Connect with us

ക്രൈം

അഞ്ച് വയസുകാരന്റെ കൈ തല്ലിയൊടിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

Published

on

images 29.jpeg
പ്രതീകാത്മകചിത്രം

തിരുവനന്തപുരത്ത് അഞ്ച് വയസുകാരന്റെ കൈ തല്ലിയൊടിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. ആര്യങ്കോട് മൈലച്ചലിലാണ് സംഭവമുണ്ടായത്. കുട്ടിയെ പഠിപ്പിക്കാൻ ഇരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. തടിക്കഷണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ വലതു കയ്യിന്റെ എല്ലാണ് ഒടിഞ്ഞത്. ചോദ്യം ചെയ്ത അമ്മയ്ക്കും മർദനമേറ്റു. രണ്ടാനച്ഛൻ സുബി(29)നെ ആര്യങ്കോടു പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയാണ് സുബിൻ കുഞ്ഞിനെ ഉപദ്രവിച്ചത്. കുട്ടി ഉറങ്ങാൻ കിടക്കുന്നതിന് മുൻപു സുബിൻ ബുക്കിൽ ഇംഗ്ലിഷ് അക്ഷരം എഴുതാൻ നിർദേശിച്ചു. തെറ്റിയ അക്ഷരം ഉച്ചരിക്കാൻ പറഞ്ഞായിരുന്നു മർദനം തുടങ്ങിയത്. ഈ സമയം കുട്ടിയുടെ അമ്മ കുളിക്കുകയായിരുന്നു. കുളികഴിഞ്ഞു വന്നപ്പോൾ മർദനമേറ്റു തളർന്നു കതകിൽ ചാരി കരയുന്ന കുട്ടിയെയാണു കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോൾ യുവതിയെയും മർദിച്ചു.

കുട്ടിയുടെ ദേഹമാസകലം അടിയേറ്റിട്ടുണ്ട്. അമ്മയും മകനും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യഭർത്താവ് മരിച്ചതിനെ തുടർന്നാണു യുവതി, സ്കൂൾ ബസ് ഡ്രൈവറായ സിബിനെ മൂന്നര മാസം മുൻപു വിവാഹം ചെയ്യുന്നത്. യുവതിക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. ഇളയ കുട്ടിക്കാണു മർദനമേറ്റത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version