Connect with us

കേരളം

അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ വഴിയില്ലാതെ സംസ്ഥാന മോട്ടര്‍ വാഹന വകുപ്പ്

Published

on

79

വേഗപ്പൂട്ട് അഴിച്ച്‌ മാറ്റി അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ വഴിയില്ലാതെ സംസ്ഥാന മോട്ടര്‍ വാഹന വകുപ്പ്. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ വലിയ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ വേഗപ്പൂട്ട് അഴിച്ചുമാറ്റി കുതിച്ചുപായുന്ന വാഹനങ്ങളണ് മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയാകുന്നത്.

ചരക്ക് വാഹനങ്ങള്‍ക്കും എട്ട് സീറ്റിനു മുകളിലുള്ള യാത്രാ വാഹനങ്ങള്‍ക്കുമാണ് വേഗപ്പൂട്ട് വേണ്ടത്. വേഗം 60 കിലോമീറ്ററില്‍ കൂടാതിരിക്കാനാണ് വേഗപ്പൂട്ട്. മിക്ക വാഹനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന സമയത്ത് മാത്രമാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്. പരിശോധന കഴിഞ്ഞാല്‍ പൂട്ട് അഴിച്ച്‌ മാറ്റിവെക്കും. 40 ശതമാനം വാഹനങ്ങള്‍ മാത്രമാണ് വേഗപ്പൂട്ട് നിയമം കൃത്യമായി പാലിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നിഗമനം.

എന്നാല്‍ വേഗപ്പൂട്ടുകളില്‍ ഡ്രൈവര്‍മാര്‍ക്ക് തട്ടിപ്പ് നടത്താന്‍ വളരെ എളുപ്പമാണ്. ആവശ്യാനുസരണം ബന്ധം വേര്‍പെടുത്താന്‍ കഴിയുന്ന വേഗപ്പൂട്ടുകളും യഥേഷ്ടം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

പരിശോധനാസമയത്ത് ഡ്രൈവര്‍ക്കു തന്നെ ഇത് ബന്ധിപ്പിക്കാനാവും. അതിനാല്‍ റോഡിലെ പരിശോധനയില്‍ ഇവ പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ പറയുന്നത്. വാഹനത്തില്‍ വേഗപ്പൂട്ട് ഇല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ക്ക് 7500 രൂപയും ചെറിയ വാഹനങ്ങള്‍ക്ക് 3000 രൂപയുമാണ് പിഴ അടക്കേണ്ടത്. പിഴയടച്ചതിനു ശേഷം വേഗപ്പൂട്ട് ഘടിപ്പിച്ച്‌ ആര്‍ടി ഓഫീസില്‍നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് നിയമം. രണ്ടില്‍ കൂടുതല്‍ തവണ പിഴയടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ പറയുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം12 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം17 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം17 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version