Connect with us

കേരളം

സംസ്ഥാനത്ത് നോക്കുകൂലി തടയാൻ കർശന നടപടി

Published

on

സംസ്ഥാനത്ത് നോക്കുകൂലി തടയാൻ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം.

ജില്ലാതല തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെയും തൊഴിലാളി യൂണിയൻ നേതാക്കളെയും ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും യോഗം വിളിച്ചു ചേർക്കും. സംസ്ഥാനതലത്തിൽ തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ലേബർ സെക്രട്ടറിയും കമ്മീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗം ചേരും. നോക്കുകൂലി ഇല്ലാതാക്കാനുള്ള സർക്കാർ നടപടികൾക്ക് തൊഴിലാളി സംഘടനകളുടെ പിന്തുണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നോക്കുകൂലിയുമായി ബന്ധപ്പെട്ട തൃശ്ശൂരിൽ 11 തൊഴിൽ കാർഡുകൾ റദ്ദാക്കിയ ജില്ലാ ലേബർ ഓഫീസറുടെ നടപടിയെ മന്ത്രി അഭിനന്ദിച്ചു. നോക്കുകൂലി ശ്രദ്ധയിൽപ്പെട്ടാൽ ഈ രീതിയിൽ സംസ്ഥാനത്തെമ്പാടും നടപടികളെടുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഹെഡ് ലോഡ് വർക്കേഴ്സ് ആക്ട് 1978 ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഹെഡ്‌ലോഡ് രജിസ്ട്രേഷൻ കാർഡ് മൂന്നു ലക്ഷത്തോളം പേർ വാങ്ങിയിട്ടുണ്ട്.

ഇതിൽ നിരവധിപേർ ഇപ്പോൾ ഈ തൊഴിൽ മേഖലയിൽ ഇല്ല എന്ന ആരോപണമുണ്ട് . ഇക്കാര്യവുമായി ബന്ധപ്പെട്ട് വ്യക്തമായ കണക്കെടുപ്പ് നടത്താൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. ലേബർ സെക്രട്ടറി മിനി ആന്റണി, ലോ സെക്രട്ടറി വി ഹരി നായർ, ലേബർ കമ്മീഷണർ ഡോ എസ് ചിത്ര,അഡീഷണൽ ലേബർ കമ്മീഷണർ, ജോയിന്റ് കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 hour ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version