Connect with us

കേരളം

മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

51ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം. അന്ന ബെന്നിന് മികച്ച നടിയായി തെരഞ്ഞെടുത്തു. കപ്പേളയിലെ അഭിനയത്തിനാണ് അംഗീകാരം. എന്നിവര്‍ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ ശിവ മികച്ച സംവിധായകനായി. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും നേടി.

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലൂടെ ജിയോ ബേബിക്കു ലഭിച്ചു. തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ ചിത്രം. കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ നവാഗത സംവിധായകനായി. ചിത്രത്തിന്റെ കഥയെഴുതിയ സെന്ന ഹെ​ഗ്ഡെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. കയറ്റത്തിന്റെ ഛായാഗ്രഹണത്തിന് ചന്ദു ശെല്‍വരാജും അവാര്‍ഡിന് അര്‍ഹനായി. മികച്ച ചിത്രസംയോജകനുള്ള പുരസ്കാരം മഹേഷ് നാരായണനും മികച്ച കലാസംവിധാനുള്ള പുരസ്കാരം സന്തോഷ് ജോണും നേടി.

മികച്ച കുട്ടികളുടെ ചിത്രമായി ടോണി സുകുമാര്‍ സംവിധാനം ചെയ്ത ബൊണാമി തെരഞ്ഞെടുത്തു. നിരഞ്ജന്‍ എസ്, അരവ്യ ശര്‍മ (പ്യാലി) എന്നിവര്‍ മികച്ച ബാലതാരങ്ങളായി. വെയില്‍ സിനിമയിലെ പ്രകടനത്തിന് ശ്രീലേഖയാണ് മികച്ച സ്വഭാവനടി. സുധീഷിനെ (എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം) മികച്ച സ്വഭാവ നടനായി തെരഞ്ഞെടുത്തു. ഹലാല്‍ ലവ് സ്‌റ്റോറി, വെള്ളം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ഷഹബാസ് അമന്‍ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. സൂഫിയും സൂജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ നിത്യ മാമ്മന്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

മികച്ച സംഗീതസംവിധായകനായി എം.ജയചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്‍വര്‍ അലിയാണ് മികച്ച ഗാനരചയിതാവ്. മൂന്ന് പ്രത്യേക ജൂറി അവാര്‍ഡുകളും പ്രഖ്യാപിച്ചു. ഭാരതപ്പുഴയിലെ അഭിനയത്തിന് സിജി പ്രദീപിനാണ് അവാര്‍ഡ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്നുതുടങ്ങുന്ന ഗാനം ആലപിച്ച നാഞ്ചിയമ്മയും അവാര്‍ഡ് കരസ്ഥമാക്കി. ഭാരതപ്പുഴയില്‍ വസ്ത്രാലങ്കാരത്തിന് നളിനി ജമീലയും അവാര്‍ഡിന് അര്‍ഹയായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version