സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,62,428 പരിശോധനകള്‍ നടന്നു. 2,37,045പേരാണ് ചികിത്സയിലുള്ളത്. 189 മരണങ്ങളുണ്ടായി. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം തുടരുന്ന ഘട്ടത്തിലാണ് വീണ്ടും നിപ വന്നത്. കോവിഡ് പ്രതിരോധത്തോടൊപ്പം തന്നെ...
സ്വര്‍ണാഭരണ വില്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നികുതി...
നവകേരളം കർമ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകൾ ജനപങ്കാളിത്തത്തോടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ കാലനേട്ടങ്ങൾ നിലനിർത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കർമ്മ സമിതിയോഗത്തിൽ...
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ്...
സൈബര്‍ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് വിഭാഗം വൈകാതെ പോലീസില്‍ നിലവില്‍ വരും. ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായിരിക്കും...
കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തി അയല്പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
കോവിഡ് പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. നാളെ വൈകിട്ട് 4നാണ് റിവ്യു മീറ്റിംഗ്. തദ്ദേശസ്വയംഭരണ വകുപ്പ്,റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിലാണ്...
കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകനയോഗം ചേരും. സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ബുധനാഴ്ച നടക്കും. പകൽ സമയത്തെ തിരക്ക് കുറയ്ക്കുകയാണ്...
മതതീവ്രവാദം മനുഷ്യനെ ഇല്ലാതാക്കുമെന്നതിന് ഒരു പാഠമാണ് അഫ്ഗാനിസ്ഥാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയരണം. ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
മലയാളികൾക്ക് ഉത്രാടദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗൺ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവോണനാളിനെ വരവേൽക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കൊവിഡ്...
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങുകള്‍. ഭണഘടന മൂല്യങ്ങള്‍ ഫലവത്താക്കാന്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടില്‍ നമുക്ക് കഴിഞ്ഞോ എന്ന്...
വിദേശയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പണം കടത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. കസ്റ്റംസ് സരിത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഈ വിവരമുള്ളത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർക്കടത്ത് കേസിൽ നൽകിയ കാരണം...
സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജമാണ്. 75 പേർക്ക് മാത്രമായിരിക്കും...
പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരരൂപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരഭിമാനകൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഇത്. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്ഷന് ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു. പെന്ഷന് വിതരണത്തിനായി 1481.87 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 48,52,098...
സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തി വരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബദല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടാന്‍ കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി....
മന്ത്രി എ കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയില്‍ പരാതി. കുണ്ടറ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ, ആരോപണ വിധേയനായ മന്ത്രി...
കോവിഡ് നിയന്ത്രണങ്ങള്‍ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ഒഴിവാക്കാറായിട്ടില്ല. നിയന്ത്രണങ്ങളില്‍ തെറ്റില്ലെന്ന് ദേശീയ തലത്തിലെ വിദഗ്ധരും പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു...
കൊടകര കുഴല്‍പ്പണക്കേസിലെ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അടക്കമുള്ളവരുമായി അടുപ്പമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് ഒതുക്കുകയാണെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര...
സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 1,28,489 പരിശോധനകള്‍ സംസ്ഥാനത്ത് നടന്നു. 24 മണിക്കൂറില്‍ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 132 ആണ്. 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന്...
15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. ആഗസ്റ്റ് 18വരെയാണ് സമ്മേളനം. 2021-22 വർഷത്തെ ബജറ്റിലെ വകുപ്പ് തിരിച്ചുള്ള ധനാഭ്യർഥനകളിൽ ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനം. 20 ദിവസമായിരിക്കും സഭ സമ്മേളിക്കുക. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ...
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റെതാണ് തീരുമാനം. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും അവലോകനയോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്ക്കുന്നതും ബക്രീദിനോടനുബന്ധിച്ച് കുടുതല്‍ ഇളവ് നല്‍കിയതിനെ...
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഓണക്കിറ്റില്‍ കുട്ടികള്‍ക്കുള്ള ക്രീം ബിസ്കറ്റ് ഉണ്ടാകില്ല. പൊടിഞ്ഞു പോകാന്‍ ഇടയുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. പകരം എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ തീരുമാനമില്ല. കിറ്റില്‍ കുട്ടികള്‍ക്കായി മിഠായിപ്പൊതി നല്‍കാനാണ് ആദ്യം ആലോചിച്ചത്....
സംസ്ഥാനത്ത് രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണോ എന്നതില്‍ ഇന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകീട്ട് മൂന്നരയ്ക്ക് അവലോകന യോഗം ചേരും. വാരാന്ത്യ ലോക്ഡൗണ്‍ തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും.പെരുന്നാള്‍ പ്രമാണിച്ച് കടകള്‍...
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജലഗതാഗതം കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച...
കിറ്റെക്സ് വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് പിണറായി വിജയന് ട്വിറ്ററില്‍ കുറിച്ചു. വ്യവസായവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നും നിക്ഷേപ പദ്ധതി പിന്‍വലിക്കുകയാണെന്നും പറഞ്ഞ്...
കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡിജിറ്റൽ...
കോവിഡ് പശ്ചാത്തലത്തില്‍ കെ.എസ്.ഇ.ബി. ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 1997 സെപ്റ്റംബര്‍ 29 മുതല്‍ 500 വാട്ട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം...
സംസ്ഥാനത്ത് ഇന്ന് 13,550 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 1,23,225 പരിശോധനകൾ നടത്തിയതിലാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 104 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇപ്പോൾ 99,174 പേരാണ് ചികിത്സയിലുള്ളത്. ശരാശരി ടെസ്റ്റ്...
ഈ കൊറോണക്കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലോ വിദേശത്തോ കഴിഞ്ഞ രണ്ട് വർഷമായി വലിയ പൊതുപരിപാടികൾ ഒന്നും തന്നെ സംഘടിപ്പിച്ചിട്ടില്ല. എന്നാലും യോഗയുടെ പ്രധാന്യം കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര...
തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 2019 ലെ വിജ്ഞാപനത്തിന്റെ...
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയില്‍ നാലുപേര്‍ മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടണം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന് കടന്നപ്പള്ളി...
സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,22,628 പരിശോധനകള്‍ നടത്തി. 96 പേരാണ് മരണമടഞ്ഞത്. ആകെ 4,45,334 പേര് ചികിത്സയിലുണ്ട്. രോഗമുക്തരായവരുടെ എണ്ണം 29,442. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി...
സത്യപ്രതിജ്ഞ ചടങ്ങ് മെയ് 20ന് നടക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഔദ്യോഗികമായി കത്ത് നൽകി. സർക്കാർ രൂപീകരണത്തിനായി പിണറായി...
സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,31,375 പരിശോധനകള്‍ നടത്തി. മരണസംഖ്യ 93. ഇപ്പോള്‍ 4,42,194 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 31,319 പേര് രോഗമുക്തരായി. കോവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു...
കേരളത്തിനുള്ള മെഡിക്കല്‍ ഓക്സിജന്‍ വിഹിതം കൂട്ടി കേന്ദ്രസര്‍ക്കാര്‍. പ്രതിദിനം 150 ടണ്ണില്‍ നിന്ന് 358 ടണ്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ആകെ 7.2 കോടി ഡോസ് വാക്സീന് നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ്...
സംസ്ഥാനത്ത് ഇന്ന് 43529 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 146320 പരിശോധനകളാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ നടന്നത്. 95 മരണങ്ങളുണ്ടായി. ഇപ്പോൾ 432789 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 34600 പേർ രോഗമുക്തരായി. ഇന്നലെ വാർത്താ സമ്മളനം...
യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ യാത്രാപാസ് നല്കാന് പാടുള്ളുവെന്ന് പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പാസ് നല്കുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവില്‍...
കൊവിഡ് രണ്ടാം തരംഗം ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ ”ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്” എന്ന മാനസികാരോഗ്യ, കൗൺസിലിംഗ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ജില്ലയിലും മെന്റൽ ഹെൽത്ത് ടീമിന്റെ ഭാഗമായാണ് ഈ പദ്ധതി...
സംസ്ഥാനത്ത് മെയ് 15 വരെ 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരും എന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഓക്സിജൻ വേസ്റ്റേജ് കുറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. അത് പരിശോധിക്കുന്നതാണ്. എല്ലാ...
കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിൽ വിജ്ഞാപനമിറക്കി സംസ്ഥാന സർക്കാർ. സ്വര്‍ണക്കടത്ത് ഉള്‍പ്പെട്ട കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആരോപണത്തിനു പിന്നാലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം തുടങ്ങി....
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20 ന് നടക്കും. സി പി എം – സി പി ഐ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.സിപിഎം, എൽഡിഎഫ് യോഗങ്ങൾ പൂർത്തിയാക്കി മന്ത്രിമാരെ തീരുമാനിക്കുമ്പോൾ 18 കഴിയും....
കേരളത്തിലെ ആരോഗ്യ പ്രവത്തകർക്കു അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ പാഴാക്കാതെ ശ്രദ്ധയോടെ ഉപയോഗിച്ചതോടെ കേന്ദ്രം തന്നതിൽ കൂടുതൽ ഉപയോഗിക്കാൻ കേരളത്തിനായി.ഇത് ചൂണ്ടി കാട്ടി ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ...
കിഫ്ബി റെയ്ഡിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് പിണറായി. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും...
ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍...
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതി നാളെ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലയിലായി 200 പേര്‍ക്ക് ഉദ്ഘാടന ദിവസം ലാപ്ടോപ്...
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങൾ നേരിടുന്ന...
കര്‍ഷകരുടെ പ്രതിഷേധത്തിന് അടിസ്ഥാനമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം രാജ്യതലസ്ഥാനം കര്‍ഷകരുടെ ഐതിഹാസികമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. സമീപകാലത്തെങ്ങും ദൃശ്യമാകാത്ത വലിയ ഇച്ഛാശക്തി ഈ പ്രതിഷേധത്തിന് പിന്നിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്...