18 ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അശ്ലീല ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം. ഐടി നിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപടിയെടുത്തത്. 19 വെബ്സൈറ്റുകള്‍, 10...
സിഎഎ വിഷയത്തിൽ പുനഃപരിശോധനകൾ ഇനി സാധ്യമല്ലെന്ന് കേന്ദ്രം. സുപ്രീംകോടതിയിൽ ഈ നിലപാട് അറിയിക്കും. നിയമ നിർമ്മാണത്തിന് തുടർച്ചയായി ഉള്ള ചട്ടങ്ങൾ രൂപീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. 1955 ലെ പൗരത്വ ഭേദഗതി നിയമത്തിലെ അപാകതകൾ തിരുത്തുകയാണ്...
അധികമായി കടമെടുക്കുന്നതിന് അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു....
കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റേതെന്ന് കേരളം. കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യമെന്നും സത്യവാങ്മൂലത്തില്‍...
കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ സമരത്തിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് ബുധനാഴ്ചത്തെ പ്രതിഷേധം. കോൺഗ്രസ് ദേശിയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന...
ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അമ്മ. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ ഹർജിയിൽ പറയുന്നു. യമനിൽ സൗകര്യം ഒരുക്കാൻ തയ്യാറായവരുടെ പട്ടിക കോടതിക്ക്...
ജിഎസ്ടി വിഹിതത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. 332 കോടി രൂപ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്...
രാജ്യത്ത് സവാള വില പിടിച്ചുകെട്ടാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രണ്ടാഴ്ചയ്ക്കിടെ വില രണ്ടിരട്ടിയായി വര്‍ധിച്ച് കിലോയ്ക്ക് 90 രൂപയുടെ അടുത്ത് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. സബ്സിഡി നിരക്കില്‍ സവാള 25 രൂപയ്ക്ക് വില്‍ക്കാനാണ് തീരുമാനം. ഇതിനായി...
ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സർക്കാർ. വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം സംസ്ഥാന പദവി എപ്പോള്‍ പുനഃസ്ഥാപിക്കാമെന്നതിൽ സമയ പരിധി നിശ്ചയിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി....
കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കരുതുന്നത് വിവേചന പരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയണ്. കിഫ്ബി മുഖേനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് ഉതകുന്ന...
സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി ആക്റ്റും ഉപയോഗിച്ച് കേസ് എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത കുറ്റപത്രം സമർപ്പിക്കുന്നതിന് വിജിലൻസ് മാനുവൽ തടസമില്ല,...
മുഖ്യമന്ത്രി പിണറായി വിജയന്റെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. അടുത്ത മാസം 8 മുതൽ 18 വരെയാണ് യാത്ര. യുഎസ് യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും...
ഓണ്‍ലൈന്‍ മരുന്നുവിൽപന കമ്പനികൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചന. രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകൾ, മരുന്നുകളുടെ യുക്തിരഹിതമായ വിൽപന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് ഇ-ഫാർമസികൾ പൂർണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. ഫെബ്രുവരിയിൽ 20 ഇ–ഫാർമസി കമ്പനികൾക്ക്...
സംസ്ഥാന പൊലീസിന് മേല്‍ വിവരശേഖരണാധികാരം നല്‍കുന്നത് ഉള്‍പ്പെടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ വിപുലമാക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം വെളുപ്പിക്കല്‍ ചട്ടങ്ങള്‍ ഭേഭഗതി ചെയ്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇ ഡിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത്. പുതിയ ഭേദഗതി അനുസരിച്ച് 15...
കേന്ദ്രസര്‍ക്കാര്‍ ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിരാകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും പിണറായി വിജയന് ആരോപിച്ചു....
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് വാർത്താ വിതരണ മന്ത്രാലയം. 10 യൂട്യൂബ് ചാനലുകളെയാണ് സർക്കാർ വിലക്കിയത്. ഈ ചാനലുകൾ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു. മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലുകൾക്കെതിരെ...
കേരളത്തിനുള്ള ഗോതമ്പിന്റെ വിഹിതം കുറച്ചത് സംസ്ഥാന സർക്കാരിന്റെ അറിവും സമ്മതത്തോടും കൂടിയെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ. ലോക്സഭയിൽ പാലക്കാട് എംപി, വി.കെ.ശ്രീകണ്ഠന് നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന മറുപടി...
കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം...
കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഉത്തരവിറക്കി. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക്...
രാജ്യത്തെ പൗരൻമാരുടെ വിവരങ്ങൾ സർക്കാരിനും കമ്പനികൾക്കും ലഭ്യമാക്കാൻ പുതിയ നയവുമായി കേന്ദ്ര സർക്കാർ. വ്യക്തിഗതമല്ലാത്ത വിവരങ്ങളാണ് ഇത്തരത്തിൽ കൈമാറാൻ കഴിയുക. നയത്തിന്റെ കരട് കേന്ദ്ര ഐ.ടി മന്ത്രാലയം പുറത്തിറക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൈവശമുള്ള വിവരങ്ങൾ...
സമൂഹമാധ്യമങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കണം എന്ന് കേന്ദ്ര സർക്കാർ. മുന്നറിയിപ്പ് ഇല്ലാതെ വ്യക്തികളുടെ അക്കൗണ്ടുകൾ പൂട്ടിയാൽ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. ഒരാളുടെ അക്കൗണ്ടിൽ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടെങ്കിൽ അത്...
ദളിത് ക്രിസ്ത്യൻ, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആലോചിച്ച് കേന്ദ്ര സർക്കാർ. ഇക്കാര്യം പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിക്കും. സുപ്രീംകോടതിയിൽ കേസ് വന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. 1950 ലെ ഉത്തരവ്...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കും പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി. കണ്ടേയിന്മെന്റ് സോണുകളിൽ ഉള്ളവർ ഓഫീസുകളിൽ എത്തേണ്ടതില്ലെന്നതടക്കമുള്ള അറിയിപ്പാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. അണ്ടർ സെക്രട്ടറിക്ക് താഴെയുള്ള ഉദ്യോഗസ്ഥർക്ക് 50...
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല കോര്‍, നോണ്‍ കോര്‍ ആക്കി തരം തിരിക്കുന്നതില്‍ വ്യക്തത തേടി കേരളം. എന്തൊക്കെ ഇളവുകളാണ് നോണ്‍ കോര്‍ വിഭാഗത്തില്‍ ഉണ്ടാവുക എന്നതില്‍ കേന്ദ്രസർക്കാർ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി കെ എന്‍...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പിന്‍വലിക്കല്‍ ബില്ലിന് മന്ത്രിസഭാ യോഗം അനുമതി...
കേന്ദ്രം എക്സൈസ് തീരുവ കുറച്ചത് പോരെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധന വിലയിലെ മൂല്യവര്‍ധിത നികുതി കേരളം കുറയ്ക്കില്ല. കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി കേരളത്തിലും വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ...
ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരുകോടി രൂപ വരെ പിഴ. ആധാര്‍ നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമലംഘനങ്ങളുടെ നടപടിയ്ക്ക് ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥനെ...
സില്‍വർ ലൈൻ പദ്ധതിയുടെ വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവാണ് നിലാപട് വ്യക്തമാക്കിയത്. കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്ന് കേന്ദ്ര...
ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്രസർക്കാർ. ശമ്പളത്തിന്റെ ഭാഗമായ ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായാണ് വർധിപ്പിച്ചത്. ഇത് 47 ലക്ഷത്തിലേറെ വരുന്ന സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തിലേറെ വരുന്ന പെൻഷൻകാർക്കും...
ഉന്നതരുടെ നികുതി വെട്ടിപ്പിനെ കുറിച്ചുള്ള വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക. അന്വേഷണ സംഘത്തില്‍ എന്‍ഫോഴ്സമെന്റ്, ആര്‍ബിഐ തുടങ്ങിയവരുടെ പ്രതിനിധികള്‍ ഉണ്ടാവും. കഴിഞ്ഞദിവസമാണ് നികുതിയിളവുള്ള...
ദത്തെടുക്കലിന്റെ ഭാഗമായുള്ള നടപടികൾ ലഘൂകരിക്കാൻ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. കുട്ടികളെ ദത്തെടുത്താൽ വിദേശത്തു നിന്നുള്ളവർ 2 വർഷം ഇന്ത്യയിൽ താമസിക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തും. കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ചട്ടങ്ങൾ കർശനമാക്കാനും നടപടികൾ...
പെഗാസസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സ്വതന്ത്രമായുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കുന്നതിനായ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പെഗാസസ് സോഫ്റ്റവെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ...
രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒരു വര്‍ഷമായി നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിമര്‍ശിച്ചു. ട്രൈബ്യൂണലുകള്‍ ഒന്നുകില്‍ പ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ അടച്ചുപൂട്ടണമെന്നും...
ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്തവര്‍ഷം ജൂലൈ ഒന്നോടെ ഇത് പ്രാബല്യത്തില്‍ വരും. പോളിത്തീന്‍ കവറുകളുടെ കനം 120 മൈക്രോണായി ഉയര്‍ത്തണം. നിലവില്‍ 50 മൈക്രോണ്‍...
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു....
പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 60 ദിവസത്തിനകം പരാതികള്‍ തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. ഇത് 45 ദിവസമായി വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. 2020ല്‍ 22 ലക്ഷം...
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ ഹരിയാനയില്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. ബിജെപി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനാ...
കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീട്ടുവാടക അലവൻസ് (എച്ച്ആർഎ) വർധിപ്പിച്ചു. 1– 3% കൂട്ടി. എക്സ്, വൈ, സെഡ് നഗരങ്ങളിൽ എച്ച്ആർഎ യഥാക്രമം അടിസ്ഥാന ശമ്പളത്തിന്റെ 27, 18, 9 ശതമാനം വീതമാക്കിയാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ 24,16,...
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നാളെ നടന്നേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിയതായാണ് സൂചന. 20 ഓളം പുതിയ മന്ത്രിമാര്‍ പുനഃസംഘടനയില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മന്ത്രിമാരെ മാറ്റിയേക്കുമെന്നും, വകുപ്പുകളില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നുമാണ് വിവരം. മധ്യപ്രദേശില്‍...
കോവിഡ് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടിന പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് ബാധിത മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. എട്ടു...
പബ്ജി വീണ്ടും വിവാദത്തിൽ. വിവര സുരക്ഷയെ സംബന്ധിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയ പബ്ജി ഗെയിമിംഗ് ആപ്പിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന് ഗെയിമില്‍ വലിയ നിക്ഷേപമുളളതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയില്‍...
കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷകസംഘടനകൾ. നിയമങ്ങൾ പിൻവലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ ധാർഷ്ട്യം വ്യക്തമാക്കുന്നതെന്ന് കർഷകസംഘടനകൾ പ്രതികരിച്ചു. നിയമങ്ങൾ പിൻവലിക്കാതെ നീക്ക് പോക്കില്ലെന്നും കിസാൻ മോർച്ച അറിയിച്ചു. വിവാദ കാർഷിക നിയമങ്ങൾ...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്കാന് സാധിക്കുകയുള്ളൂ. കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ക്കില്ലെന്നും...
സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ജയില്‍ ശിക്ഷയ്ക്ക് ശുപാര്‍ശ നൽകി. ഇതിനായുള്ള കരട് ബില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം...
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് ഉടന്‍ മറ്റൊരു ഉത്തേജക പാക്കേജ് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇതിനായി പൊതുജനാഭിപ്രായം തേടുകയാണെന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി...
2021ലെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്സാപ് തന്ത്രങ്ങള്‍ക്കെതിരെ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. പുതിയ ഐടി ചട്ടങ്ങള്‍ അനുസരിക്കുന്നത് സംബന്ധിച്ച് വാട്സാപ്പുമായുള്ള തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍...
രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു. ട്വിറ്റർ...
രാജ്യത്തെ കൊവിഡ് വാക്സിൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രസർക്കാർ. വാക്സിൻ നിർമിക്കാൻ തയാറുള്ള ആർക്കും കൊവാക്സിൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സിനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായിട്ടുണ്ട്....
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.ഗര്‍ഭിണികളും അംഗപരിമിതരും ഓഫീസില്‍ വരേണ്ടതില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പകരം അവര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍...
കൊവിഡ് നിയന്ത്രിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന വിമർശനവുമായി കോണ്‍ഗ്രസ്. ഓക്സിജന്‍, ആശുപത്രി കിടക്ക, വാക്സിന് എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. ഇന്ത്യയില്‍ വാക്സിന് ഉറപ്പാക്കാതെ വാക്സിന് കയറ്റി അയയ്ക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൊവിഡ് വ്യാപനത്തിന്റെ...