Connect with us

കേരളം

ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കി സപ്ലൈകോ; ആശങ്കയിലായത് പതിനായിരക്കണക്കിന് കുടുംബങ്ങള്‍

Untitled design 9

സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങള്‍ നല്കിവന്ന ചെറുകിട വിതരണക്കാരും സംരംഭകരും പ്രതിസന്ധിയില്‍. കൊവിഡ് വ്യാപനത്തോടെ വില്‍പ്പന കുറഞ്ഞതും ചിലവ് വര്‍ധിച്ചതും കാരണം ഈ മേഖല വിടാനുള്ള തീരുമാനത്തിലാണ് പലരും. സംസ്ഥാനത്തെ പല ഡിപ്പോകളിലും സാധനങ്ങള്‍ വിതരണം ചെയ്തതിന്റെ തുക ഇവര്‍ക്ക് കുടിശിക ലഭിക്കാനുണ്ട്. ആയിരത്തിലധികം ചെറുകിട സംരംഭകര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കടം വാങ്ങിയും ബാങ്കുകളില്‍ നിന്ന് ലോണെടുത്തും സംരംഭങ്ങള്‍ ആരംഭിച്ചവര്‍ തിരിച്ചടവ് മുടങ്ങി ജപ്തിഭീഷണിയിലാണ്. ചെറുകിട സംരംഭകരെ ആശ്രയിച്ച്‌ ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുമുണ്ട്.

സാമ്പത്തിക പ്രശ്‌നം രൂക്ഷമായതോടെ ഈ മേഖല വിട്ടവരുമുണ്ട്. സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് നല്‍കാന്‍ തുടങ്ങിയതോടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരുെട എണ്ണം ഗണ്യമായി കുറഞ്ഞു. മിക്കയിടത്തും ചെറുകിട സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ വിറ്റുപോകാതായി. വളരെ കുറഞ്ഞ ലാഭവിഹിതം നല്‍കിയാണ് ചെറുകിട വിതരണക്കാരില്‍ നിന്ന് സപ്ലൈക്കോ സാധനങ്ങള്‍ ശേഖരിക്കുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നേരിട്ടാണ് ഇവര്‍ സാധനങ്ങള്‍ എത്തിക്കുന്നത്. വിതരണക്കാരുടെ രണ്ട് ജീവനക്കാരെയും സപ്ലൈക്കോ ഔട്ട് ലെറ്റുകളില്‍ നിര്‍ത്താറുണ്ട്.

ഇത്തരത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നവര്‍ക്കും ഔട്ട്‌ലെറ്റുകളില്‍ നിര്‍ത്തുന്ന ജീവനക്കാര്‍ക്കും ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.ചെറുകിട സംരംഭകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിലൂടെ സപ്ലൈക്കോയ്ക്ക് കൂടുതല്‍ ലാഭം ലഭിക്കുന്നുണ്ട്. മാത്രമല്ല ഡിപ്പോകളില്‍ നിന്ന് ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനും സപ്ലൈക്കോയ്ക്ക് ചിലവ് വരുന്നില്ല. സംസ്ഥാനത്തെ 54 ഡിപ്പോകളില്‍ 25 ഇടത്തുനിന്നും വിതരണക്കാര്‍ക്ക് കോടികള്‍ കുടിശ്ശിക നല്‍കാനുണ്ട്.

ഒന്നര മുതല്‍ ഏഴുലക്ഷം രൂപയോളം പ്രതിമാസം ഓരോ വിതരണക്കാര്‍ക്കും ചില ഡിപ്പോകളില്‍ നിന്ന് നല്‍കാനുണ്ട്. കൊവിഡ് പ്രതിസന്ധിയുണ്ടായിട്ടും ബാങ്ക് ലോണ്‍ തിരിച്ചടവുകളുടെ കാര്യത്തില്‍ ഇളവുകളും ലഭിച്ചില്ല. സര്‍ക്കാരിലേക്കുള്ള നികുതികളും ലൈസന്‍സ് ഫീസുകളും രജിസ്‌ട്രേഷന്‍ഫീസുകളും കൃത്യമായി അടക്കുകയും വേണം. സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ കൊവിഡ് സഹായവും ലഭിച്ചിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version