Connect with us

കേരളം

ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങി, പഴുപ്പ് ബാധിച്ച 14കാരന്‍ മറ്റൊരാശുപത്രിയില്‍ ചികിത്സയില്‍

Himachal Pradesh Himachal Pradesh cloudburst (15)

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങിയതായി പരാതി. പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ മാസം 12-ാം തീയതിയാണ് വയറുവേദനയെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ 14കാരന്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ അപ്പെന്‍ഡിസൈറ്റിസ് ആണ് എന്ന് കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയ കുട്ടിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. വീണ്ടും അതേ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കുഴപ്പമില്ലെന്ന മട്ടില്‍ മടക്കി വിട്ടതായി പരാതിയില്‍ പറയുന്നു.

വേദന കലശലായതിനെ തുടര്‍ന്ന് വീണ്ടും അതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടിയെത്തി. വീണ്ടും അപ്പെന്‍ഡിസൈറ്റിസ് ഉണ്ടായതായാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ 14കാരനെ പരിശോധിച്ചപ്പോഴാണ് വയറിനകത്ത് സര്‍ജിക്കല്‍ ക്ലിപ്പ് കണ്ടെത്തിയത്.

ശസ്ത്രക്രിയയിലൂടെ തന്നെ സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുത്തു. നിലവില്‍ കുട്ടിയുടെ നില മെച്ചപ്പെട്ടു വരികയാണ്. എങ്കിലും കുട്ടിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ തുടരുന്നതായി കുടുംബം പറഞ്ഞു. സംഭവത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ രോഗിയായ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version