Connect with us

കേരളം

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയുടേത് കൊലപാതകമെന്ന് സംശയം: ദൃശ്യങ്ങള്‍ പുറത്ത്

crime scene tape myb 7e35

തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ‌ വിദ്യാര്‍ത്ഥിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാദാപുരത്ത് 2020 മെയ് മാസത്തിൽ വീടിനകത്ത് തൂങ്ങി മരിച്ച വിദ്യാർത്ഥിയുടേതെന്ന് കരുതുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെയാണ് 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മറ്റൊരാൾ വിദ്യാർത്ഥിയുടെ കഴുത്ത്‌ മുറുക്കുന്നതാണ് ദ്യശ്യത്തിലുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മരണം നടന്ന ഉടനെ തന്നെ വിദ്യാര്‍ത്ഥിയുടെ മാതാവിന്‍റെ ബന്ധുക്കള്‍ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ചിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് നീങ്ങിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് ആത്മഹത്യയെന്ന നിലയില്‍ കേസ് അവസാനിപ്പിച്ചിരുന്നു.സഹോദരന്‍ സഫ്‍വാന്‍ അസീസിന്‍റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഏകദേശം മൃതപ്രായനായി സഫ്‍വാന്‍റെ മടിയില്‍ കിടക്കുന്ന അസീസിനെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഈ ദൃശ്യങ്ങള്‍ മരണത്തിന് തൊട്ടുമുമ്പുള്ളതാണോ എന്നതില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ അസീസിന്‍റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച ആക്ഷന്‍ കമ്മിറ്റി തുടരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം17 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം19 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം21 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം22 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version