Connect with us

കേരളം

ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ടി.പി. രാമകൃഷണന്‍

Published

on

279

സമൂഹത്തെ ഭാവിയില്‍ നയിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷണന്‍ പറഞ്ഞു. വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം കച്ചേരിപ്പടിയിലുള്ള സോണല്‍ എക്‌സൈസ് കോംപ്ലക്‌സില്‍ നിര്‍മിച്ച വിമുക്തി ത്രി ഡി ഡിജിറ്റല്‍ തിയറ്ററിന്റെയും ‘ജീവിതം തന്നെ ലഹരി’ എന്ന വീഡിയോ ആല്‍ബത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‌

പൊതുസമൂഹം ഇത്തരക്കാര്‍ക്കെതിരെ കണ്ണും കാതും തുറന്നിരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലഹരി സംബന്ധമായ കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരാള്‍ ലഹരിക്ക് അടിമപ്പെട്ടാല്‍ അത് സമൂഹത്തെക്കൂടിയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ ലഹരിക്കെതിരായ പൊലീസിന്റെയും എക്‌സൈസിന്റെയും പ്രവര്‍ത്തനങ്ങളില്‍ സമൂഹം ഒന്നടങ്കം പങ്കാളികളാകണം.

നിലവില്‍ 4,842 സ്‌കൂളുകളിലും 899 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ക്ലബുകളും തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ലഹരി മുക്ത സേനയും പ്രവര്‍ത്തിക്കുന്നുണ്ട്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധനകള്‍ കര്‍ശനമാക്കിയതിന്റെ ഫലമായി 27,270 എന്‍.ഡി.പി.എസ് കേസുകളാണ് സംസ്ഥാനമൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. പുറമേ 77,000 ല്‍ അധികം അബ്കാരി കേസുകളുമെടുത്തു.

190 കിലോ ഹാഷിഷ്, 32 കിലോ എംഡിഎംഎ, 14 കിലോ ചരസ്, 10,233 കിലോ കഞ്ചാവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. 14ചടങ്ങിനോടനുബന്ധിച്ച്‌ വിമുക്തി മിഷന്റെ ബാനറില്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് നിര്‍മിച്ച ‘ജീവിതം തന്നെ ലഹരി’ എന്ന വീഡിയോ ആല്‍ബത്തിന്റെ സി.ഡി ടി.ജെ. വിനോദ് എം.എല്‍.എക്ക് കൈമാറി മന്ത്രി പുറത്തിറക്കി. ആല്‍ബത്തിന്റെ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. വിഡിയോ ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരെ മന്ത്രി മെമന്റോ നല്‍കി ആദരിച്ചു.

വിമുക്തി മിഷന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടി ഒന്നാംസ്ഥാനം നേടിയ എക്‌സൈസ് പാലക്കാട്, രണ്ടാംസ്ഥാനം കരസ്ഥമാക്കിയ എറണാകുളം യൂണിറ്റുകള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. സുരേഷ് ബാബു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version