Connect with us

കേരളം

‘സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല’; മോശമായ സ്പർശനം ആയി അനുഭവപ്പെട്ടു; പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മാധ്യമപ്രവർത്തക

IMG 20231028 WA0580

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിൽ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പർശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു. ഒരു മാധ്യമ പ്രവർത്തകർക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും മാധ്യമ പ്രവർത്തക കൂട്ടിച്ചേർത്തു.

മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചിട്ടുമുണ്ട് സുരേഷ് ഗോപി.

‘ഞാൻ ദുരുദ്ദേശത്തോടെ അല്ല മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചത്. എനിക്ക് എന്നും അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂ. അതിൽ ഒരു തരത്തിലും ഉള്ള ദുരുദ്ദേശം ഇല്ല. അവർ അടക്കം രണ്ട് മൂന്ന് പേർ എനിക്ക് നടന്ന് പോകാൻ ഉള്ള വഴി തടസ്സപ്പെടുത്തി ആണ് നിന്നത്. അതിന് അവരോട് ഒരു തരത്തിലും മോശമായി ഞാൻ സംസാരിക്കുകയോ വഴിയിൽ നിന്ന് മാറാൻ പറയുകയോ ചെയ്തിട്ടില്ല. രണ്ട് തവണ തോളിൽ കൈ വച്ചപ്പോഴും അവർ കൈ തട്ടി മാറ്റി എന്നത് ശരിയാണ്. പക്ഷേ അവരുടെ മുഖത്ത് അപ്പോഴും ദേഷ്യം ഉണ്ടായിരുന്നില്ല. അവരെ തള്ളി മാറ്റുകയോ അടിക്കുകയോ ഒന്നും ഞാൻ ചെയ്തില്ലല്ലോ. അതല്ലേ തൊഴിലിടത്തിലെ ഭയപ്പെടുത്തല്‍? മാധ്യമപ്രവർത്തകയോട് മാപ്പ് പറയാൻ തയ്യാറാണ്. അവരോട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിന്ന് മാപ്പ് പറയാൻ തയ്യാറാണ്. അതിലും വലിയ മാപ്പ് പറച്ചിൽ ഉണ്ടോ? അവർ നിയമനടപടി സ്വീകരിച്ചാൽ അതിനെ നേരിടും.’-സുരേഷ് ഗോപി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം14 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം16 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം20 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം20 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version