Connect with us

കേരളം

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ

Screenshot 2023 07 21 151319

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തു. മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെ കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് കണ്ടെത്തിയത്.

ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിൽ കടുവകളുടെ കണക്കെടുത്തത് 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാണ് പഠനം നടത്തിയത്. 84 കടുവകൾ ഉണ്ടെന്നാണ് കണക്ക് കണ്ടെത്തിയത്. 2018 ൽ ഇത് 120 ആയിരുന്നു കടുവകളുടെ എണ്ണം. അഞ്ച് വർഷത്തിനിടെ കേരളത്തിൽ കടുവകളുടെ എണ്ണം കുറഞ്ഞു. എന്നാൽ വയനാട്ടിലെ കാട് കർണാക വന അതിർത്തി പങ്കിടുന്നതിനാൽ കണക്കിൽ മാറ്റം വരുമെന്ന് മന്ത്രി വ്യക്തമാക്കി.

മെയ് മാസത്തിൽ നടത്തിയ കാട്ടാന കണക്കെടുപ്പിൽ 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തി. 2017 ൽ കണക്കെടുത്തപ്പോൾ 3322 ആനകളായിരുന്നു ഉണ്ടായിരുന്നത്. കാട്ടാനകളുടെ എണ്ണവും കുറഞ്ഞു. വന്യ മൃഗങ്ങളുടെ എണ്ണം വർദ്ധിച്ചതു കൊണ്ടാണ് ഇവ നാട്ടിലേക്കിറങ്ങുന്നതെന്ന വാദം കണക്കുകൾ പ്രകാരം പൊരുത്തപ്പെടുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.

എന്നാൽ 100 ശതമാനം കൃത്യതയുള്ള റിപ്പോർട്ട് ഒരിക്കലും കിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ല. എന്നാൽ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും പ്രകൃതി സംരക്ഷണത്തിൽ നിന്നും മുഖം തിരിഞ്ഞു നിൽക്കാനാവില്ല. മൃഗവേട്ടയിൽ വനംവകുപ്പ് എടുക്കുന്നത് ശക്തമായ നടപടി. ആനവേട്ട നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും വയനാട് ടൈഗർ റിസർവാക്കുന്നതുമായി സർക്കാർ മുന്നോട്ടു പോകുല്ലെന്നും മന്ത്രി വ്യക്തമാക്കി.

മുട്ടിൽ മരംമുറിയിൽ അന്വേഷണം കാര്യക്ഷമമായി മുന്നോപോകുന്നുവെന്ന് പറഞ്ഞ മന്ത്രി, മൂല്യമുള്ള മരങ്ങളാണ് മുറിച്ചു മാറ്റിയതെന്നും ഇവയുടെ മൂല്യം കണക്കാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version