Connect with us

കേരളം

വീണ്ടും തെരുവുനായ ആക്രമണം; പട്ടാമ്പി വിളയൂരിൽ യുവാവിനെ ഓടിച്ചിട്ട് കടിച്ചു

Published

on

പട്ടാമ്പി വിളയൂരിൽ യുവാവിന് നേരെ തെരുവുനായ ആക്രമണം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തിനിടെ വീണ യുവാവിന് പരിക്കേറ്റു. സാബിത്ത് എന്ന യുവാവിനാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്ന് രാവിലെ തൃശ്ശൂർ കോടന്നൂരിൽ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റിരുന്നു. തൃശ്ശൂർ പുത്തൻ റോഡ് സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു. പരിക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തൃശ്ശൂരിൽ, കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് ബൈക്കിൽ നിന്ന് വീണ ഭിന്നശേഷിക്കാരിയായ യുവതി ചികിത്സയിൽ തുടരുകയാണ്. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ നായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്ക് (35) ആണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈനിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version