Connect with us

കേരളം

വാക്‌സിന്‍ എടുക്കാത്ത അധ്യാപകർക്കെതിരെ കര്‍ശന നടപടി

covid school 530x385 1

കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നേരെ കര്‍ശനനടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസവകുപ്പ്. ആരോഗ്യപ്രശ്‌നങ്ങള്‍ അറിയിച്ച് വിസമ്മതമറിയിച്ചവര്‍ക്ക് പ്രത്യേക പരിശോധന നടത്തും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചു.സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി എല്ലാ അധ്യാപകരും വാക്‌സിന്‍ എടുക്കണമന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം തത്കാലം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരൊഴികെ എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. കര്‍ശനനിര്‍ദേശമുണ്ടായിട്ട് പോലും 5000ത്തോളം അധ്യാപകര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറിയിരുന്നില്ല.

എന്നാല്‍ ഒരു ചെറിയ ശതമാനം മാത്രമാണ് ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് വാക്‌സിന്‍ സ്വീകരിക്കാതിരുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്കൂട്ടല്‍. ഈ ഒരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചത്. പരിശോധയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചു ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.

വാക്‌സീന്‍ എടുക്കാത്ത അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണു സമൂഹത്തിനു നല്‍കുന്നതെന്നാണു ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം7 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം9 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version