Connect with us

കേരളം

ബാങ്കിങ് സേവനങ്ങളെ തകിടം മറിക്കും;എസ്ബിഐയില്‍ ഇന്ന് പണിമുടക്ക്

Published

on

എസ്ബിഐയില്‍ ഇന്ന് പണിമുടക്ക്. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്ബിഐയില്‍ ബാങ്കിങ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള എംപിഎസ്എഫ് വില്‍പന-വിപണന പദ്ധതി പിന്‍വലിക്കുക, ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുക, ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുക, അന്തസ്സുള്ള തൊഴില്‍-ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴില്‍ശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കേന്ദ്ര റീജണല്‍ കമ്മീഷണറുടെ ആഭിമുഖ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച ഫലം കാണാതെ വന്നതിനെ തുടര്‍ന്നാണ് സംഘടന പണിമുടക്കിലേക്ക് നീങ്ങിയത്.

കേരളത്തില്‍ ഏറ്റവും കൂടതല്‍ ശാഖകളും ബിസിനസ്സുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിസിനസും വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കുവാനെന്ന പേരില്‍ ശാഖകളില്‍ നിന്നും ജീവനക്കാരെ ഗണ്യമായി കുറച്ച് വിപണന ജോലിയിലേക്ക് മാറ്റുകയാണ്. തന്മൂലം ശാഖകളിലെ സേവനങ്ങള്‍ അവതാളത്തിലാകും. ക്ലര്‍ക്കുമാരുടെ സേവനം ശാഖകളില്‍ നിന്ന് പിന്‍വലിക്കപ്പെടുന്നതോടെ, കൗണ്ടറുകളിലെത്തുന്ന ഇടപാടുകാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടാതെ വരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സവിശേഷമായ വിപണന ജോലികള്‍ക്ക് അനുയോജ്യരും ആവശ്യവുമായ ജീവനക്കാരെ നിയമിക്കാതെ ശാഖാ കൗണ്ടറുകളില്‍ നിന്നും ജീവനക്കാരെ പിന്‍വലിച്ച് മാര്‍ക്കറ്റിംഗ് ജോലികള്‍ക്ക് നിയോഗിക്കുന്നത് യുക്തിരഹിതമാണ്. ഇതു മൂലം ബാങ്കുശാഖകളിലെ സേവനങ്ങള്‍ പ്രതിസന്ധിയിലായിട്ടുണ്ട്. ശാഖകളില്‍ അവശേഷിക്കുന്ന ജീവനക്കാരുടെ ജോലി ഭാരം വര്‍ദ്ധിക്കുമ്പോള്‍ കാര്യക്ഷമതയെ ബാധിക്കുമെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

കിട്ടാക്കടങ്ങള്‍ സൃഷ്ടിക്കുന്ന വരുമാന-ലാഭ ചോര്‍ച്ചയ്ക്ക് പ്രതിവിധിയെന്ന നിലയില്‍ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവുചുരുക്കുവാന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ബാങ്കിടപാടുകാര്‍ക്ക് അവശ്യം ലഭിക്കേണ്ട സേവനങ്ങളാണ് തകിടം മറിയുന്നത്. ലാഭകരമല്ലാത്ത ഇടപാടുകളും ഇടപാടുകാരും വേണ്ടെന്ന് വെയ്ക്കുന്ന പ്രവണത ബാങ്കുകള്‍ക്ക് ആശാസ്യമല്ല.കേരളത്തിലും ബാങ്കിന്റെ ബിസിനസിലും കസ്റ്റമര്‍ അടിത്തറയിലും ഗണ്യമായ വികാസമുണ്ട്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ബിസിനസ്സിനും ഒഴിവുകള്‍ക്കും ആനുപാതികമായി നിയമനം നടന്നിട്ടില്ല. കേരളത്തില്‍ മാത്രം മൂവായിരത്തില്‍പരം ജീവനക്കാരുടെ ഒഴിവുകളുണ്ട്. തന്മൂലം ശാഖകളില്‍ ജീവനക്കാരുടെ രൂക്ഷമായ കുറവാണ് അനുഭവപ്പെടുന്നത്. ഇത് കസ്റ്റമര്‍ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ജീവനക്കാരുടെ മേല്‍ അതിയായ ജോലി ഭാരവും കടുത്ത സമ്മര്‍ദ്ദവും നിലവില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്.

അടിക്കടിയുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ഇത് കൂടുതല്‍ വഷളാക്കുന്ന സ്ഥിതിയാണ്. ബാങ്കിന്റെ വിലപ്പെട്ട ഇടപാടുകാര്‍ക്ക് കാര്യക്ഷമവും സമയബന്ധിതവുമായ മികച്ച സേവനം നല്കാന്‍ ജീവനക്കാര്‍ ഏറെ പാടുപെടുന്ന ഇന്നത്തെ സ്ഥിതിയില്‍, നിലവിലെ ജീവനക്കാരില്‍ ഒരു ഭാഗത്തെ ശാഖകളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കുന്നത് ശാഖകളുടെ സുഗമമായ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ തൊഴില്‍- ജീവിത സന്തുലനത്തെയും ഇടപാടുകാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഗുണനിലവാരത്തെയും, മൊത്തത്തില്‍ ബാങ്കിന്റെ പ്രതിച്ഛായയെയും ഏറെ പ്രതികൂലമായി ബാധിക്കുകയാണ്. അതിനാല്‍ അപ്രായോഗികവും അശാസ്ത്രീയവുമായ ഈ വിപണന -പരിഷ്‌കാരത്തില്‍ നിന്ന് ബാങ്ക് ഉടന്‍ പിന്‍മാറണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version