Connect with us

കേരളം

അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Published

on

Actor Suraj Venjaramoods license will be suspended

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ്. അമിത വേഗത്തില്‍ ഓടിച്ച കാര്‍ അപകടത്തില്‍പെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് സുരാജ് വെഞ്ഞാറമൂടിന് നോട്ടീസ് അയച്ചിരുന്നു.

മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയിരുന്നില്ല. രജിസ്റ്റേര്‍ഡ് ആയി അയ്യച്ച നോട്ടീയ് സുരാജ് വെഞ്ഞാറമൂട് കൈപറ്റിയതിന്റെ രസീത് മോട്ടോര്‍ വാഹനവകുപ്പിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടു പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. 2023 ജൂലൈ 29ന് രാത്രിയായിരുന്നു അപകടം.

തമ്മനം കാരണക്കോടം റോഡില്‍ സുരാജ് വെഞ്ഞാറമൂട് അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രകന് പരിക്കേല്‍ക്കുകയായിരുന്നു. മഞ്ചേരി സ്വദേശി ശരത്തിന് അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. വലതുകാലിലെ വിരലുകള്‍ക്കായിരുന്നു ശരത്തിന് പരിക്കേറ്റത്. കേസ് രജിസ്റ്റര്‍ ചെയ്ത പാലാരിവട്ടം പൊലീസ് പിന്നീട് എഫ്‌ഐആര്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version