Connect with us

കേരളം

കൊവിഡ് നിയന്ത്രണം; തലസ്ഥാനത്ത് കർശന പൊലീസ് പരിശോധന

tvm covid checking 1

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് കര്‍ശന പൊലീസ് പരിശോധന നടക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങിയവരില്‍ നിന്ന് പിഴയീടാക്കുകയും കേസെടുക്കുകയും ചെയ്തു.

പൊതുവില്‍ ജനം നിയന്ത്രണം പാലിച്ചു. ഞായറാഴ്ചയായതിനാല്‍ വിവാഹാവശ്യത്തിനായിരുന്നു വാഹനങ്ങള്‍ കൂടുതലും നിരത്തിലിറങ്ങിയത്. കര്‍ശനമായിരുന്നു പൊലീസ് നിലപാട്. വാഹനങ്ങളെല്ലാം തടഞ്ഞ് പരിശോധിച്ചു. ഞായറാഴ്ച ദിവസം നിരവധി വിവാഹങ്ങളുണ്ടായിരുന്നത് പൊലീസിന്‍റെ ജോലിഭാരം കൂട്ടി.

ക്ഷണപത്രത്തിലെ തീയതിയടക്കം കൃത്യമായി പരിശോധിച്ച ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വിവാഹാവശ്യത്തിന് പോകുന്ന ബസുകള്‍ക്കുള്ളില്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും പരിശോധിച്ചു.

പലയിടത്തും അനാവശ്യമായി പുറത്തിറങ്ങിയവരുടെ വാഹനങ്ങള്‍ പിടിച്ചുവയ്ക്കുകയും കേസെടുക്കുകയും ചെയ്തു. നാലുപേരില്‍ കൂടുതല്‍ സഞ്ചരിച്ച കാറുകളും തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. ഹോട്ടലുകളും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version