Connect with us

കേരളം

സത്യപ്രതിജ്ഞ എൽ ഡി എഫ് യോഗത്തിനു ശേഷം ; മന്ത്രിമാരെ പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

bcc06c65 6436 434f 8f5e 091fa9c92f85

അടുത്ത മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എൽ ഡി എഫ് യോഗത്തിനു ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. മന്ത്രിസഭയിലെ പുതുമുഖങ്ങളെ സംബന്ധിച്ച് ആലോചനകൾക്ക് ശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകും.കൊവിഡ് മഹാമാരിയെ ചെറുക്കുക പ്രധാനമാണ്.

വികസന കാര്യങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും വിട്ടുവീഴ്ച വരുത്തില്ല. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ ഗൂഡാലോചന നടന്നു.യു.ഡി. എഫ് നേതാക്കൾ പറയുന്ന കാര്യങ്ങളിൽ കേന്ദ്രം അന്വേഷണ ഏജൻസികളെ വച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കമ്പനികൾക്ക് അനുമതി പാടില്ല എന്നതാണ് സർക്കാർ നയം ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ ശ്രമിച്ചു. ഗൗരവമായ ഗൂഡാലോചന നടന്നതായും മുഖ്യമന്ത്രി ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വോട്ട് കച്ചവടമാണ് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് കച്ചവടം കാരണമാണ് മിക്കയിടങ്ങളിലും യുഡിഎഫ് വിജയിച്ചത്. ബിജെപി വോട്ട് മറിച്ചില്ലായിരുന്നെങ്കിൽ യുഡിഎഫ് പതനത്തിന്റെ ആഘാതം കൂടിയേനെ. പത്ത് മണ്ഡലങ്ങളിൽ യുഡിഎഫ് ജയത്തിന് കാരണം ബിജെപി വോട്ടാണ്. ബിജെപി വളർന്നു എന്നാണ് അവർ പറയുന്നത് അങ്ങനെയെങ്കിൽ വോട്ടും കൂടേണ്ടതാണ് എന്നാൽ പല മണ്ഡലങ്ങളിലും വളരെ കുറവാണ് വോട്ട് ശതമാനം.

ഇതിന് വ്യക്തമായ ഉദാഹരണമാണ് സുൽത്താൻ ബത്തേരി. ഇവിടെ യുഡിഎഫ് പതിനായിരത്തിൽ പരം വോട്ടുകൾക്ക് ജയിച്ചു. അതിലേറെ വോട്ട് ബിജെപിക്ക് അവിടെ കുറഞ്ഞിട്ടുമുണ്ട്. കുണ്ടറയിലും വാമനപുരത്തും നടന്നത് ഇതാണ്. ചാലക്കുടി, കോവളം, പാല, കടുത്തുരുത്തി തുടങ്ങിയ ഇടങ്ങളിലെ യുഡിഎഫ് ജയത്തിന് കാരണം ബിജെപി വോട്ടുകളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം6 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം6 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം22 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version