Connect with us

കേരളം

ഇന്ന് സംസ്ഥാന ബജറ്റ് ; നികുതി വര്‍ധനയ്ക്ക് സാധ്യത

സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതു മണിയ്ക്കാണ് ബജറ്റ് അതവരണം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടും സഭയില്‍ വയ്ക്കും.

കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി നികുതി വര്‍ധന അടക്കം ഉണ്ടായേക്കും. വിവിധ സേവനങ്ങള്‍ക്കുള്ള ഫീസും കൂട്ടിയേക്കും. ഭൂമിയുടെ കച്ചവടമൂല്യം അനുസരിച്ച് നികുതി നിശ്ചയിക്കാനിടയുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ചിലയിനം ഫീസുകള്‍ വര്‍ധിപ്പിച്ചേക്കും.

ഭൂമിയുടെ ന്യായവില അടക്കം ചില മേഖലകളില്‍ പരിഷ്‌ക്കരണം ആവശ്യമാണെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂനികുതിയും വിവിധ സേവനങ്ങളുടെ നികുതിയും കൂട്ടി ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ വരുമാനം ഉയര്‍ത്താനാകും സര്‍ക്കാര്‍ നീക്കം. വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നയം ബജറ്റില്‍ അവതരിപ്പിച്ചേക്കും.

തോട്ടങ്ങളില്‍ ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിച്ച് വൈനും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കാനാണ് പദ്ധതി. അതോടൊപ്പം പുതിയ ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചേക്കും. ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 1700 രൂപയാക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ശക്തി പകരുന്ന വികസനദിശയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളത്തെ കൂടുതല്‍ മുന്നോട്ടു നയിക്കുന്ന സമീപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version