Connect with us

ആരോഗ്യം

കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ ലക്ഷണം; അതീവ ജാഗ്രത തുടരണം

Published

on

covid test

കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ ലക്ഷണമെന്ന് കേന്ദ്രം. കേരളത്തിൽ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടർച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 8.83 ശതമാനവും പഞ്ചാബിൽ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.

തുടർച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നാലിൽ കുറവായി നിലനിർത്താൻ കേരളത്തിനു സാധിക്കുന്നുണ്ട്. മാത്രമല്ല, ഒരു ദിവസം കോവിഡ് പോസിറ്റീവ് ആകുന്നവരേക്കാൾ കോവിഡ് മുക്തരാണ് ഇപ്പോൾ ഉള്ളത്. കോവിഡ് മുക്തരുടെ എണ്ണം വർധിക്കുന്നത് ശുഭസൂചനയെന്നാണ് വിലയിരുത്തൽ. എന്നാൽ, ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

വീണ്ടുമൊരു തീവ്ര രോഗവ്യാപനത്തിനുള്ള സാധ്യത മുന്നിൽ കാണുകയാണ് ആരോഗ്യവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ്, ഉത്സവങ്ങൾ എന്നിവ രോഗികളുടെ എണ്ണം കൂടാൻ കാരണമായേക്കും. അതിനാൽ, കോവിഡ് നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരാനാണ് സർക്കാർ തീരുമാനം.

കേരളത്തിൽ ഇന്നലെ 2.078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, 2211 പേർ രോഗമുക്തി നേടി. 1860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25,009 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,777 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,019 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version