Connect with us

കേരളം

ഇ ഡി റെയ്ഡുകള്‍ക്കെതിരായ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടില്‍ ഇടഞ്ഞ് സംസ്ഥാന ഘടകങ്ങള്‍

ed

കേന്ദ്ര എജന്‍സികള്‍ക്ക് എതിരായ നിലപാട് വിഷയത്തില്‍ ദേശിയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍. ഡല്‍ഹി, പഞ്ചാബ്, ബംഗാള്‍ ഘടകങ്ങളാണ് ശക്തമായ എതിര്‍പ്പ് അറിയിച്ചത്. ഔദ്യോഗികമായി അറിയിച്ചില്ലെങ്കിലും കേരളത്തിലെ ഇ.ഡി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് പ്രതികൂല പ്രസ്താവനങ്ങള്‍ ഉണ്ടാകരുതെന്ന് കേരള ഘടകവും ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ബി.ജെ.പി മുന്നില്‍ കാണുന്നു എന്ന പ്രചരണം ശക്തമാക്കാനാണ് ഇന്ത്യ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തിരുമാനം. ഇന്ത്യ കൂട്ടായ്മ ഒറ്റക്കെട്ടാണെന്ന സന്ദേശം ഇതിനായി ജനങ്ങള്‍ക്ക് നല്‍കണം. കേന്ദ്ര എജസികള്‍ വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിയ്ക്കുന്ന നടപടികളെ ശക്തമായി എതിര്‍ക്കാന്‍ ഇതിനായി കോണ്‍ഗ്രസ്സ് ദേശിയ നേതൃത്വം താത്പര്യപ്പെടുന്നു. ഇതിന്റെ ഭാഗമായ് ആം ആദ്മി, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളുടെ നേതാകള്‍ക്ക് എതിരായ വിഷയത്തിലും കോണ്‍ഗ്രസ് ദേശീയ നേത്യത്വം ഇന്ത്യ കൂട്ടായ്മയുടെ പൊതുസമീപനത്തെ ആണ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്.

ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ക്ക് ഇത് അംഗീകരിയ്ക്കുന്നില്ല. മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം വിഴുങ്ങി ആം ആദ്മി പാര്‍ട്ടിയൊട് പൊറുക്കാന്‍ തങ്ങള്‍ക്ക് സാധിയ്ക്കില്ലെന്നാണ് നിലപാട്. പശ്ചിമ ബംഗാള്‍ ഘടകവും ഇതേ സമീപനം ആവര്‍ത്തിക്കുന്നു. ലോകസഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ തന്നെ ആണ് സംസ്ഥാന ഘടകത്തിന്റെ തൃണമുല്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് ദേശിയ നേത്യത്വവുമായി പങ്കുവച്ചത്. കേരളത്തിലെ ഇഡി നീക്കങ്ങളിലെ പ്രതികരണ വിഷയത്തിലും കോണ്‍ഗ്രസ് ദേശിയ നേതൃത്വം ആശയ വ്യക്തത വരുത്തിയിട്ടില്ല. ഇടത് സര്‍ക്കാരിനെതിരായ കേരളത്തിലെ ഇ.ഡി നീക്കങ്ങളെ എതിര്‍ക്കരുതെന്ന താത്പര്യം സംസ്ഥാന ഘടകം ദേശിയ നേതൃത്വത്തോട് അനൌദ്യോഗിക ആശയ വിനിമയത്തില്‍ പങ്കുവച്ചിട്ടുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 hour ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version