Connect with us

കേരളം

സമൂഹത്തിലെ വിവേചനത്തിന്റെ ബാക്കി പത്രം പോലെ ഒരു കുടുംബം

WhatsApp Image 2021 06 13 at 8.39.40 PM

പതിനെട്ട് വർഷങ്ങൾക്കിപ്പുറവും സമൂഹം തങ്ങളോട് കാണിക്കുന്ന വേർതിരിവിന്റെ പേരിൽ ജോലിയും വരുമാനവും ഇല്ലാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് ഒരു കുടുംബം. അവർ നേരിടുന്ന പ്രശ്നത്തിന് കാരണമൊന്നെയുള്ളൂ -എച്ച്.ഐ.വി. മുൻപ് കേരളം ഏറെ ചർച്ച ചെയ്ത അക്ഷരയുടെയും അനന്ദുവിന്റെയും കുടുംബമാണ് കണ്ണൂർ കൊട്ടിയൂരിലെ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്നത്.

2003ൽ എയ്ഡ്‌സ് ബാധിതനായി അച്ഛൻ മരിച്ചതിന് പിന്നാലെ മക്കളായ അനന്തുവിനും അക്ഷരയ്ക്കും സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. കൊട്ടിയൂർ ശ്രീനാരായണ സ്‌കൂളിലെ കുട്ടികളും രക്ഷാകർത്താക്കളും എച്ച് ഐ വി ബാധിതരായ അനന്ദുവിനെയും അക്ഷരയെയും സ്‌കൂളിൽ പ്രവേശിക്കുന്നതിനെതിരെ രം​ഗത്ത് വന്നതോടെയാണ് അക്ഷരയും അനന്ദുവും കുടുംബവും നേരിട്ട ഊരുവിലക്കും വിവേചനവും കേരളം ചർച്ച ചെയ്തത്.

വൈകാതെ രണ്ടാം ക്ലാസുകാരി അക്ഷരക്കും ഒന്നാം ക്ലാസുകാരൻ അനന്ദുവിനുമൊപ്പം അമ്മ രമ അന്ന് സെക്രട്ടറിയറ്റ് പടിക്കൽ സമരം നടത്തിയിരുന്നു. തുടർന്നാണ് കുട്ടികൾക്ക് പഠനത്തിനുള്ള സൗകര്യമൊരുങ്ങിയത്. ഇപ്പോൾ ബി കോം പാസായ അനന്ദുവിന് കോവിഡ് പ്രതിസന്ധി മൂലം ജോലിയില്ല, സൈക്കോളജിയിൽ ബിരുദം നേടിയ അക്ഷരക്ക് എം.എക്ക് ചേരാനുള്ള പണവുമില്ലെന്ന് കുടുംബം പറയുന്നു.

എച്ച് ഐ വി ബാധിതരായതിനാൽ ജോലി നിഷേധിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
വെല്ലുവിളികളെ അതിജീവിച്ചവളെന്നും പ്രതിസന്ധികളെ വിജയിച്ചവരെന്നുമൊക്കെയുള്ള വിശേഷണങ്ങൾ വെറുത്ത് തുടങ്ങിയെന്ന് അക്ഷര വേദനയോടെ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version