കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നെടുവത്തൂർ സ്വദേശി രാജനാണ് ഭാര്യ രമയെ കൊന്നത്. ആക്രമണത്തിനിടയിൽ രമയുടെ സഹോദരി രതിയുടെ കൈ വെട്ടിമാറ്റി. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. അടുത്ത ബന്ധു മരിച്ചതിനെത്തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കായി...
കോട്ടയത്ത് ഫ്ലാറ്റിന്റെ 12–ാം നിലയിൽനിന്നു വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. യുഎസിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകൾ റെയ (15) ആണ് മരിച്ചത്. 10–ാം ക്ലാസ് വിദ്യാർഥിനിയാണ്....
പാലക്കാട് ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേര് ഷോക്കേറ്റു മരിച്ചു. ടിവിയുടെ വയര്‍ ഊരി മാറ്റുന്നതിനിടെ മുണ്ടൂരില്‍ കയറം കോടം രമേഷ് (63) ഷോക്കേറ്റു മരിച്ചു. വൈദ്യുത പോസ്റ്റിലെ സ്റ്റേ വയറില്‍നിന്ന് ഷോക്കേറ്റു ചികിത്സയിലായിരുന്ന 75കാരിയുടെ...
തൃശൂരില്‍ പട്ടാപ്പകല്‍ റോഡരികില്‍ അച്ഛനേയും അമ്മയേയും മകന് വെട്ടിക്കൊലപ്പെടുത്തി. കുട്ടനും (60) ഭാര്യ ചന്ദ്രികയുമാണ് (55) മരിച്ചത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ മകന് അനീഷിനായി (30) പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒന്‍പതരയോടെ...
പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു....
ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സിന്ധുവിന്റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചില സഹപ്രവർത്തകരുടെ...
കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച...
കോഴിക്കോട് ഫോട്ടോ ഷൂട്ടിനിടെ നവവരന് പുഴയില്‍ മുങ്ങിമരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം. മാര്‍ച്ച് 14നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിന്...
ചാക്കയില്‍ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം. മൂന്നംഗ സംഘം വള്ളക്കടവ് സ്വദേശി സുമേഷിനെ കാറിടിച്ച് കൊന്നതാണെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ചാക്ക ബൈപ്പാസിലാണ് സംഭവം....
കൊല്ലം പൂത്തൂര്‍ ഇടവെട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു. ഇടവട്ടം സ്വദേശിനി നീലിമയാണ് മരിച്ചത്. 15 വയസായിരുന്നു. മാതാപിതാക്കളുടെ മുന്നില്‍വച്ചായിരുന്നു ആത്മഹത്യ. വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് സ്കൂളില്‍ ക്ലാസ് ഉണ്ടായിരുന്നില്ല. എന്നാല്‍ ക്ലാസുണ്ടെന്ന്...
എറണാകുളത്ത് ഫ്ലാറ്റിലെ താമസക്കാരിയായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപത്തെ ഫ്ലാറ്റിലെ താമസക്കാരി ചന്ദ്രികയാണ് (63) മരിച്ചത്. ദുബായിൽനിന്നും കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി ഇവർ ഭർത്താവിനൊപ്പം കൊച്ചിയിൽ എത്തിയത്. രാവിലെ നടക്കാൻ...
കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോകും. രാവിലെ പതിനൊന്ന് മണിക്കുള്ളിൽ മൂന്ന് വിമാനങ്ങളിലായിട്ടാണ് മൃതദേഹം കൊണ്ട് പോകുക. നെസ്റ്റിലെ നിര്‍മാണ ജോലിയിലുണ്ടായ അപകടം...
കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു. ഒരാള്‍ മരിച്ചു. 3 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുടങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അല്പം മുന്‍പാണ് അപകടം സംഭവിച്ചത്. കളമശേരി മെഡിക്കല്‍ കോളജിന് സമീപനം നെസ്റ്റിന്റെ ഇലക്ട്രോണിക് സിറ്റിയുടെ...
കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അച്ഛന് സജീവ് അറസ്റ്റില്‍. കുട്ടി കൊല്ലപ്പെട്ട കേസില്‍ സജീവിനെയും പൊലീസ് പ്രതിചേര്‍ത്തിരുന്നു. കുട്ടിയുടെ മുത്തശ്ശി സിപ്സിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സജീവിനെയും അറസ്റ്റ് ചെയ്തത്....
മറിയപ്പള്ളിയില്‍ പാറമടയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശി അജികുമാര്‍ (48) ആണ് മരിച്ചത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ലോറി പുറത്തെടുത്തത്. ലോറിയിലെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു അജികുമാറിന്റെ മൃതദേഹം. വെള്ളിയാഴ്ച...
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. സുരേഷിന്...
വിതുരയിൽ 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ. കണ്ണൂർ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകൻ ദത്തൻ ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ്...
ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ്. ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകർ അവിടെയെത്തിയത് ബക്കറ്റ് പിരിവിനല്ല. വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ...
ലഹരി കടത്ത് സംഘാംഗങ്ങൾ ഏറ്റുമുട്ടി ഹരിപ്പാട്ട് യുവാവ് കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവനം. കുമാരപുരം വാര്യംകോട് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്കിടെയാണ് അക്രമം അരങ്ങേറിയത്. ലഹരി വില്പനയുമായി ബന്ധപ്പെട്ട തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നു പോലീസ് പറയുന്നു....
മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം. ഫോട്ടോ സ്റ്റാറ്റ് എടുക്കാനാനെന്ന പറഞ്ഞാണ് ഇന്നലെ...
