Connect with us

കേരളം

സിലബസ്‌ തയ്യാറാക്കുമ്പോള്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാന്‍ നടപടി വേണമെന്ന് എഫ്‌യുടിഎ

Published

on

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള ബ്രണ്ണന്‍ കോളേജില്‍ പുതിയതായി ആരംഭിച്ച ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് കോഴ്സില്‍ പ്രതിലോമകാരികളായ ഹിന്ദുത്വ ആശയവാദികളുടെ തത്വസംഹിതകളേയും ആശയങ്ങളേയും ഉള്‍പ്പെടുത്തിയത് അപലപനീയവുമാണെന്ന് ഫെഡറേഷന്‍ ഓഫ് യൂണിവേഴസ്റ്റി ടീച്ചേഴ്സ് അസോസിയേഷന്‍.

ജനാധിപത്യപരവും മതേതത്വവുമായ ആശയഗതികള്‍ക്ക് ക്യാമ്പസുകളില്‍ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ വെറുപ്പിന്റെയും വര്‍ഗീയതയുടേയും ആശയങ്ങള്‍ സിലബസ്സിന്‍്റെ രൂപത്തില്‍ കടന്നു വരുന്നതിനെതിരെ അക്കാദമിക സമൂഹം ജാഗരൂഗരായിരിക്കണമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.എ.പസ് ലിത്തില്‍ പറഞ്ഞു. സിലബസുകള്‍ സമഗ്രവും ശാസ്ത്രിയവും തുടര്‍ പഠനത്തിനു ഉപകരിക്കുന്നതുമായിരിക്കണം.

രാജ്യത്തെ ക്യാമ്പസുകളില്‍ ഹിന്ദുത്വവല്‍ക്കരണവും സിലബസില്‍ കാവി വല്‍ക്കരണവും അജണ്ടയായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നീക്കങ്ങളെ പുരോഗമനവാദികളായ അധ്യാപകര്‍ ചെറുത്ത് തോല്പിക്കണം. സിലബസ്സ് തയ്യാറാക്കുമ്ബോള്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍വ്വകലാശാ അധികാരികള്‍ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം27 mins ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം2 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം3 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം3 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version