Connect with us

കേരളം

മിന്നല്‍ പരിശോധന: ഹോട്ടലുകളില്‍നിന്ന് പഴകിയഭക്ഷണം പിടിച്ചെടുത്തു

Published

on

ആലപ്പുഴ നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണവും ബേക്കറിയില്‍നിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു. തത്തംപള്ളിയിലെ സാധിക, കോടതിപാലം ഹസീന, കിടങ്ങാംപറമ്പ് മഹാദേവ എന്നീ ഹോട്ടലുകളില്‍നിന്ന് പഴകിയ ചോറ്, സാമ്പാര്‍, മീന്‍, ഇറച്ചി അടക്കമുള്ള ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്.

നഗരത്തിലെ ബേക്കറികളില്‍ നിന്നും പഴകിയ പലഹാരങ്ങളും മറ്റൊരിടത്തുനിന്നും കാലാവധി കഴിഞ്ഞ പാലും പിടികൂടി. കിടങ്ങാംപറമ്പ് സ്റ്റാച്യുവിന് സമീപത്തെ പ്രിയ ബേക്കറിയില്‍ നിന്ന് കാലാവധി കഴിഞ്ഞപലഹാരങ്ങളും ഇന്ദിര ജങ്ഷന് സമീപത്തെ അറേബ്യന്‍ ഷേക്ക് എന്ന സ്ഥാപനത്തില്‍നിന്ന് പഴകിയ പാലുമാണ്പിടിച്ചെടുത്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 6.30 മുതല്‍ ഉച്ചവരെയാണ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.

ജെ.എച്ച്.ഐമാരായ സി.വി. രഘു, ടെന്‍ഷി സെബാസ്റ്റ്യന്‍, ഗിരീഷ്, ശിവകുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നരസഭാധ്യക്ഷ സൗമ്യരാജ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് എന്നിവര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version