Connect with us

കേരളം

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം

പത്തനംതിട്ട അടൂരില്‍ അഞ്ചു വയസുകാരിക്കുനേരെ തെരുവുനായ ആക്രമണം.വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊല്ലം പാരിപ്പള്ളി സ്വദേശികളായ സനിലിന്റെയും ശുഭയുടെയും മകള്‍ അനന്തലക്ഷ്മിയെയാണ് തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചത്.

ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവീടായ അടൂര്‍ നെടിയവിള അമ്പലത്തുഭാഗം ചരിഞ്ഞയ്യത്ത് പുത്തന്‍വീട്ടിലെത്തിയതായിരുന്നു ഇവര്‍. അനന്തലക്ഷ്മി അയല്‍വീട്ടിലെ കുട്ടികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തെരുവുനായ ഓടിയെത്തിത്.

മറ്റു കുട്ടികള്‍ നായയെ കണ്ടപ്പോഴേക്കും ഓടിമാറി. കാലില്‍ കടിച്ചപ്പോഴേക്കും അനന്തലക്ഷ്മി താഴെ വീണു. ആ സമയം മുഖത്ത് ഇടതു കണ്ണിനു താഴെയായി തെരുവുനായ കടിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരെത്തിയപ്പോഴേക്കും നായ ഓടിപ്പോയി. മുഖത്ത് ആഴത്തിലുള്ള മുറിവാണ്.

കുഞ്ഞിനെ ഉടന്‍ വീട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്‌പ്പെടുത്തു. രണ്ടു മണിക്കൂറോളം ആശുപത്രിയില്‍ നിരീക്ഷണ വാര്‍ഡില്‍ കിടത്തിയ അനന്തലക്ഷ്മിയെ ഉച്ചയോടെ വീട്ടിലേക്ക് വിട്ടയച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version