Connect with us

കേരളം

ബിജെപിയെ നേരിടാന്‍ ഭയമില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറെന്ന് എം.പി കെ മുരളീധരന്‍

Published

on

348

നേമത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് വടകര എം.പി കെ മുരളീധരന്‍. ‘നേമത്ത് എന്നോട് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാന്‍ എന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കും.’ -മുരളി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത്. അത് 100 ശതമാനം അനുസരിക്കും. സ്ഥാനാര്‍ഥിയുടെ തൂക്കം നോക്കിയല്ല ശക്തനാണോ ദുര്‍ബലനാണോ എന്ന് നിശ്ചയിക്കുന്നത്. എന്താണോ രാഹുല്‍ ഗാന്ധിയും നേതൃത്വവും പറയുന്നത് അത് 101 ശതമാനം അനുസരിക്കും.

കരുണാകരനും കരുണാകരന്റെ മകനും സ്ഥാനാര്‍ഥി ആവാന്‍ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ല. നേമത്ത് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. കൈപ്പത്തി ചിഹ്നത്തില്‍ ആര് മത്സരിച്ചാലും ജയിക്കും. അത് കോണ്‍ഗ്രസ് മണ്ഡലമാണ്. കഴിഞ്ഞ തവണ സീറ്റ് പോയത് ചില പ്രത്യേക ആളുകള്‍ക്ക് സീറ്റ് കൊടുത്തത് കൊണ്ടാണ്. പുലി വേണമെങ്കില്‍ മണ്ഡലത്തില്‍ പുലി തന്നെ ഇറങ്ങുമെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

വടകര സീറ്റ് ആര്‍ എം പി ക്ക് കൊടുത്തിട്ടുണ്ട്. സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ടത് അവരാണ്. അവിടെ ആര്‍ എം പി യുടെ ആര് മത്സരിച്ചാലും യു.ഡി.എഫ് പിന്തുണയ്ക്കും.സി.പി.എമ്മൊക്കെ സിറ്റിങ് സീറ്റാണ് ഘടകക്ഷികള്‍ക്ക് വിട്ട് കൊടുക്കുന്നത്. ആ സമയത്താണ് യുഡിഎഫിലേക്ക് വരാന്‍ നില്‍ക്കുന്നവര്‍ക്ക് പോലും സ്ഥിരം തോല്‍ക്കുന്ന സീറ്റ് പോലും കൊടുക്കില്ലെന്ന് പറയുന്നത്. അത് ശരിയല്ല. മത മേലധ്യക്ഷന്‍മാരോ സമുദായക്കാരോ ഒന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇടപെട്ടിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം4 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം6 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം7 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം7 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version