Connect with us

കേരളം

ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ‘ഫീഡ് സപ്ലൈകോ’ ആപ്പ്

Published

on

സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ വിശദമാക്കി കൊണ്ടുള്ള ‘ട്രാക്ക് സപ്ലൈകോ’ മൊബൈല്‍ ആപ്പും സപ്ലൈകോ സേവനങ്ങള്‍ സംബന്ധിച്ച ഉപഭോക്താക്കള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന ‘ഫീഡ് സപ്ലൈകോ’ മൊബൈല്‍ ആപ്പും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പുറത്തിറക്കി.

സപ്ലൈകോയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത്തരം നൂതന പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.ക്രിസ്തുമസ് പുതുവത്സരമേളയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ നടത്തിയ മത്സര വിജയികളെ ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 5,000 രൂപയ്ക്കു മുകളില്‍ സാധനം വാങ്ങിയവരില്‍നിന്നു നറുക്കിട്ട് ഒരു പുരുഷനും ഒരു വനിതയ്ക്കും 5,000 രൂപയുടെ സമ്മാനം നല്‍കുന്നതാണ് പദ്ധതി.

പുരുഷ വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ നേര്യമംഗലം മാവേലി സ്‌റ്റോറില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ അഹ്ദുള്‍ റഹിമാന്‍ (രജിസ്‌ട്രേഷന്‍ നമ്പര്‍441), വനിതാ വിഭാഗത്തില്‍ ആലപ്പുഴ ജില്ലയിലെ കളര്‍കോട് ലാഭം മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ ഡോലമ്മ യേശുദാസ് (രജിസ്‌ട്രേഷന്‍ നമ്പര്‍497) എന്നിവര്‍ സമ്മാനാര്‍ഹരായി. സമ്മാനത്തുക വിജയികളുടെ അക്കൗണ്ടിലേക്കു കൈമാറും.
സപ്ലൈകോ എം.ഡി സഞ്ജീവ് കുമാര്‍ പട്‌ജോഷി, സപ്ലൈകോയിലെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം13 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം15 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം16 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം17 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം18 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version