Connect with us

കേരളം

കേരളത്തിൽ മങ്കി പോക്സ് ; വിദേശത്തു നിന്ന് എത്തിയ ആൾക്ക് ലക്ഷണങ്ങൾ

കേരളത്തിൽ മങ്കി പോക്സ് എന്ന് സംശയം. മങ്കി പോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. രോ​ഗിയെ പ്രത്യേക നിരീക്ഷണത്തിലാക്കി. പൂനെയിലെ വൈറോളജി വകുപ്പിന്റെ പരിശോധന ഫലം വന്നതിനു ശേഷമായിരിക്കും സ്ഥിരീകരിക്കുക. ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കും.

വിദേശത്തുനിന്നു എത്തിയ ആളിലാണ് രോ​ഗ ലക്ഷണങ്ങൾ കണ്ടത്. മൂന്നു ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോ​ഗ്യവിഭാ​ഗം പ്രത്യേക നിരീക്ഷണത്തിലാക്കുകി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.

കുരങ്ങു പനി എന്നല്ല കുരങ്ങ് വസൂരിയാണ് ഇതെന്നാണ് ആരോ​ഗ്യമന്ത്രി പറഞ്ഞത്. വസൂരിയുടേതിന് സമാനമായ ലക്ഷണങ്ങളാണ് ഉള്ളതെന്നും വ്യക്തമാക്കി. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വീണ ജോർജ് പറയുന്നത്. ശരീരശ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നതെെന്നും അതിനാൽ അടുത്ത ബന്ധമുള്ളവരിലേക്ക് മാത്രമാണ് പകരാൻ സാധ്യതയുള്ളതെന്നും വ്യക്തമാക്കി. ലക്ഷണമുള്ള ആൾക്ക് വീട്ടുകാരുമായി മാത്രമാണ് ബന്ധമുള്ളതെന്നും മന്ത്രി പറഞ്ഞു. രോ​ഗം സ്ഥിരീകരിച്ചവരിൽ മരണനിരക്ക് കുറവായതിനാൽ ആശങ്കപ്പെടാനില്ലെന്നും കൂട്ടിച്ചേർത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം14 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം22 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം23 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം23 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version