വിവാഹ സംഘത്തിനെതിരായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട തോട്ടടയിൽ സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തത്. വിവാഹ വീട്ടിലേക്കുള്ള സംഘം...
ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചുര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. തോട്ടടയിലാണ് സംഭവം. കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. . വിവാഹവീട്ടില്‍...
വിവാഹദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. കുളിച്ചു വരാമെന്ന് പറഞ്ഞ് മുറിയിൽ കയറിയ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വധൂഗൃഹത്തിലാണു...
പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്....
തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. തിരുവല്ല കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജിന് സമീപത്താണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച സ്റ്റീഫന്‍. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍മാരായ ആല്ബിന് ജോസ്, സുരേഷ്...
കോട്ടയത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി. അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ് (60) മരിച്ചത്. ഭാര്യ പുഷ്പമ്മയെ കുത്തി പരിക്കേൽപ്പിച്ച സുരേന്ദ്രനെ തൂങ്ങി മരിച്ച നിലയിലാണ്...
മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു. കോട്ടയം വൈകപ്രയാറിലാണ് ദാരുണ സംഭവം. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി (66) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബൈജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ മർദ്ദിക്കുകയായിരുന്നു....
മലപ്പുറം തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ. ഇന്ന് രാവിലെ 9.30-ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. പതിനെട്ട് വയസ്സേ പെൺകുട്ടിക്ക് പ്രായമുണ്ടായിരുന്നുള്ളൂ....
അയൽവാസിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ ശാന്തകുമാരി(50) ആണ് കൊല്ലപ്പെട്ടത്. മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ അയല്‍വാസികളായിരുന്ന റഫീഖ, അല്‍...
എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് യാത്രയ്ക്ക് ഇടയിൽ ആണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്....
പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍. സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറയുന്നു. ഡിസംബര്‍ 22ന് ആലുവ വെളിയത്തുനാട് സ്വദേശിനിയായ 15കാരി സ്കൂളില്‍...
ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. പയ്യനാമണ്ണ് പത്താലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന് റയാന് എന്നിവരാണ് മരിച്ചത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. റീനയും മകന് റയാനും വെട്ടേറ്റ നിലയിലാണ്. സോണി...
വടക്കൻ പറവൂരിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം പൂർത്തിയായി. മരണ കാരണം പൊള്ളലേറ്റത് ആണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ ആയതിനാലാകാം...
നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി കേശവന്, ഭാര്യ സെല്‍വം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. മകളാണ് മാതാപിതാക്കളെ വീടിനുള്ളില്‍ മരിച്ചനിലയില്‍...
മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.ആനക്കയം ചേപ്പൂര് കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖയറുനീസ (46),...
ആലപ്പുഴയില്‍ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കസ്റ്റ്ഡിയിലുള്ളത്. അതേസമയം കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപികരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി...
ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കും. തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ...
എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരു സംഘമെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ...
തിരുവനന്തപുരം വെഞ്ഞാറമൂടിൽ മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജയാണ് മരിച്ചത്. ഒൻപതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയിൽ തിരുവന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്. ഇന്നലെ...
പേരാമ്പ്രയില്‍ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ചു. മുളിയങ്ങല്‍ നടുക്കണ്ടി പ്രിയ(32), മക്കളായ പുണ്യതീര്‍ത്ഥ(13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.30ഓടേയാണ് സംഭവം. മൂവരെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എട്ട് മാസം...
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്....
കൊച്ചി ഞാറയ്ക്കല്‍ നായരമ്പലത്ത് പൊള്ളലേറ്റു മരിച്ച വീട്ടമ്മയുടെ മകനും മരിച്ചു. അതുല്‍ ആണ് മരിച്ചത്. 18 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അതുലിന്റെ അമ്മ സിന്ധു ഇന്നലെ മരിച്ചിരുന്നു. അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു....
എറണാകുളം വൈപ്പിൻ നായരമ്പലത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാൻ മരിക്കും മുമ്പ്...
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ എടുക്കുമെന്ന് പൊലീസ്. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്,...
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അന്വേഷണസംഘം. പ്രതി കാട്ടുപോത്തിനെ വേട്ടയാടിയെന്ന് സംശയമുണ്ടെന്നാണ് ആരോപണം. ഇയാൾ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കറിവച്ചതിനെകുറിച്ചുള്ള സന്ദേശങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച...
ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമയാണ് മരിച്ച നിഷാന്ത്. പടിയൂര്‍ സ്വദേശി ബിജു ഇരിങ്ങാലക്കുടയില്‍ തട്ടുകട...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ഹൃദ്രോഗിയായ കുട്ടിയെ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിൽ കൊണ്ടുപോകവേയാണ് മരണമുണ്ടായത്. ഇന്ന് അട്ടപ്പാടിയിലുണ്ടാകുന്ന...
മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്കിന് വേണ്ടി കായലിലെ തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. കായലിൽ വലിച്ചെറിഞ്ഞ മൊഴിയെത്തുടർന്ന് മൂന്ന് ദിവസം കായലിൽ തിരച്ചിൽ നടത്തിയിരുന്നു. അപകടത്തിൽ ദൂരൂഹതയില്ലെന്നും...
പാലക്കാട് ഷൊര്‍ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമം. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കൂനത്തറ പാലയ്ക്കല്‍ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ കൊളുത്തുന്നതിനിടെ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും...
പൊലീസിനെതിരെ കത്തെഴുതിവെച്ചിട്ട് യുവതി തൂങ്ങിമരിച്ചു. ആലുവ എടയപ്പുറത്താണ് സംഭവം. എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ് ജീവനൊടുക്കിയത്. 21 വയസ്സായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്കാന് യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. നാളുകളായി...