Connect with us

കേരളം

പണം യാത്ര ചെയ്ത ദൂരത്തിന് മാത്രം; ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ഉടന്‍

IMG 20240208 WA0125

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി, പകരം വാഹനങ്ങളില്‍നിന്ന് യാന്ത്രികമായി ടോള്‍ പിരിക്കുന്ന സംവിധാനം രാജ്യത്തു നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ചോദ്യത്തിന് മറുപടിയായി രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണു ടോള്‍ പിരിക്കുക എന്നും അദ്ദേഹം അറിയിച്ചു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ടോള്‍ ഈടാക്കും. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതു വഴിയുള്ള സമയ, ഇന്ധന നഷ്ടം ഇതോടെ ഒഴിവാകും. ദേശീയപാതയില്‍ വാഹനം സഞ്ചരിക്കുന്ന ഭാഗത്തിനു മാത്രമുള്ള ടോള്‍ ആയിരിക്കും പിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഞങ്ങള്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കും. ടോള്‍ ബൂത്തുകളും സ്റ്റോപ്പുകളും ഉണ്ടാകില്ല. ടോള്‍ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് നിന്നും പുറത്തുകടക്കുന്നിടത്ത് നിന്നും നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ ക്ലിക്ക് ചെയ്യും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം സ്വയമേവ കുറയ്ക്കും. ഉപയോക്താക്കള്‍ യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം പണം നല്‍കണം. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഈ പദ്ധതി ആരംഭിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’- മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം14 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം22 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം24 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version