യാധി ഇതര രോഗങ്ങളുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രി ഗ്രൂപ്പ് നടത്തിയ ഹെൽത്ത് ഓഫ് നേഷൻ സർവേയെ അടിസ്ഥാനമാക്കി വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ...
“ഡിയറസ്റ്റ് യൂസഫലി സര്, എന്റെ പേര് ഇഹ്സാന്‍. മൂന്നാം ക്ലാസില്‍ പഠിയ്ക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ എനിക്ക് പുതിയ ഇന്‍സുലിന്‍ പമ്പ് വാങ്ങി നല്കാന് മാതാപിതാക്കള്‍ കഷ്ടപ്പെടുകയാണ്. താങ്കൾ തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാന്‍ അവസരം നല്‍കുമോ. എത്രയും...
കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ട് ചലച്ചിത്രസ്വാദന ശില്‍പ്പശാലകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ 8,9,10 ക്ളാസുകളിലെ കുട്ടികള്‍ക്ക്...
കണ്ണൂർ കൊട്ടിയൂരിൽ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പന്നിയാംമല സ്വദേശി വിശ്വനാണ് അറസ്റ്റിലായത്. വീട്ടിൽ സൂക്ഷിച്ച 20 കിലോ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. പടക്ക നിർമാണത്തിന് കൊണ്ടുവന്നതെന്നാണ് മൊഴി. തൈപ്പറമ്പിൽ വിശ്വന്റെ...
ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെയുള്ള അന്വേഷണ രേഖകള്‍ നേരിട്ട് പേഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പൊലീസിന്...
ചെന്നൈയിൽ ബി ജെ പി പ്രവർത്തകനിൽ നിന്ന് പിടിച്ചെടുത്ത 4 കോടി രൂപ കൈമാറണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ജില്ലാ കളക്ടർ തള്ളി. പണവുമായി ബന്ധമില്ലെന്ന ബി ജെ പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ പ്രസ്താവന...